Headlines

ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളിൽ തീരുമാനമായെന്ന് ഗവർണർക്ക് വേണ്ടി, അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കും. ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് ഗവർണർ ഇന്നലെ അയച്ചിരുന്നു. ഒരു ബില്ലിൽ ഒപ്പിടുകയും ചെയ്തു. ഈക്കാര്യമാകും കോടതിയെ ധരിപ്പിക്കുക. നേരത്തെ പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഹർജികൾ പരിഗണനയ്ക്ക് എത്തവേ കോടതിയിൽ എത്തുന്നതിന് തൊട്ടു മുൻപായി മാത്രം, ഗവർണർമാർ ബില്ലിൽ നടപടി എടുക്കുന്നതിൽ സുപ്രീംകോടതിയുടെ വിമർശനം ഉയർത്തിരുന്നു. ഗവർണർ തീക്കൊണ്ട് കളിക്കരുത്…

Read More

പുതുമയാർന്ന ക്യാംപസ് ചിത്രം “താൾ” ഡിസംബർ 8 ന് തിയേറ്ററുകളിലേക്ക്

അൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ക്യാംപസ് ത്രില്ലർ ചിത്രം താൾ ഡിസംബർ 8 ന് തിയേറ്ററുകളിലേക്കെത്തും. നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മാധ്യമപ്രവർത്തകനായ ഡോ.ജി.കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ബിജിബാൽ ഒരുക്കിയ താളിലെ രണ്ടു ഗാനങ്ങളും യൂട്യൂബിൽ ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. ഒരു കോളേജിൽ രണ്ടു കാലഘട്ടങ്ങളിലായി,…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും

പെരിന്തൽമണ്ണ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 80 വർഷം കഠിനതടവും 40,000 രൂപ പിഴയും കോടതി വിധിച്ചു. പെരിന്തൽമണ്ണ കട്ടിപ്പാറ ഇളത്തുരുത്തിയിൽ രവീന്ദ്രനാണ് (63) പ്രതി. ഇയാളെ പോക്സോ സ്പെഷൽ കോടതി ജഡ്ജി സൂരജ് ആണ് ശിക്ഷിച്ചത്. രണ്ട് ഐ.പി.സി വകുപ്പുകളിലും രണ്ട് പോക്സോ വകുപ്പുകളിലും 20 വർഷം വീതം കഠിനതടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ. അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. പെരിന്തല്‍മണ്ണ…

Read More

വയനാട്ടിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

മാനന്തവാടി : വയനാട്ടിൽ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട കേസിൽ പ്രതിയായ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിലായി. മാനന്തവാടി പാലാക്കോളി തോപ്പിൽ വീട്ടിൽ ഋഷികേഷ് സാഹിനി (24) ആണ് ചേകാടി പാലത്തിനു സമീപം എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്. ഇയാൾ സഞ്ചരിച്ച ബൈക്കും മുപ്പത് ഗ്രാം കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. ഋഷികേശ് സമാന കുറ്റകൃത്യം നടത്തിയതിന് മുമ്പും പിടിയിലായിട്ടുണ്ട്. 2018- ൽ കർണാടകയിലെ ബൈരകുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി ബൈക്കിൽ കടത്തിക്കൊണ്ടു…

Read More

സ്കൂൾ അർധവാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ

തിരുവനന്തപുരം: സ്‌കൂൾ അർധവാർഷിക പരീക്ഷ ഡിസംബർ 12 മുതൽ 22 വരെ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ട‌റുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി (ക്യു.ഐ.പി) യോഗം തീരുമാനിച്ചു. ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറിക്കാരുടെ അർധവാർഷിക പരീക്ഷയാണ് 12നു തുടങ്ങുക. ഒന്നു മുതൽ 10 വരെ ക്ലാസുകൾക്ക് 13നാണ് പരീക്ഷ തുടങ്ങുക. ക്രിസ്മസ് അവധിക്കായി 22ന് സ്കൂ‌ളുകൾ അടക്കും. ജനുവരി ഒന്നിന് സ്‌കൂളുകൾ തുറക്കും. Share on FacebookTweetFollow us

Read More

അവര്‍ വെളിച്ചത്തിലേക്ക്; തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും 17-ാം നാള്‍ പുറത്തേക്ക്

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളും 17-ാം നാള്‍ പുറത്തേക്ക്. 17 ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനും രക്ഷാപ്രവര്‍ത്തനത്തിനും ഒടുവിലാണ് തൊഴിലാളികള്‍ പുറത്തേക്കിറങ്ങുന്നത്. 17 തൊഴിലാളികളേയും പുറത്തെത്തിച്ചിട്ടുണ്ട്. മറ്റ് തൊഴിലാളികളെ അതീവ ശ്രദ്ധയോടെ ഓരോരുത്തരെയായി തുരങ്കത്തിന് പുറത്തേക്ക് ഇറക്കിവരുകയാണ്. പുറത്തേക്കെത്തിയ തൊഴിലാളികളോട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സംസാരിച്ചു. തൊഴിലാളികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വിവരം. ഡ്രില്ലിങ് പ്രവര്‍ത്തനം വിജയകരമായാണ് പൂര്‍ത്തിയാക്കിയത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും കയറുകളും ലൈറ്റുകളും സ്ട്രെച്ചറുകളും…

Read More

പെരുമ്പാവൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ണൂരിൽ കണ്ടെത്തി

കൊച്ചി: പെരുമ്പാവൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ണൂരിൽ നിന്നും കണ്ടെത്തി. ഇന്നലെ രാത്രി 12.30 ഓടെയാണ് ട്രെയിനിൽ നിന്നും ആർപിഎഫ് ഉദ്യോഗസ്ഥരാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇവരെ പെരുമ്പാവൂർ പൊലീസ് കണ്ണൂരിലെത്തി കൊച്ചിയിലെത്തിച്ചു. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയശേഷം പെൺകുട്ടികളെ വീട്ടുകാർക്ക് വിട്ടു നൽകുമെന്നാണ് വിവരം. പെരുമ്പാവൂരിനടുത്ത് പാലക്കാട്ടുതാഴം, ഒന്നാംമൈല്‍ സ്വദേശിനികളായ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് തിങ്കളാഴ്ച വൈകീട്ടു മുതല്‍ കാണാതായത്. ഒരേ ക്ലാസില്‍ പഠിക്കുന്ന ഇവർ സ്‌കൂള്‍ വിട്ടാല്‍ ട്യൂഷനും കഴിഞ്ഞാണ് വീട്ടില്‍ എത്തുന്നത്. തിങ്കളാഴ്ച സന്ധ്യകഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടിലെത്താതിരുന്നതോടെയാണ്…

Read More

ചടയമംഗലം നിയോജകമണ്ഡലത്തിലെ ഒരുപഞ്ചായത്തിലും ഒറ്റയ്ക്കുനിന്നാൽ സി.പി.എം ജയിക്കില്ല; സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഇനി സഹിക്കാനാകില്ലെന്ന് സിപിഐ

കൊല്ലം: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഇനി സഹിക്കാനാകില്ലെന്ന് സിപിഐ. സിപിഐ – സിപിഎം സംഘർഷം നിലനിൽക്കുന്ന കടയ്ക്കലിൽ സിപിഐ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് നേതാക്കൾ ഉയർത്തിയത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ഗുണംചെയ്യുക വർഗീയ ഫാസിസ്റ്റ് ശക്തികൾക്കാണെെന്ന് യോഗം ഉദ്ഘാടനം ചെയ്ത സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫാസിസത്തിനെതിരേ ഒരുമിച്ചു പോരാടേണ്ട സമയത്ത് കമ്പിപ്പാര, വടിവാൾ, ബോംബ് രാഷ്ട്രീയമാണ് സി.പി.ഐക്കെതിരേ സി.പി.എം. നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം വളർത്തുന്ന ക്രിമിനലുകൾ നാടിനാപത്താണെന്നും അദ്ദേഹം പറഞ്ഞു….

Read More

അബിഗേലുമായി യുവതി ആശ്രാമം മൈതാനത്തെത്തിയത് ഓട്ടോറിക്ഷയിൽ; കല്ലമ്പലം ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന യുവതിയെന്ന് സംശയം

കൊല്ലം: കാണാതായ ആറ് വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയവ‍ര്‍ക്കായി പൊലീസ് അന്വേഷണം ഊ‍ര്‍ജ്ജിതമാക്കി. കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചത് 35 വയസ് പ്രായം തോന്നുന്ന സ്ത്രീയാണെന്നാണ് എസ്എൻ കോളേജ് വിദ്യാര്‍ത്ഥികളുടെ മൊഴി. ഇത് പ്രകാരം പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നും യുവതി കുട്ടിയുമായി ആശ്രാമം മൈതാനത്ത് എത്തിയത് ഓട്ടോറിക്ഷയിലാണെന്ന് മനസിലായി. ഈ ഓട്ടോറിക്ഷാ ഡ്രൈവറെയും പൊലീസ് തിരിച്ചറിഞ്ഞു. പിന്നാലെ ഓട്ടോറിക്ഷാ ഡ്രൈവറെ പൊലീസ് വിളിച്ചുവരുത്തി. എന്നാൽ തനിക്ക് യാതൊരു പരിചയവുമില്ലാത്ത സ്ത്രീയാണ് ഓട്ടോറിക്ഷയിൽ…

Read More

പിവിഅൻവർ എംഎൽഎക്കെതിരെ നവകേരള സദസ്സിൽ പരാതി

തിരൂർ : പി വി അൻവർ എം എൽ എക്കെതിരെ നവകേരള സദസ്സിൽ പരാതി. അൻവർ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഭൂമി കണ്ടു കെട്ടണമെന്ന താലൂക് ലാന്റ്റ് ബോർഡ് ഉത്തരവ് റവന്യു ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്നും ആക്ഷേപം. അനധികൃത ഭൂമി കണ്ടുകെട്ടി ആദിവാസികൾക്ക് വിതരണം ചെയ്യണമെന്നും ആവശ്യം. പൊതു പ്രവർത്തകനായ കെ വി ഷാജിയാണ് വള്ളിക്കുന്നു മണ്ഡലം നവകേരള സദസ്സിൽ പരാതി നൽകിയത്. ഭൂപരിഷ്കരണനിയമം ലംഘിച്ച് പി വി അൻവർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial