Headlines

പാകിസ്താനിലും സിസാങ്ങിലും ന്യൂഗിനിയയിലും ഭൂചലനം

ഇസ്ലാമാബാദ്: പാകിസ്താനിലും സിസാങ്ങിലും ന്യൂഗിനിയയിലും ചൊവ്വാഴ്ച പുലര്‍ച്ചെ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ശക്തമായ ഭൂചലനം. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍.സി.എസ്) റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് പാകിസ്താനില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.ന്യൂ ഗിനിയയില്‍ 6.5 ഉം സിസാങ്ങില്‍ 5.0 ഉം ആണ് റിക്ടര്‍ സ്‌കെയിലില്‍ തീവ്രത രേഖപ്പെടുത്തിയത്. ആളപായമോ സുനാമി ഭീഷണിയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പാകിസ്താന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലായി ചെറു ഭൂചനങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാകിസ്താനില്‍ ഒക്ടോബറില്‍ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായേക്കുമെന്ന് പഠനങ്ങള്‍…

Read More

ആറു വയസുകാരിയെ കണ്ടെത്താൻ രംഗത്തിറങ്ങണം; പ്രവർത്തകരോട് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും

തിരുവനന്തപുരം: കൊല്ലം ഓയൂരിൽ നിന്ന്കാണാതായ ആറു വയസുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്താൻ രംഗത്തിറങ്ങാൻ പ്രവർത്തകരോട് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും. കുഞ്ഞിനായുള്ള തിരച്ചിലിന് മുഴുവൻ ഡിവൈഎഫ്ഐ പ്രവർത്തകരും അടിയന്തിരമായി രംഗത്തിറങ്ങണമെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആവശ്യപ്പെട്ടത്. നാട്ടുകാരുടെ സഹായത്തോട് കൂടി പ്രദേശത്തെ ആളൊഴിഞ്ഞ ഇടങ്ങളിലും മറ്റ് പ്രദേശങ്ങളിലും തിരച്ചിൽ നടത്തണം. വിവരം ലഭിച്ചാൽ ഉടനെ പൊലീസിനെ അറിയിക്കണമെന്നുമാണ് വികെ സനോജ് പ്രവർത്തകരോട് ആവശ്യപ്പെട്ടത്. സാറ റെജിയെ കണ്ടെത്താനുള്ള പൊലീസ് ശ്രമങ്ങളെ സഹായിക്കണമെന്നാണ് യൂത്ത്…

Read More

ആറു വയസുകാരിയുടെ തിരച്ചില്‍ ഊര്‍ജിതം; ശ്രീകണ്ഠേശ്വരത്ത് രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേല്‍ സാറാ റെജിെയ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കണ്ടെത്താനായി സംസ്ഥാനവ്യാപകമായ തിരച്ചില്‍ തുടരുകയാണ്. പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കൊല്ലത്ത് ഐ.ജി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് തിരച്ചിലിന് നേതൃത്വം നല്‍കുന്നു. പ്രതികള്‍ ഫോണ്‍ ചെയ്യാനെത്തിയ കടയിലെ ആളുകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രേഖാചിത്രം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി ഐ.ജി ജി.സ്പര്‍ജന്‍കുമാര്‍ വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയവരെന്ന്…

Read More

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തു വിട്ടു പോലീസ്

കൊല്ലം ജില്ലയിലെ ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്ന് സൂചന. പണം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയെ ഫോൺ വിളിച്ചയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടിയുടെ അമ്മയ്ക്ക് ഫോൺ കോൾ വന്നത് പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ്. ഓട്ടോയിൽ വന്ന 2 അംഗ സംഘം തൻ്റെ ഫോൺ വാങ്ങി വിളിച്ചുവെന്നാണ് വ്യാപാരിയുടെ മൊഴി. ഓട്ടോയിൽ വന്നത് 2 പേരെന്ന് കട ഉടമ പറയുന്നു. സാധനങ്ങൾ വാങ്ങിയ അവർ ഓട്ടോയിൽ തന്നെ മടങ്ങി….

Read More

എറണാകുളത്ത് രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി; അന്വേഷണം

എറണാകുളം: രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് 12 മണിയ്ക്ക് സ്കൂൾ വിട്ടതായിരുന്നു. ക്ലാസ് കഴിഞ്ഞ് ഇരുവരും വീട്ടിൽ എത്തിയില്ല. തുടര്‍ന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. കാണാതായ വിദ്യാര്‍ത്ഥിനികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. Share on FacebookTweetFollow us

Read More

പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് നദിയെയും തീരത്തെയും മലിനമാകുന്നു; വസ്ത്രങ്ങൾ ശേഖരിക്കാൻ കരാർ നല്‌കി ദേവസ്വം ബോർഡ്

ശബരിമല: മണ്ഡലകാലം ആരംഭിച്ചതോടെ പമ്പാ തീരത്തും സമീപ പ്രദേശങ്ങളിലും ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾകൊണ്ട് പമ്പാനദിയും തീരവും മലിനമാകുന്നു. വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കരുതെന്നും അത് അനാചാരമാണെന്നും കാട്ടി ദേവസ്വം ബോർഡ് വിവിധ ഭാഷകളിൽ ബോധവത്കരണ സന്ദേശവും ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും തന്നെ ഫലം കാണുന്നില്ല. മാത്രവുമല്ല ദിനംപ്രതി ഇത് കൂടി വരുന്ന സാഹചര്യം ആണ്. ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് വസ്ത്രങ്ങൾ നദിയിൽ ഉപേക്ഷിക്കുന്നത്. ദർശനത്തിനുശേഷം പമ്പയിൽ ഇറങ്ങി ആരുടെയും ശ്രദ്ധയിൽ പെടാതെ തുണി ഒഴുക്കിവിടുകയാണ് പതിവ്. ഇവ നദിയിൽ നിന്നുവാരി…

Read More

ഐഎഫ്എഫ്കെയിൽ ഡോ ബിജുവിന്റെ പുതിയ സിനിമ പ്രദർശിപ്പിക്കും; സംവിധായകൻ നിലപാട് മയപ്പെടുത്തിയത് ഉന്നയിച്ച വിഷയങ്ങളിൽ ചർച്ച നടത്താമെന്ന മന്ത്രിയുടെ ഉറപ്പിന്മേൽ

തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രമേളയായ ഐഎഫ്എഫ്‌കെയിൽ തന്റെ സിനിമകൾ പ്രദർശിപ്പിക്കാനില്ലെന്ന നിലപാട് മയപ്പെടുത്തി സംവിധായകൻ ഡോ.ബിജു. പുതിയ സിനിമയായ അദൃശ്യജാലകങ്ങൾ ഐഎഫ്എഫ്കെ കലൈഡോസ്കോപ്പ് വിഭാഗത്തിൽ പ്രദർശിപ്പിക്കാൻ സംവിധായകൻ അനുമതി നൽകി. താൻ ഉന്നയിച്ച കാര്യങ്ങളിൽ ചർച്ച നടത്താമെന്ന സംസ്‌കാരിക മന്ത്രിയുടെയും ചലച്ചിത്ര അക്കാദമിയുടെയും ഉറപ്പിനെ മാനിച്ചാണ് നടപടിയെന്ന് ഡോ.ബിജു അറിയിച്ചു. സംസ്ഥാന അവാർഡ് ജൂറി, ഐഎഫ്എഫ്കെ സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിന് മാനദണ്ഡങ്ങൾ നിശ്ചയിക്കണം എന്നായിരുന്നു ഡോ.ബിജുവിൻ്റെ നിലപാട്. മലയാള ചിത്രങ്ങൾക്ക് ഐഎഫ്എഫ്കെയിൽ ആദ്യ പ്രദർശനം അനുവദിക്കണം…

Read More

നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്‌പെൻഡ് ചെയ്‌തു

മലപ്പുറം : തിരൂരിൽ നവകേരള സദസ്സിൽപങ്കെടുത്ത കോൺഗ്രസ് നേതാവിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു. മലപ്പുറം ഡിസിസി അംഗം എ പി മൊയ്ത‌ീനെയാണ് സസ്പെൻ്റ് ചെയ്തത്. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയിയുടേതാണ് നടപടി. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനും പാർട്ടി നിർദ്ദേശം ലംഘിച്ചതിനുമാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് പിന്നീട് വിശദീകരിച്ചു. തിരൂരിൽ നടന്ന പ്രഭാത യോഗത്തിലാണ് ഡിസിസി അംഗമായ എ പി മൊയ്‌തീൻ പങ്കെടുത്തത്. കോഴിക്കോട് നവകേരള സദസ്സിലെത്തിയ കോൺഗ്രസ് – ലീഗ് നേതാക്കൾക്കെതിരെ നേതൃത്വം…

Read More

കുസാറ്റ് ദുരന്തം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തിക്കിലും തിരക്കിലും പെട്ട് നാലു പേർ മരിക്കാനിടയായ സാഹചര്യംവിശദമായി പരിശോധിച്ച് രണ്ടാഴ്ചക്കം അടിയന്തര റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ കേസെടുത്തു. സുരക്ഷാ വീഴ്ച അടക്കം പരിശോധിക്കണം. ആലുവ റൂറൽ എസ്പിക്കും കൊച്ചി സർവകലാശാലാ രജിസ്ട്രാർക്കുമാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നോട്ടീസയച്ചത്. സർവകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. ഒറ്റ വാതിൽ മാത്രമാണ് ഹാളിനകത്തേക്ക് കയറാൻ ഉണ്ടായിരുന്നത്. 2500 പേർ ഉൾക്കൊള്ളുന്ന…

Read More

കൊല്ലത്ത് ആറ് വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം : ഓയൂരില്‍ സഹോദരനൊപ്പം ട്യൂഷന് പോയ ആറു വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി.  ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണ് തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ചാണ് സംഭവം. വെള്ള ഹോണ്ട അമേയ്‌സ് കാറിലെത്തിയ സംഘമാണ് അഭികേലിനെ തട്ടിക്കൊണ്ടുപോയതെന്ന് സഹോദരന്‍ പറഞ്ഞു. കാറ്റാടി വാര്‍ഡിന് സമീപത്ത് ഇന്ന് വൈകിട്ട് നാലരയ്ക്കാണ് സംഭവം. കാറില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നതായും സഹോദരന്‍ പറഞ്ഞു.  സംഭവത്തില്‍ പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. സഹോദരനെ തട്ടിമാറ്റിയാണ് പെണ്‍കുട്ടിയെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial