Headlines

രാഹുല്‍ ഈശ്വറിന് ജാമ്യം; പുറത്തിറങ്ങുന്നത് പതിനാറ് ദിവസത്തിന് ശേഷം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ബലാത്സംഗപരാതി നല്‍കിയ യുവതിയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നല്‍കിയത്. അറസ്റ്റിലായി 16 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചത്. അറിഞ്ഞുകൊണ്ടൊരു തെറ്റും ചെയ്‌തിട്ടില്ലെന്നും കുറ്റം ആവർത്തിക്കില്ലെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു. ഉപാധികളോടെയാണ് ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദേശിച്ചു. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് രാഹുല്‍ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇലക്‌ട്രോണിക് സംവിധാനങ്ങളുടെ…

Read More

ശബരിമല തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23 ന് പുറപ്പെടും; 26 ന് സന്നിധാനത്ത്, മണ്ഡല പൂജ 27 ന്

   പമ്പ : മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഡിസംബര്‍ 23 രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. ഡിസംബര്‍ 26ന് വൈകുന്നേരം ദീപാരാധനയ്ക്കു മുന്‍പ് ശബരിമല സന്നിധാനത്ത് എത്തിച്ചേരും. ഡിസംബര്‍ 23 ന് രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തില്‍ തങ്ക അങ്കി പൊതുജനങ്ങള്‍ക്ക് ദര്‍ശിക്കാന്‍ അവസരമുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാര്‍ത്താനായി സമര്‍പ്പിച്ചിട്ടുള്ളതാണ് തങ്ക അങ്കി. തങ്ക അങ്കി…

Read More

അമ്മയും മകനും വീടിനുള്ളിൽ രണ്ട് മുറികളിൽ തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്, മരണകാരണം വ്യക്തമല്ല

   കൊല്ലം: അമ്മയും മകനും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. ചാത്തന്നൂർ ഊന്നിൻമൂട് കരിമ്പാലൂർ നിധി ഭവനിൽ ലൈന ( 43 ) മകൻ പോളിടെക്നിക് വിദ്യാർത്ഥി പ്രണവ് (20) എന്നിവരാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് വിവരം പുറത്തറിയുന്നത്. ഫോൺ എടുക്കാത്തതിനാൽ ലൈനയുടെ അടുത്ത ബന്ധു അന്വേഷിച്ച് എത്തിയപ്പോൾ ഗേറ്റുംവീടും അടച്ചിട്ട നിലയിലായിരുന്നു. അയൽവാസികളെ ബന്ധു വിവരമറിയിച്ചു. തുടർന്നു നടത്തിയ പരിശോധനയിൽ ലൈനയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലും മകൻ പ്രണവിനെ മറ്റൊരു കിടപ്പുമുറിയിലെ ജനാലയിലും തൂങ്ങി മരിച്ച നിലയിലും…

Read More

സ്കൂളുകൾക്ക് ബോംബ് ഭീഷണി, മുഴുവൻ വിദ്യാർത്ഥികളെയും ഒഴിപ്പിച്ചു; പഞ്ചാബിൽ മുഴുവൻ വിദ്യാലയങ്ങളും അടച്ച് പരിശോധന

        പഞ്ചാബ് ജലന്ധറിലെ നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി. സ്കൂൾ പ്രിൻസിപ്പൽമാരുടെ ഈമെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. സ്കൂളുകളിൽ പരിശോധന തുടരുന്നു. പൊലീസിന്റെ സൈബർ വിഭാഗം ഈമെയിൽ കേന്ദ്രീകരിച്ച് പരിശോധനകൾ ആരംഭിച്ചു. തിങ്കളാഴ്ച ഇവിടെ നിരവധി സ്കൂളുകളിൽ ബോംബ് ഭീഷണിയെത്തുടർന്ന് പരിഭ്രാന്തി പരന്നു. അധികൃതർ വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയും അട്ടിമറി വിരുദ്ധ നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “വൈദ്യുതിയിൽ എന്തോ തകരാറുണ്ടെന്ന് ഞങ്ങളോട്…

Read More

പാലക്കാട് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേർന്നു.

പാലക്കാട്: പാലക്കാട് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് ബിജെപിയില്‍ ചേർന്നു. പൊല്‍പ്പുള്ളി പഞ്ചായത്തിലെ നിലവിലെ പ്രസിഡന്റ് ബാലഗംഗാധരനാണ് ബിജെപിയില്‍ ചേർന്നത് 20 വർഷത്തോളം സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. 2014 മുതല്‍ 2020 വരെ വേട്ടാംകുളം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ചാണ് ബിജെപിയിലേക്ക് ആകൃഷ്ടനായതെന്ന് ബാലഗംഗാധരൻ പറഞ്ഞു. പാർട്ടി വ്യക്തിയധിഷ്ഠിതമായതിനാലാണ് സിപിഎം വിട്ടത്. പാർട്ടി തന്നെ പലപ്പോഴും മാറ്റിനിർത്തിയെന്നും ബാലഗംഗാധരൻ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ബാലഗംഗാധരനെ ഷാളണിയിച്ച്‌ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു….

Read More

തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലറായിരുന്ന യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിലെ സ്ഥാനാർഥിയായിരുന്ന വി.ആർ. സിനി (50) ആണ് മരിച്ചത്. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടിൽ വെച്ചാണ് സിനി കുഴഞ്ഞുവീണത്. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ആയിരുന്നു വി.ആർ. സിനി. ഇന്നലെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 26 വോട്ടിന് സിനി പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഫാർമസി ബിരുദം നേടിയ സിനി ഒരു സംരംഭകയായിരുന്നു. സ്വന്തമായി…

Read More

തിരുവനന്തപുരം  വി വി രാജേഷ് മേയർ; ആർ ശ്രീലേഖ ഡെപ്യൂട്ടി മേയർ പേരുകൾ സജീവ പരിഗണനയിൽ

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പറേഷന്‍ ഭരിക്കാന്‍ ഒരുങ്ങുന്ന ബിജെപി തിരുവനന്തപുരത്ത് മേയര്‍ ചര്‍ച്ചകള്‍ സജീവമാക്കുന്നു. ബിജെപി നേതാവ് വിവി രാജേഷ്, മുന്‍ ഐഎഎസ് ഓഫീസര്‍ ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വി വി രാജേഷിന് അനുകുലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ പ്രഖ്യാപനം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് വി വി രാജേഷ് വിജയിച്ചത്. വി വി രാജേഷിനെ മേയറാക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ ശ്രീലേഖ ആര്‍…

Read More

ബി.ജെ.പി കടന്നുകയറിയത് സി.പി.എം ശക്തികേന്ദ്രങ്ങളിലേക്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയതിലേറെയും സി.പി.എം ശക്തി കേന്ദ്രങ്ങളിൽ കടന്നുകയറി. കോർപറേഷൻ ഭരണമുറപ്പിച്ച തിരുവനന്തപുരത്ത് ബി.ജെ.പി പിടിച്ചെടുത്ത വാർഡുകളെല്ലാം സി.പി.എമ്മിന്‍റേതാണ്. 34 വാർഡുകളുണ്ടായിരുന്നതാണ് ബി.ജെ.പി 50 ആക്കി ഉയർത്തിയത്. എൽ.ഡി.എഫ് ആകട്ടെ 53 സീറ്റിൽ നിന്ന് 29ലേക്കാണ് കൂപ്പുകുത്തിയത്. യു.ഡി.എഫ് പത്തിൽനിന്ന് 19 ആക്കി നേട്ടം ഉയർത്തി. വർക്കല മുനിസിപ്പാലിറ്റിയിൽ പത്ത് വാർഡുകളിലാണ് ബി.ജെ.പി ജയം. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ ഏഴ് സീറ്റ് നേടി ബി.ജെ.പി യു.ഡി.എഫിനൊപ്പമെത്തുകയും ചെയ്തു. സി.പി.എം ശക്തി കേന്ദ്രമായ ആലപ്പുഴയിലെ മുനിസിപ്പാലിറ്റികളിലേക്കും ഇത്തവണ…

Read More

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്; ആദ്യ ഫലസൂചനകൾ എട്ടരയോടെ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്. വാശിയേറിയ പോരാട്ടങ്ങളിൽ ആരാണ് മുന്നിലെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്നു രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. ആദ്യ ഫല സൂചനകൾ എട്ടരയോടെ ലഭിക്കാനാണ് സാധ്യത. ഉച്ചയോടെ പൂർണ്ണഫലങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് വേട്ടെണ്ണൽ നടക്കുന്നത്. ലീഡ് നിലയും ഫലവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലെ ട്രെൻഡ് ലിങ്കിലൂടെ തൽസമയം അറിയാം. https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എന്നീ ലിങ്കുകളിലും ഫലം ലഭ്യമാണ്. വോട്ടിംഗ് ശതമാനം കുറയുമ്പോഴും…

Read More

ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല; 1,711 പേജുള്ള വിധിപ്പകർപ്പ് പുറത്ത്

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന്റെ പൂർണ്ണരൂപം പുറത്തുവന്നു. 1,711 പേജുകളുള്ള വിധിന്യായമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പുറത്തുവിട്ടത്. ‘ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാകട്ടെ’ എന്ന ശ്രദ്ധേയമായ പരാമർശം വിധിന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ കേസിൽ ഒരു ഗൂഢാലോചന നടന്നതിന് വേണ്ടത്ര തെളിവുകൾ ഇല്ലെന്നാണ് വിധിപ്പകർപ്പിൽ കോടതി ചൂണ്ടിക്കാണിക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപ്, ട്രയൽ കോടതി ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന തരത്തിലുള്ള ആരോപണങ്ങളും വിധിന്യായത്തിൽ നിഷേധിക്കപ്പെടുന്നു. ഒമ്പതാം പ്രതിയായ മേസ്തിരി സനൽ, ജയിലിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial