കേരളത്തിലെ മൂന്ന് നദികളിൽ ജലനിരപ്പ് അപകടകരം; ജാഗ്രത വേണമെന്ന് കേന്ദ്ര ജലകമ്മീഷൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായിക്കൊണ്ടിരിക്കെ, നെയ്യാർ, കരമന, മണിമല നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിരിക്കുകയാണെന്ന് കേന്ദ്ര ജല കമ്മീഷൻ ജാഗ്രതാ മുന്നറിയിപ്പ് നൽകി. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. തുടർച്ചയായ ശക്തമായ മഴ കുറയുന്നുണ്ടെങ്കിലും ഇടവേളകളിൽ ചുരുക്കമിടങ്ങളിൽ ഇനിയും കനത്ത മഴ പ്രതീക്ഷിക്കാം. മധ്യ, തെക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടിയേക്കാൻ സാധ്യതയുണ്ട്. ഇന്നലെ സാധാരണയേക്കാൾ 307 ശതമാനം…

