ആളില്ലാത്ത വീട്ടിൽ നിന്ന് ഒന്നര ലക്ഷം കവർന്നു, തെളിവില്ലാതാക്കാൻ മുളകുപൊടി പ്രയോഗം, പ്രതിയെ തേടി പൊലീസ്
തിരുവനന്തപുരം: ആളില്ലാതിരുന്ന വീട്ടിൽ നിന്ന്ഒന്നര ലക്ഷം രൂപ കവർന്ന ശേഷം തെളിവ് നശിപ്പിക്കാൻ മുളക് പൊടി വിതറി. വെള്ളറട പനച്ചമൂട് വട്ടപ്പാറ പാക്കുപുര വീട്ടിൽ ലൈല ബീവിയുടെ (65) വീട്ടിലാണ് കവർച്ച നടന്നത്. ഒറ്റക്ക് താമസിക്കുന്ന ലൈലാബീവി കഴിഞ്ഞദിവസം രാത്രി മകന്റെ വീട്ടിലാണ് അന്തിയുറങ്ങിയത്. പുലർച്ച വീട്ടിലെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത് അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷം രൂപ കവർന്നത്. കാരമൂട്ടിലുണ്ടായിരുന്ന മൂന്ന് സെന്റ് വസ്തു വിറ്റ് കിട്ടിയ പണമായിരുന്നു. വീടിന്റെ പുറകുവശത്തുള്ള റബർ മരത്തിൽ…

