ഭരണമാറ്റം ഉണ്ടായില്ലെങ്കില്‍ രാജ്യം തകരും; ബിനോയ്‌വിശ്വം
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാജ്യത്ത് ഭരണമാറ്റമുണ്ടാകുന്നില്ലെങ്കില്‍ രാജ്യം വന്‍ തകര്‍ച്ചയില്‍ എത്തുമെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങള്‍ തകരുന്നു. വര്‍ഗ്ഗീയത പടരുന്നു. കലാപങ്ങള്‍ വ്യാപിക്കുന്നു. എവിടെയും മണിപ്പൂരുകള്‍ ആവര്‍ത്തിക്കാം. ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട സിവില്‍ സര്‍വീസ് അതിവേഗം തകര്‍ന്നു കൊണ്ടിരിക്കുന്നു. കേന്ദ്രസര്‍വീസില്‍ 10 ലക്ഷത്തിലധികവും സംസ്ഥാന സര്‍വീസുകളില്‍ 23 ലക്ഷത്തിലധികവും തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഇന്ത്യ തകര്‍ച്ചയിലാകുമ്പോള്‍, ഇന്ത്യന്‍ സിവില്‍ സര്‍വീസും തകര്‍ച്ചയിലാകുമെന്നും ഇത് ഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങളെയാണ് പ്രതികൂലമായി ബാധിക്കുന്നതെന്നും…

