കര്‍ണാടകയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് 13 മരണം
കര്‍ണാടക ചിക്കബല്ലാപുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു 13 മരണം. പുലര്‍ച്ചെ ചിക്കബല്ലാപുര ട്രാഫിക് സ്റ്റേഷനു മുന്നില്‍ ദേശീയ പാത 44 ലാണ് അപകടമുണ്ടായത്. മരിച്ചവരില് 4 പേര്‍ സ്ത്രീകളാണ്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സിമെന്റ് ടാങ്കര്‍ ലോറിയിലേക്കു കാര്‍ ഇടിച്ചുകയറുകയായിരുന്നു.മൂടല്‍മഞ്ഞില്‍ റോഡരികിലുണ്ടായിരുന്ന ലോറി കാര്‍ ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്തതാണ് ദുരന്തത്തിലേക്കെത്തിച്ചത്. 4പേര്‍ അപകടസ്ഥലത്തുവച്ചും ബാക്കിയുള്ളവര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണു മരിച്ചത്. ആന്ധ്രപ്രദേശില്‍ നിന്നു ബെംഗളുരുവിലേക്കു വരികയായിരുന്നു കാറ്. കാറിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല Share on FacebookTweetFollow…

