നോട്ടുകൾ പുതിയതാക്കാമെന്ന അവകാശവാദയുമായി സ്വയം പ്രഖ്യാപിത മന്ത്രവാദി; 47 ലക്ഷത്തിന്‍റെ നിരോധിത നോട്ടുകളുമായി ഒരാള്‍ പിടിയില്‍
ഭോപ്പാല്‍: നിരോധിത നോട്ടുകൾ പുതിയതാക്കാമെന്ന അവകാശവാദയുമായി എത്തിയ മന്ത്രവാദിയുടെ വാക്കുകൾ വിശ്വസിച്ച യുവാവ് പിടിയിൽ. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ആണ് സംഭവം. ജിന്നിന്‍റെ സഹായത്തോടെ പഴയ നോട്ടുകള്‍ പുതിയതാക്കാമെന്ന മന്ത്രവാദിയുടെ വാക്കുകള്‍ വാക്കുകൾ വിശ്വസിച്ച് സുല്‍ത്താന്‍ കരോസിയ എന്ന വ്യക്തി 500ന്‍റെയും ആയിരത്തിന്‍റെയും 47 ലക്ഷ്യവുമായി പിടിയിലായത്. മന്ത്രവാദിക്കു വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഗ്രാമങ്ങളില്‍ വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചുള്ള നോട്ടുകളാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. സുല്‍ത്താനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്….

