മോഷ്ടിച്ച മാല വിറ്റ പണം വീട്ടിലെത്തിച്ച് നൽകി നൻമ നിറഞ്ഞ കള്ളൻ; സംഭവം കുമരനെല്ലൂരില്‍
കുമരനല്ലൂർ: മോഷ്ടിച്ച മാല വിറ്റ പണം തിരിച്ചു നൽകി നന്മ നിറഞ്ഞമോഷ്ടാവ്.കുമരനല്ലൂരിലാണ് വീട്ടുകാരേയും നാട്ടുകാരേയും അൽഭുതപ്പെടുത്തിയ സംഭവം. കുമരനല്ലൂർ ഏ.ജെ.ബി സ്കൂളിന് സമീപം താമസിക്കുന്ന മുൻട്രോട്ട് കുഞ്ഞാന്റെ വീട്ടിൽ നിന്നും കഴിഞ്ഞ 19നാണ് മൂന്ന് വയസ്സുകാരിയുടെ മാല നഷ്ടപ്പെട്ടത്.രാവിലെ കുട്ടിയെ കുളിപ്പിച്ച് വസ്ത്രം മാറ്റുമ്പോഴല്ലാം ഒന്നേകാൽ പവൻ തൂക്കം വരുന്ന മാല കഴുത്തിൽ ഉണ്ടായിരുന്നു.ഇതിനിടെ വീട്ടുകാർ കുട്ടിയുമായി കുമരനെല്ലൂരിലെ കടയിലേക്ക് പോയി ഉടനെ തിരിച്ചു വന്നു നോക്കിയപ്പോൾ മാല നഷ്ടമായിരുന്നു.വീട്ടുകാർ പലസ്ഥലത്തും തിരയുകയും പലരേയും സമീപിക്കുകയും ചെയ്തിരുന്നു.ഇതിനിടെയാണ്…

