Headlines

വിജയികള്‍ക്ക് 33 കോടി രൂപ;ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി.

2023 ക്രിക്കറ്റ് ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. ഇന്ത്യയില്‍ വെച്ച് നടക്കുന്ന ലോകകപ്പിലെ ജേതാക്കള്‍ക്ക് നാല് മില്യണ്‍ യു.എസ്. ഡോളര്‍ (ഏകദേശം 33 കോടി രൂപ) സമ്മാനമായി ലഭിക്കും. ആകെ 10 മില്യണ്‍ ഡോളറാണ് (ഏകദേശം 84 കോടി രൂപ) സമ്മാനത്തുകയായി നൽകുന്നത്. റണ്ണേഴ്‌സ് അപ്പാകുന്ന ടീമിന് 2 മില്യണ്‍ യു.എസ്. ഡോളര്‍ (ഏകദേശം 16 കോടി രൂപ) സമ്മാനമായി ലഭിക്കും. ആകെ 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ വിജയിക്കുന്ന…

Read More

ബൈക്ക് നിയന്ത്രണം വിട്ടു മൈൽക്കുറ്റിയിൽ ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം

കുട്ടനാട്: ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. വേഴപ്ര ദേവസ്വംചിറ രാജുവിന്റെയും സിന്ധുവിന്റെയും മകൻ ഉണ്ണിക്കുട്ടൻ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15നു രാമങ്കരി- ഊരുക്കരി റോഡിൽ വേഴപ്ര ഇല്ലിക്കത്തറയ്ക്ക് സമീപമാണ് അപകടം. ഊരുക്കരി ഭാഗത്ത് നിന്നു വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മൈൽക്കുറ്റിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ പാടശേഖരത്തേയ്ക്കു തെറിച്ചു വീണ ഉണ്ണിക്കുട്ടനെ നാട്ടുകാർ ഉടൻ തന്നെ ചങ്ങനാശേരി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. ഇടിയെ തുടർന്നു ബൈക്കിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മൃതദേഹം…

Read More

ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്: കണ്ണൂരിൽ രണ്ട് പേർക്ക് നഷ്ടമായത് ലക്ഷങ്ങൾ

കണ്ണൂർ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ രണ്ടു പേരുടെ പണം തട്ടിയെടുത്തു. കണ്ണൂർ ചാലാട് ജയന്തി റോഡിലെ ഫ്ലാറ്റിൽ താമസിക്കുന്ന സംഗീത ജെ.പ്രഭു (38) വിൻ്റെ 4,75,000 രൂപയാണ് തട്ടിയെടുത്തത്.ഉയർന്ന ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് ഇക്കഴിഞ്ഞ മെയ് മാസം മുതലാണ് ബാങ്ക് അക്കൗണ്ട് വഴി പലതവണകളായി യുവതിയിൽ നിന്നും 4,75,000 രൂപ തട്ടിയെടുത്ത് വഞ്ചിച്ചത്.പളളിക്കുന്നിലെ രതിനിവാസിൽ വി.അമൃതരാജിനെ (38)യും തട്ടിപ്പ്സംഘം വഞ്ചിച്ചു. ഓൺലൈനിൽ പല ടാസ്കുകൾ നൽകിയാണ് ഇക്കഴിഞ്ഞ രണ്ടാം തീയതി മുതൽ പലതവണകളായി യുവാവിൻ്റെ ബാങ്ക് അക്കൗണ്ടിൽ…

Read More

കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ

കാട്ടാക്കട ബസ്റ്റാന്റിൽ നിന്നും കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ബൈക്ക് മോഷ്ടിച്ച പ്രതിയെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. അമ്പൂരി മായം കണ്ടംതിട്ട കാവുംമൂലവീട്ടിൽ സുരേഷ്(36)ആണ് പിടിയിലായത്. ഈ മാസം അഞ്ചിന് കാട്ടാക്കട ഡിപ്പോയിൽ നിറുത്തിയിരുന്ന ഡിപ്പോയിലെ ഡ്രൈവറുടെ ബൈക്ക് കടത്തി കൊണ്ട് പോയ കേസിലാണ് ഇയാള് പിടിയിലായത്.തുടർന്ന് ബൈക്കുമായി പൂഴനാട് ഭാഗത്തുകൂടി കറങ്ങി നടക്കുന്നത് സംശയം തോന്നിയ ആൾ പോലീസിനെ വിവരം ധരിപ്പിക്കുകയും പോലീസ് നിരീക്ഷണം നടത്തിയത് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇയാൾക്കെതിരെ കേസുകൾ ഉള്ളതായി…

Read More

മുഹമ്മദ് ഷമി എറിഞ്ഞിട്ടു, നാല് അർദ്ധ സെഞ്ച്വറി; ഓസീസിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 5 വിക്കറ്റ് ജയം

മൊഹാലി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ ജയം. മൊഹാലിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നിശ്ചിത ഓറവില്‍ 276ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഓസീസിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റുതുരാജ് ഗെയ്കവാദ് (71), ശുഭ്മാന്‍ ഗില്‍ (74), കെ എല്‍ രാഹുല്‍ (58), സൂര്യകുമാര്‍ യാദവ് (50) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ…

Read More

കെ എം ഷാജി കേരള രാഷ്ട്രീയത്തിലെ മാലിന്യം; ഡിവൈഎഫ്ഐ

തിരുവനന്തപുരം : ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നടത്തിയ പ്രസ്താവനസ്ത്രീവിരുദ്ധവും പിന്തിരിപ്പൻ രാഷ്ട്രീയത്തിന്റെ ജീർണത വെളിവാക്കുന്നതുംപ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐസംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. പുരോഗമന രാഷ്ട്രീയത്തിന്എതിരായി, വർഗീയമായും മാത്രംസംസാരിക്കുന്ന കെഎം ഷാജി കേരളത്തിലെരാഷ്ട്രീയത്തിലെ മാലിന്യമാണെന്ന് ഈപ്രസ്താവനയിലൂടെ തെളിയിച്ചിരിക്കുകയാണ്.ഇത്തരത്തിലുള്ളവരെ നിലക്കുനിർത്തുവാൻ മുസ്ലിം ലീഗ് തയ്യാറാവണം. ഷാജിയുടെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരണമെന്നുംഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു. Share on FacebookTweetFollow us

Read More

തൃശൂരിൽ ട്രെയിനില്‍ കടത്തുകയായിരുന്ന 3.52 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി

തൃശൂര്‍:തൃശൂരില്‍ ട്രെയിനില്‍ കടത്തുകയായിരുന്ന 3.52 കിലോ കഞ്ചാവ് റെയില്‍വെ സഹായത്തോടെ എക്‌സൈസ് പിടികൂടി. പശ്ചിമ ബംഗാള്‍ മൂഷിദബാദ് സ്വദേശികളും കേരളത്തില്‍ നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളുമായ ഷെരീഫുള്‍ എസ്‌കെ, തജറുദ്ദീന്‍ എസ്‌കെ, ഹസിബിള്‍ എസ്‌കെ എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ജുനൈദിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ റെയില്‍വെ സംരക്ഷണ സേനയും പങ്കെടുത്തു. റെയില്‍വെയുടെ നായ റോക്കിയാണ് ഒറ്റ നോട്ടത്തില്‍ ബൊക്കെ പോലെ തോന്നിപ്പിക്കുന്ന വിധത്തില്‍ പ്ലാസ്റ്റിക് ഷീറ്റ്…

Read More

പാലക്കാട് പാലക്കയത്ത് ഉരുൾപൊട്ടൽ; കടകളിലും വീടുകളിലും വെള്ളം കയറി, കാഞ്ഞിരപ്പുഴ ഡാം തുറന്നേക്കും

പാലക്കാട് :കാഞ്ഞിരപ്പുഴ ഡാമിന് മുകൾഭാഗത്തെ പാലക്കയം പാണ്ടൻമലയിൽ ഉരുൾപൊട്ടി കടകളിലും വീടുകളിലും വെള്ളം കയറി. പാലക്കയം ഭാഗങ്ങളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. പുഴയിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. ഊരുകളിൽ ആളുകൾ ഒറ്റപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിൽ ഫയർ ഫോഴ്സ് സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ ഡാമിന്റെ 3 ഷട്ടറുകളും 20 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ്. ഡാമിന്റെ മുകൾ ഭാഗമായ പാലക്കയം ടൗണിൽ കാലങ്ങൾക്ക് ശേഷമാണ് ഇത്രയധികം വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത…

Read More

ക്യൂ നിൽക്കാതെ, കുറഞ്ഞ വിലയ്ക്ക് മദ്യം; മദ്യത്തിന് പകരം കോള നൽകി പറ്റിച്ച ബിവറേജസ് ഔട്ട്ലറ്റിന് മുന്നിലെ സ്ഥിരം തട്ടിപ്പുകാരൻ പിടിലായി

കൊല്ലം: കൊല്ലത്ത് മദ്യത്തിന് പകരം കോള നൽകി മദ്യപാനികളെ പറ്റിച്ചയാൾ പിടിയിൽ. മദ്യക്കുപ്പിയിൽ കോള നിറച്ച് നൽകിയായിരുന്നു തട്ടിപ്പ്. ചങ്ങൻകുളങ്ങര സ്വദേശി സതീഷ് കുമാർ എന്നയാളാണ് പിടിയിലായത്. രാത്രിയിലും തിരക്കേറിയ മറ്റ് സമയങ്ങളിലും വിദഗ്ധമായാണ് മദ്യപാനികളെ ഇയാൾ പറ്റിച്ചിരുന്നത്. ഓച്ചിറ ആലുംപീടിക പരിസരത്തെ ബിവറേജസ് കോർപറേഷൻ ഔറ്റ്ലെറ്റിലും ബാറിലുമെല്ലാം മദ്യം വാങ്ങാൻ വരുന്നവരായിരുന്നു ലക്ഷ്യം. തന്റെ കയ്യിൽ മദ്യമുണ്ടെന്നും വില കുറച്ച് നൽകാമെന്നും പറഞ്ഞ് ഇയാൾ ആളുകളെ സമീപിക്കും. ശേഷം കോള നിറച്ച കുപ്പി കൊടുക്കുകയാണ് രീതി….

Read More

രേഖകളും നമ്പർ പ്ലേറ്റും ഇല്ലാതെ കേരളത്തിൽ എത്തിയ കാറിന് ഒരുലക്ഷം രൂപ പിഴ

രേഖകളും നമ്പർ പ്ലേറ്റും ഇല്ലാതെ കേരളത്തിൽ എത്തിയ കാറിന് ഒരുലക്ഷം രൂപ പിഴ. ഓഗസ്റ്റ് ഒന്നിനായിരുന്നു ഫോർട്ട് കൊച്ചിയിൽ വച്ച് പൊലീസ് കാർ പിടികൂടിയത്. ഈ കാറിനാണ് 1,03,300 രൂപ പിഴ വിധിച്ചത്. യാതൊരു രേഖകളും ഇല്ലാതെ മൂന്ന് സംസ്ഥാനങ്ങളിലൂടെ കാർ കൊച്ചിയിൽ എത്തിയത് പൊലീസിനെയും ഞെട്ടിച്ചിരുന്നു.കർണാടകയിൽ നിന്ന് തമിഴ്നാട് വഴിയാണ് കാർ എത്തിയത്. കാറോടിച്ച ഉടുപ്പി സ്വദേശി റഹ്മത്തുള്ളയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് വഴിയാണ് കാർ കേരളത്തിൽ എത്തിയത്. ദേശീയപാതയിലുടനീളം എഐ ക്യാമറകൾ പ്രവർത്തിക്കുമ്പോൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial