എരുമേലിയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; രക്ഷാപ്രവർത്തനം
എരുമേലി കണമലയിൽ ബസ് അപകടം. ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തരുടെ ബസാണ് അപകടത്തിൽ പെട്ടത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. രാവിലെ 6.15ഓടെയാണ് അപകടമുണ്ടായത്. ബസ് റോഡിൽ വട്ടം മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവരെ പുറത്തെടുത്ത് സമീപത്തെ ആശുപ്രതികളിലേക്ക് മാറ്റി. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ഗതാഗതം താൽകാലികമായി തടസപ്പെട്ടിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. Share on FacebookTweetFollow us

