കായിക മേളയല്ല ഇനി മുതൽ ‘സ്കൂൾ ഒളിമ്പിക്സ്’: പേര് മാറ്റം അടുത്ത വർഷമെന്ന് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാന സ്‌കൂൾ കായിക മേളയെ സ്കൂൾ ഒളിമ്പിക്സ് എന്നാക്കുന്നത് ആലോചനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ രീതിയിൽ പേര് മാറ്റം അടുത്ത വർഷം മുതലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ഒളിമ്പിക്സ് ആയാൽ മത്സരയിനങ്ങളിൽ ഗെയിംസും ഉൾപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ കായിക താരങ്ങൾക്ക് ജോലി നൽകുന്നതിൽ ഇടതു സർക്കാരിന് മികച്ച റെക്കോർഡാണുള്ളത്. കഴിഞ്ഞ 7 വർഷത്തിനിടെ 676 പേർക്ക് ജോലി നൽകിയിട്ടുണ്ട്. കുട്ടികൾക്ക് സമയം കിട്ടിയില്ല എന്ന പരാതി വസ്തുതയാണ്. അടുത്ത വർഷം പ്രശ്നം പരിഹരിക്കാം. ഇപ്പോൾ…

