തിരുവനന്തപുരത്ത് വെള്ളക്കെട്ടിൽ 67 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വെട്ടുകാട് വെള്ളക്കെട്ടിൽ 67 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. ശക്തമായ മഴയിൽ ജില്ലയിൽ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഓള്‍ സെയിന്റ്‌സ് കോളജിനു സമീപം ബാലനഗറില്‍ താമസിക്കുന്ന വിക്രമന്‍ ആണ് മരിച്ചത്. വെള്ളക്കെട്ടിൽ വീണു മരണം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം Share on FacebookTweetFollow us

