വീണ്ടും ആള്‍ക്കൂട്ട മര്‍ദനം; കോതമംഗലത്ത് പള്ളിമുറ്റത്തെ തിണ്ണയിലിരുന്നതിന് ദളിത് യുവാവിനെ മര്‍ദ്ദിച്ചു
കൊച്ചി: കോതമംഗലത്ത് ദളിത് യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദ്ദനം. പള്ളിമുറ്റത്തെ തിണ്ണയിലിരുന്നതിന് സുരക്ഷാ ജീവനക്കാര്‍ വിവസ്ത്രനാക്കി മര്‍ദിക്കുകയായിരുന്നുവെന്നാണ് വിവരം. കോതമംഗലം സ്വദേശിയായ ബിനോയ്‌ക്കാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ തലയ്‌ക്കും മുഖത്തും പരിക്കേറ്റു. യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ബിനോയ്. എല്‍ദോ മാര്‍ ബസേലിയോസ് ചെറിയ പള്ളിപ്പെരുന്നാളിനിടെയാണ് കോതമംഗലം ബിനോയിയെ പള്ളിമുറ്റത്തിട്ട് മര്‍ദിച്ചത്. പെരുന്നാള്‍ അഘോഷങ്ങള്‍ക്കായാണ് യുവാവ് പള്ളിയിലെത്തിയത്. ഇതിനിടെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പള്ളിമുറ്റത്തെ തിണ്ണയില്‍ ഇരുന്നു. ഇതിനിടെ തിണ്ണയില്‍ നിന്ന് എഴുന്നേറ്റ് പോകാന്‍…

