പെട്രോളിംഗിനിടെ പാമ്പുകടിയേറ്റ് മലയാളി സൈനികന് ദാരുണാന്ത്യം
ആലപ്പുഴ: മലയാളി സൈനികന്‍ പാമ്പുകടിയേറ്റ് മരിച്ചു. ആലപ്പുഴ പട്ടണക്കാട് മൊഴികാട്ട് വിഷ്ണു ആണ് മരിച്ചത്. രാജസ്ഥാനില്‍ ജോലിക്കിടെയാണ് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജയ്സാല്മറില്‍ പെട്രോളിംഗിനിടെ പുലര്‍ച്ചെ മൂന്നിനാണ് പാമ്പുകടിയേറ്റത്. മൃതദേഹം ഇന്ന് വൈകിട്ട് ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. പിതാവ്: കാര്‍ത്തികേയൻ. Share on FacebookTweetFollow us

