Headlines

മെഗാ തൊഴിൽമേള രണ്ടായിരത്തിലധികം അവസരങ്ങൾ

തിരുവനന്തപുരം: മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ 30ല്‍ അധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചാണ് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 21ന് ആറ്റിങ്ങല്‍ ഗവ. കോളജിലാണ് മേള. മേളയില്‍ രണ്ടായിരത്തിലധികം തൊഴില്‍ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഐ.ടി, ഹോസ്പിറ്റല്‍, വിപണന മേഖല, ബിപിഒ, ഓട്ടോമൊബൈല്‍സ്, ടെലികോം, ഇലക്ട്രോണിക്‌സ് മേഖലകളിലടക്കം പ്രമുഖരായ സ്വകാര്യ കമ്പനികളാണ് തൊഴില്‍ നല്‍കാനായി മേളയില്‍ എത്തുന്നത്. പ്ലസ്ടു/ഐടിഐ/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. 35 വയസില്‍ താഴെ…

Read More

ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തതില്‍ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: പാതയോരങ്ങളില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ പെരുകുന്നത് ദൃശ്യമലിനീകരണം ഉണ്ടാക്കുന്നതായി ഹൈക്കോടതി പറഞ്ഞു. അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കാര്യക്ഷമമായ പ്രവര്‍ത്തനം ഉണ്ടാകുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു. തോന്നുംവിധം ബോര്‍ഡുകള്‍ വെക്കാൻ ആരെയും അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. 40 ലക്ഷത്തോളം അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്തെന്ന് സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. എല്ലാവര്‍ക്കും സ്വന്തം പടം വേണമെന്നാണ് ആഗ്രഹം. അതിനാണ് ഫ്ലക്സ് ബോര്‍ഡുകള്‍ വ്യാപകമായി വെക്കുന്നത്. അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഇത്തരം ഫ്ലക്സ് ബോര്‍ഡുകളില്‍ വെള്ളം കെട്ടിക്കിടന്ന്…

Read More

ഓപ്പറേഷൻ അജയ് ;ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനത്തിലെത്തിയത് 33 മലയാളികൾ

ന്യൂഡൽഹി: ഓപ്പറേഷൻ അജയുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള രണ്ടാം വിമാനം എ.ഐ 140( AI140)ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. 235 പേരുടെ യാത്രാ സംഘത്തിൽ 33 മലയാളികളാണുള്ളത്.കോട്ടയം പാമ്പാടി സ്വദേശി അലൻ സാം തോമസ്, ആലപ്പുഴ പൂങ്കാവ് സ്വദേശി അനീന ലാൽ , മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഉമേഷ് കരിപ്പാത്ത് പള്ളിക്കണ്ടി, ഇടുക്കി അടിമാലി സ്വദേശി കാവ്യ വിദ്യാധരൻ, ആലപ്പുഴ കലവൂർ സ്വദേശി അർജുൻ പ്രകാശ്, കൊല്ലം മങ്ങാട് സ്വദേശി ആനി ക്ലീറ്റസ്,…

Read More

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. തെക്കൻ, മധ്യ കേരളത്തിലാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. തുലാവർഷത്തിന് മുന്നോടിയായുള്ള മഴയാണ് ഈ ദിവസങ്ങളിൽ കിട്ടുന്നത്. തമിഴ്നാടിന് മുകളിൽ ഒരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ ശക്തമാകുന്നത്. തുലാവർഷ കാറ്റും സജീവമാകുന്നുണ്ട്. അടുത്തയാഴ്ചയോടെ തുലാവർഷം തുടങ്ങിയേക്കും Share on FacebookTweetFollow us

Read More

കണ്ണൂരില്‍ ഓട്ടോറിക്ഷക്ക് തീപിടിച്ച് പൊട്ടിതെറിച്ചു; രണ്ട് പേര്‍ വെന്തു മരിച്ചു.

കണ്ണൂർ∙ സിഎൻജി ഓട്ടോറിക്ഷ ബസുമായി കൂട്ടിയിടിച്ച് മറിഞ്ഞശേഷം തീപിടിച്ച് രണ്ടു പേർ വെന്തുമരിച്ചു. കതിരൂരിനും കൂത്തുപറമ്പിനും ഇടയിൽ ആറാം മൈലിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസിലിടിച്ച് ഓട്ടോയുടെ ഗ്യാസ് ടാങ്കിന് തീപിടിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഒരാൾ മരിച്ചു. മറ്റൊരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂത്തുപറമ്പ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയാണ് തീയണച്ച‌ത് Share on FacebookTweetFollow us

Read More

തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതര പരിക്കേറ്റു. അമ്പൂരി സ്വദേശികളായ സാബു ജോസഫ് ഭാര്യ ലിജി മോൾ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സാബു ജോസറും ലിജി മോളും ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ഈ സമയത്ത് റോഡിന് കുറുകെ പാഞ്ഞെത്തിയ കാട്ടുപന്നി ഓടിവന്ന ബൈക്ക് കുത്തിമറിച്ച് ഇടുകയായിരുന്നു. സാബു ജോസഫിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.ആദ്യമൊക്കെ മലയോര മേഖലയിൽമാത്രമാണ് ആക്രമണം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ നാട്ടിൻപുറങ്ങളിലേക്കും വ്യാപിക്കുന്നു. കാട്ടുപന്നികളെ തുരത്തി കൃഷിയെ സംരക്ഷിക്കുന്നതിനിടയിൽ കർഷകരുടെ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയാണ്….

Read More

ഷാരോൺ വധക്കേസ്: വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന പ്രതി ഗ്രീഷ്മയുടെ ആവശ്യം തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: പാറശാല ഷാരോൺ വധക്കേസിൽ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന പ്രതി ഗ്രീഷ്മയുടെ ആവശ്യം സുപ്രീംകോടതി തള്ളി. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണ നെയ്യാറ്റിൻകരയിൽ നിന്നും നാഗർകോവിലിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഗ്രീഷ്മ, കേസിലെ മറ്റ് പ്രതികളായ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവർ നൽകിയ ട്രാൻസ്ഫർ പെറ്റീഷനാണ് സുപ്രീംകോടതി തള്ളിയത്. പാറശാല സ്വദേശി ഷാരോൺരാജിനെ കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ വിചാരണ അങ്ങോട്ടേക്ക് മാറ്റാൻ നിർദേശിക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ…

Read More

ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തി മുൻ സൈനികൻ; പൊലീസ് നടപടി

ആലപ്പുഴ :മാവേലിക്കരയിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തി മുൻ സൈനികൻ. ജാതി അധിക്ഷേപം നടത്തിയെന്നും. കൈയേറ്റത്തിന് ശ്രമിച്ചതായും പരാതി. പൊലീസ് ദുർബലമായ വകുപ്പ് ചുമത്തി കേസെടുത്തെന്നും ആക്ഷേപം വീടുകളിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ്മ സേനാംഗങ്ങൾക്കെതിരെയാണ് മുൻ സൈനികന്റെ അസഭ്യവർഷം. തഴക്കര സ്വദേശി സാം തോമസാണ് നഗ്നത പ്രദർശനം ഉൾപ്പെടെ നടത്തി സ്ത്രീകളോട് മോശമായി പെരുമാറിയത്. തഴക്കരകുന്നം അഞ്ചാം വാര്‍ഡില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നാണ് സംഭവം. സാം നഗ്നതാപ്രദര്‍ശനം…

Read More

നാല് പേർക്ക് പുതുജീവൻ നൽകി വിഷ്ണു യാത്രയായി

കോഴിക്കോട് : നാല് പേർക്ക് പുതുജീവൻ നൽകി വിഷ്ണു യാത്രയായി.കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റർ മിംസിൽ മരണപ്പെട്ട പി. വിഷ്ണുവിന്റെ (22) കരളും വൃക്കകളും ഹൃദയവുമാണ് ദാനം ചെയ്തത്.ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ബുധനാഴ്ചയായിരുന്നു വിഷ്ണുവിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഒക്ടോബർ അഞ്ചിന് രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായിരുന്ന വിഷ്ണു ജോലി കഴിഞ്ഞ് വീട്ടിലേക്ക് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലക്കേറ്റ പരിക്ക്…

Read More

ഹരിത കർമസേന അംഗങ്ങൾക്ക് നേരേ നഗ്നതാ പ്രദർശനം

ആലപ്പുഴ: മാവേലിക്കരയിൽ വാതിൽപ്പടി സേവനത്തിന് എത്തിയ തഴക്കര പഞ്ചായത്തിലെ ഹരിത കർമ സേനാംഗങ്ങൾക്ക് നേരെ അതിക്രമം. തഴക്കര കുന്നം അഞ്ചാം വാർഡിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരക്കാണ് സംഭവം. ശാലിനി, രേഖ, ആശ, മിനി, രമ എന്നിവരാണ് അതിക്രമത്തിന് ഇരയായത്. കുന്നം മലയിൽ സലിൽ വിലാസിൽ സാം തോമസാണ് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനെത്തിയവർക്ക് നേരെ അസഭ്യം പറയുകയും ഉടുതുണി ഉയർത്തിക്കാട്ടി നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തത്. ഇന്നലെ ഉച്ചയ്ക്കാണ് ഹരിതകർമ സേനാംഗങ്ങൾ വണ്ടിയിൽ സാധനം എടുക്കാൻ വന്നപ്പോഴാണ് ഇയാളുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial