ആറ്റിങ്ങലിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ കാസർഗോട്ട് നിന്ന് പിടികൂടി
ആറ്റിങ്ങൽ: പണം ആവശ്യപ്പെട്ട് വീട്ടുകാരെ ഭീഷണിപ്പെടുത്തിയശേഷം യുവാവിനെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തെ പോലീസ് പിന്തുടർന്ന് കാസർകോട്ടുനിന്ന് അറസ്റ്റു ചെയ്തു. ആറ്റിങ്ങൽ വലിയകുന്ന് ഗസ്റ്റ് ഹൗസിനു സമീപം സരോജംവീട്ടിൽ നിഷാന്തിനെയാണ് തട്ടിക്കൊണ്ടുപോയത്. കോട്ടയം വൈക്കം കൊതവര പഞ്ചായത്തോഫീസിനു സമീപം ചക്കാലയ്ക്കൽവീട്ടിൽനിന്ന് ബെംഗളൂരു ഇലഹങ്ക ശിവനഹള്ളി വസവേശ്വരനഗർ നമ്പർ-49 ൽ താമസിക്കുന്ന റോയി സി.ആന്റണി (47), കോഴിക്കോട് ചിലവൂർ അങ്കണവാടിക്ക് സമീപം ഷംനാദ് (ഷാൻ-33), ആലപ്പുഴ ചേർത്തല തുറവൂർ പള്ളിത്തോട് വെസ്റ്റ് മനക്കേടം കുരിശിങ്കൽവീട്ടിൽ നെൽസൺ (ഫ്രെഡി-33), കോഴിക്കോട് കുന്നത്തുപാലം…

