റേഷന്‍ കടകളില്‍ ഡ്രോപ്പ് ബോക്‌സ് സ്ഥാപിക്കും
തിരുവനന്തപുരം : പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ആവിഷ്‌കരിക്കുന്ന ‘തെളിമ’ എന്ന പദ്ധതിയിലൂടെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ കാര്‍ഡ്/ റേഷന്‍ കട സംബന്ധമായ അപേക്ഷകള്‍/പരാതികള്‍/ അഭിപ്രായങ്ങള്‍/ നിര്‍ദ്ദേശങ്ങള്‍ എന്നിവ റേഷന്‍ കടകളില്‍ സ്ഥാപിക്കുന്ന ഡ്രോപ്പ് ബോക്‌സില്‍ നിക്ഷേപിക്കാം. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് നിക്ഷേപിക്കാന്‍ കഴിയുക. പദ്ധതിയിലൂടെ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ പേരിലും ഇനിഷ്യലിലും മേല്‍വിലാസത്തിലും കാര്‍ഡുടമയുമായിട്ടുള്ള ബന്ധത്തിലും അംഗങ്ങളുടെ തൊഴില്‍ എല്‍പിജി വിവരങ്ങളിലും തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കാം. റേഷന്‍…

