ഇ എസ് ബിജിമോൾ മഹിളാസംഘം സംസ്ഥാന സെക്രട്ടറി, പി വസന്തം പ്രസിഡന്റ്
തൃശൂര്‍: കേരള മഹിളാ സംഘം (എന്‍എഫ്‌ഐഡബ്ല്യു) സംസ്ഥാന സെക്രട്ടറിയായി സിപിഐ നേതാവ് ഇഎസ് ബിജിമോളെ തെരഞ്ഞെടുത്തു. തൃശൂരില്‍ നടന്ന പതിനാറാമത് സംസ്ഥാന സമ്മേളനത്തിലാണ് തെരഞ്ഞെടുത്തത്. ബിജിമോൾ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. സംസ്ഥാന സെക്രട്ടറിയായിരുന്ന പി വസന്തത്തെ സംസ്ഥാന പ്രസിഡന്റായും തെരഞ്ഞെടുത്തു. നേരത്തെ, സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇഎസ് ബിജിമോള്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് എതിരെ ബിജിമോള്‍ രംഗത്തുവന്നത് വിവാദമായിരുന്നു. Share on FacebookTweetFollow us

