ഏഷ്യൻ ഗെയിംസിൽ കുതിപ്പോടെ ഇന്ത്യ; 11ാം സ്വര്‍ണം നേടി ഇന്ത്യ മുന്നോട്ട്
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സുവർണത്തിളക്കം. ഷൂട്ടിങിലാണ് ഇന്ത്യയുടെ സ്വർണം. പുരുഷൻമാരുടെ ട്രാപ്പ് ടീം ഇനത്തിലാണ് ഇന്ത്യയുടെ സുവർണ നേട്ടം. വനിതകളുടെ ഇതേ വെള്ളിയും ഇന്ത്യ നേടി. കിനാൻ ഡാരിയുസ് ചെനായ്, സൊരാവർ സിങ് സന്ധു, പ്രഥ്വിരാജ് ടൊൻഡെൻ എന്നിവരടങ്ങിയ ടീമാണ് സ്വർണം വെടിവച്ചിട്ടത്. 361 പോയിന്റുകളാണ് സംഘം നേടിയത്. മനിഷ കീർ, പ്രീതി രജക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ സംഘമാണ് ഇതേ ഇനത്തിന്റെ വനിതാ ടീം ഇനത്തിൽ വെള്ളി നേടിയത്. ഇതേ ഇനത്തിന്റെ പുരുഷൻമാരുടെ…

