മാവേലിക്കരയിൽ ഓട്ടോ ആറ്റിലേക്ക് മറിഞ്ഞ അപകടം; മൂന്നുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മൂന്നു വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍ മരിച്ച ആതിരയുടെ മകന്‍ കാശിനാഥന്റെ മൃതദേഹമാണ് ഇന്ന് രാവിലെ തെരച്ചിലില്‍ കണ്ടെത്തിയത്. അപകടസ്ഥലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടായിരുന്നു ഓട്ടോ അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. ചെങ്ങന്നൂര്‍ വെണ്മണി മൂന്നാം വാര്‍ഡ് പാറച്ചന്ത വലിയപറമ്പില്‍ സൈലേഷിന്റെ ഭാര്യ ആതിരയുടെ മൃതദേഹം സംഭവത്തിന് പിന്നാലെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കണ്ടെത്തിയിരുന്നു. അഞ്ച് പേരാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്. മൂന്ന് പേരെ രക്ഷപ്പെടുത്തി. ആതിരയുടെ ഭർത്താവ്…

Read More

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ സെപ്റ്റംബർ 23 വരെ പേര് ചേർക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് സെപ്റ്റംബർ 23 വരെ അവസരമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കരട് പട്ടിക സെപ്റ്റംബർ 8 നും അന്തിമ പട്ടിക ഒക്ടോബർ 16 നും പ്രസിദ്ധീകരിക്കും. മരണപ്പെട്ടവരെയും താമസം മാറിയവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കും. 2020 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർ പട്ടിക പുതുക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ അതിനായി പട്ടിക പുതുക്കിയിരുന്നു. ജനുവരി ഒന്നിനോ അതിന്…

Read More

‘ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപി, ഗോഡ്സെ ഈ നാടിന്റെ ശാപമായിരുന്നു’: പിഎസ് ശ്രീധരൻപിള്ള

കൊല്ലം: ഒരു പൊതുപ്രവർത്തകൻ എങ്ങനെയാണെന്നതിന്റെ ഉത്തമ മാതൃകയായിരുന്നു ഗാന്ധിയെന്ന് ഗോവ ഗവർണര്‍ പി.എസ്.ശ്രീധരൻപിള്ള. ഗാന്ധിയെന്ന വെളിച്ചത്തെ ഇല്ലാതാക്കിയ കൊടിയ പാപം ചെയ്തയാളാണ് ഗോഡ്സെ എന്നും അദ്ദേഹം ഈ നാടിന്റെ ശാപമായിരുന്നു എന്നും ഇരുവരെയും കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ഗാന്ധി വധത്തിൽ ആർഎസ്എസിനു പങ്കില്ലെന്നു കണ്ടെത്തിയ കപൂർ കമ്മിഷൻ റിപ്പോർട്ടിന്റെ ഒരു പകർപ്പുപോലും ഇന്ത്യയിൽ ലഭ്യമല്ല. ഗാന്ധി വേഴ്സസ് ഗോഡ്സേ എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു ഗോവ ഗവർണർ Share on…

Read More

ഇന്ന് നിശബ്ദ പ്രചാരണം; പുതുപ്പള്ളിയിൽ വോട്ടെടുപ്പ് നാളെ; ഏഴ് സ്ഥാനാർഥികൾ, 1,76,417 വോട്ടർമാർ

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. നാളെ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് ആറിന് അവസാനിച്ചു. ഇനി നിശബ്ദപ്രചാരണമാണ്. ജെയ്ക്ക് സി തോമസ്, ചാണ്ടി ഉമ്മൻ, ലിജിൻ ലാൽ അടക്കം ഏഴ് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരുണ്ട്. 957 പുതിയ വോട്ടർമാരുണ്ട്.കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ എട്ടു…

Read More

സൗജന്യമായി കൊടുത്തിട്ടും സർക്കാരിന്റെ ഓണക്കിറ്റ് വാങ്ങാതെ നാൽപ്പതിനായിരത്തിലേറെ പേർ; കോട്ടയം ജില്ലയിൽ മാത്രം കിറ്റ് വാങ്ങാത്ത 8,065 കാർഡുടമകൾ

തിരുവനന്തപുരം: ഈ വർഷം സംസ്ഥാന സർക്കാർ ഏർപ്പടുത്തിയ ഓണക്കിറ്റ് മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമായിരുന്നു. എന്നാൽ, ഓണക്കിറ്റ് വിതരണം പൂർത്തിയായപ്പോൾ ആകെ 5.60 ലക്ഷം പേരാണ് കിറ്റ് വാങ്ങിയത്. മഞ്ഞ കാർഡ് ഉടമകളായ 5.46 ലക്ഷം പേർ റേഷൻ കടകൾ വഴി കിറ്റ് വാങ്ങിയപ്പോൾ ക്ഷേമ സ്ഥാപനങ്ങളിലെ 8162 പേർക്കും ആദിവാസി ഊരുകളിലെ 5543 പേർക്കും കിറ്റുകൾ നേരിട്ട് എത്തിച്ചു നൽകി. ആകെ 5,87,096 മഞ്ഞ കാർഡ് ഉടമകളിൽ 40,775 പേർ കിറ്റ് വാങ്ങിയില്ലെന്നാണു ഭക്ഷ്യ പൊതുവിതരണ…

Read More

മാവേലിക്കരയിൽ ഓട്ടോറിക്ഷ നദിയിലേക്ക് മറിഞ്ഞ് അപകടം; യുവതി മരിച്ചു. മൂന്നുവയസ്സുള്ള മകനെ കാണാതായി

ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞു. അപകടത്തിൽ യുവതി മരിക്കുകയും മൂന്നുവയസ്സുള്ള മകനെ കാണാതാവുകയും ചെയ്തു. വെണ്‍മണി സ്വദേശി ആതിര ആണ് മരിച്ചത്. കാണാതായ മകന്‍ കാശിനാഥന് വേണ്ടി തെരച്ചില്‍ നടത്തുകയാണ്. മാവേലിക്കര കൊല്ലക്കടവില്‍ വെച്ചാണ് അപകടം നടന്നത്. മാവേലിക്കര ഭാഗത്തുനിന്നു വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. അഞ്ചുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് ആറ്റിലേക്ക് മറിഞ്ഞത്. മൂന്നുപേരെ രക്ഷപ്പെടുത്തി.വൈകുന്നേരം ആറുമണിക്കാണ് അപകടം നടന്നത്. കൊല്ലക്കടവിൽ നിന്നും മാവേലിക്കരിയിലെ ആശുപത്രിയിലേക്ക് പോയി തിരികെ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്….

Read More

ഡ്യൂറൻഡ് കപ്പ്: കിരീടം മോഹൻ ബഗാന് , ആവേശപ്പോരിൽ ഈസ്റ്റ് ബംഗാളിനെ തകർത്തു

കൊൽക്കത്ത: ഐ.എസ്.എല്‍ കിരീടത്തിന് പിന്നാലെ ഡ്യൂറൻഡ് കപ്പും സ്വന്തമാക്കി മോഹൻ ബഗാൻ. കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാൾ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഡ്യൂറൻഡ് കപ്പിലെ 17ാം കിരീടത്തിൽ മുത്തമിട്ടത്. കൊൽക്കത്ത സാൾട്ട് ലേക് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 71ാം മിനിറ്റിൽ ദിമിത്രി പെട്രാറ്റോസിന്റെ ബൂട്ടിൽനിന്നായിരുന്നു മോഹൻബഗാന്റെ വിജയഗോൾ. 62ാം മിനിറ്റിൽ അനിരുദ്ധ ഥാപ്പ ചുവപ്പ് കാർഡ് വാങ്ങി പുറത്തായെങ്കിലും വീറോടെ പോരാടിയാണ് മോഹൻ ബഗാൻ ജേതാക്കളായത്. ഇതോടെ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമെന്ന…

Read More

ശക്തമായ മഴയില്‍ തോട് നിറഞ്ഞു; മീന്‍മൂട്ടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി

തിരുവനന്തപുരം: വിതുര കല്ലാര്‍-മീന്‍മൂട്ടിയില്‍ വിനോദ സഞ്ചാരികള്‍ കുടുങ്ങി. മീന്‍മൂട്ടി വെള്ളച്ചാട്ടം കാണാന്‍ വന്നവരാണ് കുടുങ്ങിയത്. കുടുങ്ങിക്കിടന്നവരെ പ്രദേശവാസികളും ഗാര്‍ഡുകളും ചേര്‍ന്ന് മറുകരയിലെത്തിച്ചു. മീന്‍മൂട്ടി വനത്തില്‍ നിന്നും ഒഴുകി വരുന്ന ചെറിയ തോട് നിറഞ്ഞതോടെ സഞ്ചാരികള്‍ കുടുങ്ങുകയായിരുന്നു. വനത്തിനുള്ളിലെ ശക്തമായ മഴയാണ് തോട് നിറയാന്‍ കാരണമായത്. വൈകിട്ട് നാല് മണിയോടെ തോട്ടില്‍ വെള്ളം കയറി. ഇതോടെ തോടിന്റെ മറുകരയില്‍ നിരവധി വിനോദ സഞ്ചാരികള്‍ കുടുങ്ങുകയായിരുന്നു. 20 ഓളം വാഹനങ്ങളും കുടുങ്ങി കിടന്നിരുന്നു. തോട്ടിലെ വെള്ളം കുറഞ്ഞതോടെയാണ് ആളുകളെയും വാഹനങ്ങളെയും…

Read More

ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പേയ്ഡ് വേര്‍ഷന്‍ വരുന്നു

സോഷ്യല്‍ മിഡിയ പ്ലാറ്റ് ഫോമുകളില്‍ ഏറ്റവും കൂടൂതല്‍ ആളുകള്‍ ഉപയോഗിക്കുന്നവയാണ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും. ഇനിഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പെയ്ഡ് വേര്‍ഷന്‍ വരുന്നു. പരസ്യങ്ങളുടെ ശല്യമൊഴിവാക്കി രണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കാനാണ് പുതിയ പേയ്ഡ് വേര്‍ഷന്‍ സഹായിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.തുടക്കത്തില്‍ യൂറോപ്പിലാണ് പണം നല്‍കി പരസ്യങ്ങളൊഴിവാക്കാനുള്ള ഓപ്ഷന്‍ മെറ്റ അവതരിപ്പിക്കുകയെന്നാണ് സൂചന. അതേസമയം, കമ്പനി ഇതുവരെ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം പേയ്ഡ് വേര്‍ഷന്‍ അവതരിപ്പിക്കുമെങ്കിലും ഇപ്പോള്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും സൗജന്യമായി ഉപയോഗിക്കുന്നവരെ അത് യാതൊരു വിധത്തിലും ബാധിക്കില്ലെന്നാണ്…

Read More

പോത്തൻകോട് യുവതി തൂങ്ങി മരിച്ച നിലയിൽ, ഭർത്താവിനെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം പോത്തൻകോട് ദുരൂഹ സാഹചര്യത്തിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. ചന്തവിള നൗഫിൽ മൻസിലിൽ നൗഫിയ(27) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോത്തൻകോട് ചന്തവിള സ്വദേശി റഹീസ് ഖാനെയാണ് കസ്റ്റഡിയിലെടുത്തത്. നൗഫിയയുടെ സഹോദരന്‍ നൗഫലിന്റ പരാതിയിലാണ് നടപടി.ശനിയാഴ്ച രാവിലെ 10.45 നാണ് വീട്ടിലെ ഹാളിലാണ് നൗഫിയയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ ശാരീരിക പീഡനത്തെ തുടർന്നാണ് നൗഫിയ ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial