വീണ്ടും മെസി മാജിക്; ഇന്റർ മിയാമിക്ക് ചരിത്രത്തിലെ ആദ്യ കിരീടം, മെസിക്ക് കരിയറിലെ 44-ാം കിരീടം
ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ എന്ന സിംഹാസനത്തില്‍ അര്‍ജന്‍റൈന്‍ ഇതിഹാസം ലയണല്‍ മെസി. ഇന്‍റര്‍ മയാമിക്കൊപ്പം ലീഗ്‌സ് കപ്പ് സ്വന്തമാക്കിയാണ് മെസി ചരിത്രമെഴുതിയത്. ലിയോയുടെ കരിയറിലെ 44-ാം കിരീടമാണിത്. ലീഗ്‌സ് കപ്പിലെ ടോപ് സ്കോറര്‍, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ് പുരസ്‌കാരവും മെസി സ്വന്തം പേരിലാക്കി. ഫൈനലില്‍ ഇന്‍റര്‍ മയാമിക്കായി നിശ്ചിത സമയത്തും പെനാല്‍റ്റി ഷൂട്ടൗട്ടിലും മെസി വല കുലുക്കിയിരുന്നു. മയാമിക്കൊപ്പം അരങ്ങേറ്റം കുറിച്ച് 29 ദിവസങ്ങള്‍ക്ക് മാത്രം ശേഷമാണ് ക്ലബില്‍ മെസിയുടെ കന്നിക്കിരീടധാരണം. ഫൈനലില്‍…

