കിളിമാനൂരിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
കിളിമാനൂർ: കിളിമാനൂരിൽ വിദ്യാർത്ഥിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.കിളിമാനൂർ കുന്നുമ്മേൽ തെക്കേവിള വീട്ടിൽ സഞ്ചു (43) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്.2021 ഡിസംബർ മാസത്തിലെ ഒരു ദിവസം വൈകുന്നേരം 4 മണിയോടെ കുന്നുമ്മേൽ എന്ന സ്ഥലത്തു വച്ച് വിദ്യാർത്ഥിയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെ തുടർന്നുണ്ടായ ഭയം മൂലം വിദ്യാർത്ഥി ഈ വിവരം രഹസ്യമാക്കുകയായിരുന്നു. ഇതിനു ശേഷം വിദ്യാർത്ഥിയെ വഴിയിൽ കാണുമ്പോഴെല്ലാം പ്രതി ലൈംഗികമായി പീഡിപ്പിയ്ക്കാൻ ശ്രമം നടത്തുകയും ഇതിൽ നിന്നും ഒഴിഞ്ഞുമാറി രക്ഷപ്പെടുകയുമായിരുന്നു.ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന്…

