എം ജി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റിവച്ചു

കോട്ടയം: എം ജി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. മാറ്റിയ പരീക്ഷകൾ ഓഗസ്റ്റ് 19 ന് നടക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റമില്ല. ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ 1.30 മുതല്‍ 4.30 വരെയായിരിക്കും നടത്തുക. രാവിലത്തെ പരീക്ഷകളുടെ സമയത്തിൽ മാറ്റമില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു Share on FacebookTweetFollow us

Read More

പതിനഞ്ചുകാരിയെ ലൈംഗികമായി ആക്രമിച്ചു; പോക്സോ കേസിൽ പുജാരി അറസ്റ്റിൽ

തിരുവനന്തപുരം: പതിനഞ്ചുകാരിയെ ലൈംഗികമായി ആക്രമിച്ച പൂജാരി അറസ്റ്റിൽ. ചിറയിന്‍കീഴ് സ്വദേശിയായ ബൈജുവാണ് (34) പോക്‌സോ കേസില്‍ അറസ്റ്റിലായത്. വര്‍ക്കല മുണ്ടയില്‍ മേലതില്‍ ശ്രീനാഗരുകാവ് ദുര്‍ഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവം. ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ബൈജു ക്ഷേത്രത്തിലെ പായസപ്പുരയിലെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് കുട്ടി രക്ഷപ്പെട്ട് വീട്ടിലേക്ക് പോവുകയായിരുന്നു. ഇന്ന് സ്കൂളിലെത്തിയ കുട്ടി അധ്യാപകനോടാണ് സംഭവം പറയുന്നത്. അധ്യാപകർ ചൈൽഡ് ലൈനിൽ അറിയിക്കുകയും അവർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന്…

Read More

കേരളത്തിൽ കൂടുതല്‍കാലം മുഖ്യമന്ത്രി പദം വഹിച്ചവരുടെ പട്ടികയില്‍ പിണറായി വിജയന്‍ മൂന്നാം സ്ഥാനത്ത്

കേരളത്തിൽ കൂടുതല്‍കാലം മുഖ്യമന്ത്രി പദം വഹിച്ചവരുടെ പട്ടികയില്‍ പിണറായി വിജയന്‍ മൂന്നാം സ്ഥാനത്ത് സംസ്ഥാനത്ത് കൂടുതല്‍കാലം മുഖ്യമന്ത്രി പദം വഹിച്ചവരുടെ പട്ടികയില്‍ പിണറായി വിജയന്‍ മൂന്നാം സ്ഥാനത്ത്. നേരത്തെ സി അച്യൂതമേനോനായിരുന്നു മൂന്നാം സ്ഥാനത്ത്. 2,640 ദിവസം, അതായത് ഏഴ് വര്‍ഷം രണ്ട് മാസം, 24 ദിവസവുമായിരുന്നു സി അച്യൂതമേനോന്റെ കാലാവധി. കെ കരുണാകരന്‍ (3,246), ഇ കെ നായനാര്‍ (4,009) എന്നിവരാണ് പിണറായി വിജയന് മുന്നിലുള്ളത്. തുടര്‍ച്ചയായി രണ്ട് മന്ത്രിസഭകള്‍ക്ക് നേതൃത്വം നല്‍കാന്‍ അവസരം ലഭിച്ച…

Read More

കെഎസ്ഇബി ഉദ്യോഗസ്ഥർ വാഴകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി

കൊച്ചി: മൂവാറ്റുപുഴ വാരപ്പെട്ടിയിൽ കുലച്ച വാഴകൾ കെഎസ്ഇബി വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകർക്ക് നഷ്ടപരിഹാരം കൈമാറി. മൂന്നര ലക്ഷം രൂപ ആന്റണി ജോൺ കർഷകന് കൈമാറിയത്. വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുമെന്ന കാരണം പറഞ്ഞായിരുന്നു ഓണവിപണി മുന്നിൽ കണ്ട് ഇറക്കിയ വിളവ് ഒരു മുന്നറിയിപ്പ് പോലും നൽകാതെയാണ് നശിപ്പിച്ചത്. കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്ഐബി 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷി വെട്ടി നശിപ്പിച്ചത്. ലൈൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടെന്ന് കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാർ…

Read More

വർക്കലയിൽ പോക്സോ കേസ് പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി

തിരുവനന്തപുരം വർക്കലയിൽ 10 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി കോടതിയിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സബ് ജയിലിൽ നിന്നും വർക്കല കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴായിരുന്നു നാടകീയ സംഭവം. പിന്നാലെ ഓടിയ പൊലീസ്, വിചാരണ തടവുകാരനായ അജിത്തിനെ പിടികൂടി.പത്തുവയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് അയിരൂർ പോലീസ് 2020 -ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയാണ് അയിരൂർ സ്വദേശി അജിത്ത്. വിചാരണ തടവുകാരനായ പ്രതിയെ ആറ്റിങ്ങൽ സബ് ജയിലിൽ നിന്നും ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വർക്കല…

Read More

ആറ്റിങ്ങലിൽ മർദ്ദനമേറ്റ് യുവാവ് മരിച്ചു; വക്കം സ്വദേശി ശ്രീജിത്താണ് മരിച്ചത്

തിരുവനന്തപുരം: ആറ്റിങ്ങലിൽ മർദനമേറ്റ യുവാവ് മരിച്ചു. വക്കം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്. ലഹരിമാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് മരണമെന്നാണ് സൂചന. ഇന്നലെ രാത്രിയാണ് ശ്രീജിത്തിന് മർദനമേറ്റത്. ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ച രണ്ടുപേരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 11 മണിയോടെയാണ് ശ്രീജിത്തിനെ താലൂക്കാശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ ശ്രീജിത്ത് മരിച്ചിരുന്നു. ശരീരത്തിൽ വലിയ മുറിവുകളില്ലെങ്കിലും അടിയേറ്റ പാടുകളുണ്ടായിരുന്നു. നാലുപേരടങ്ങുന്ന സംഘമാണ് ശ്രീജിത്തിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. Share on FacebookTweetFollow us

Read More

യുവേഫ സൂപ്പർകപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റിക്ക്; വിജയം പെനൽറ്റി ഷൂട്ടൗട്ടിൽ

മാഞ്ചസ്റ്റർ : സെവിയ്യയെ ഷൂട്ടൗട്ടിൽ പരാജ്യപ്പെടുത്തി യുവേഫ സൂപ്പർ കപ്പ് കിരീടം ചൂടി മാഞ്ചസ്റ്റർ സിറ്റി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം വഴങ്ങിയതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ 5-4 നാണ് സിറ്റി ജയിച്ചത്. കളിയുടെ ആദ്യ പകുതിയിൽ തന്നെ സെവിയ്യ ലീഡ് ഉയർത്തി സിറ്റിയെ ഞെട്ടിച്ചു. ഇരുപത്തഞ്ചാം മിനുട്ടിൽ എൻ നെസിരിയിലൂടെയാണ് സെവിയ്യ ലീഡ് നേടിയത്. രണ്ടാം പകുതിയിൽ യുവതാരം കോൾ പാമറിലൂടെ സിറ്റി സമനിലപിടിച്ചു. ഇരുടീമുകളും സമനില തുടർന്നതോടെയാണ്…

Read More

പാറശാലയിൽ ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്തു; അക്രമത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരെന്ന് കോൺഗ്രസ്

പാറശ്ശാല: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്തു. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ പൊൻവിളയിലാണ് കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച സ്തൂപം അടിച്ചുതകർത്തിയത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. അക്രമത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണെന്നാണ് ആരോപണം. ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രവർത്തകരുടെ ആവശ്യം. സ്ഥലത്ത് സംഘർഷം ഒഴിവാക്കാൻ മൂന്ന് പോലീസ് സ്‌റ്റേഷനുകളിൽനിന്നുള്ള പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.സംഭവത്തിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചു….

Read More

മാനവീയം വീഥി നവീകരണം പൂർത്തിയാക്കി ഓണത്തിന് മുൻപ് സമർപ്പിക്കും :മന്ത്രി

തിരുവനന്തപുരം :തിരുവനന്തപുരം മാനവീയം വീഥിയുടെ നവീകരണം പൂർത്തിയാക്കി ഓണത്തിന് മുൻപ് നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മാനവീയം വീഥി സന്ദർശിച്ച് നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാർട് സിറ്റിയിലുൾപ്പെടുത്തിയ കലാഭവൻ മണി റോഡ് ഇതിനകം നാടിന് സമർപ്പിച്ചു. മാനവീയം വീഥിയിൽ റോഡ് ഉപരിതലം മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ആഗസ്റ്റ് 20 നകവും നടപ്പാത നിർമാണം 25 നകവും പൂർത്തിയാകും. നടപ്പാത, ഗാതറിങ് പോയിന്റ്, വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഭിത്തി നിർമാണം, സ്ട്രീറ്റ്…

Read More

കെ എസ് ആർ ടി സി ശമ്പള കുടിശ്ശിക ആഗസ്റ്റ് 22 ഓടെ നൽകും: മന്ത്രി

തിരുവനന്തപുരം : കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഈ മാസം 22 ഓടെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കെ എസ് ആർ ടി സി തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ വിതരണത്തിനുള്ള ആദ്യ ഗഡു അനുവദിച്ചു കഴിഞ്ഞു. എന്നാൽ ജീവനക്കാർക്ക് തുക ഒന്നിച്ച് നൽകിയാൽ മതിയെന്ന തൊഴിലാളി യൂണിയൻ പ്രതിനിധികളുടെ ആവശ്യം യോഗത്തിൽ അംഗീകരിച്ചു. വരുമാനം വർദ്ധിപ്പിച്ച്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial