സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത്; കായികമേള ഒക്ടോബറിൽ കുന്നംകുളത്തും

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിൽ കൊല്ലത്ത് നടക്കും. കായിക മേള ഒക്ടോബറിൽ കുന്നംകുളത്തും സെപ്ഷ്യൽ സ്കൂൾ മേള നവംബറിൽ എറണാകുളം എറണാകുളത്തും നടക്കും. തിരുവനന്തപുരത്ത് ഡിസംബറിലാണ് ശാസ്ത്രമേള നടക്കുക. അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം Share on FacebookTweetFollow us

Read More

ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര; അതിദാരിദ്ര നിർമാർജനത്തിന് പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം :അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്‍റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത- ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക്…

Read More

ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടയിൽ തീ പിടിച്ചു; സമീപത്തെ കാറും കത്തി നശിച്ചു

തൃശ്ശൂര്‍ മാള പുത്തൻചിറയിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ തീപിടിച്ച് കത്തി നശിച്ചു.സമീപത്ത് ഉണ്ടായിരുന്ന കാറിലേക്കും തീ പടർന്നു. ഇന്നലെ രാത്രി 11 മണിയോടെ പുത്തൻചിറ കണ്ണായി മൂലയിൽ അമ്പുക്കൻ സെബാസ്റ്റ്യൻ്റെ വീട്ടിലാണ് സംഭവം. രാത്രി 11 മണിയോടെ ശബ്ദം കേട്ടാണ് വീട്ടുകാർ പുറത്തേക്ക് വന്നത്. സ്കൂട്ടറിൽ നിന്നുള്ള തീ ആണ് കാറിലേക്ക് പടര്‍ന്നത്. അവിടെ നിന്നും വീടിന്റെ ജനാലകളിലേക്കും തീ പടർന്നു. വീടിന്റെ ജനലുകൾ കത്തി നശിച്ച നിലയിലാണ്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മാള അഗ്നിരക്ഷ…

Read More

വേശ്യ, അവിഹിതം, പ്രകോപന വസ്ത്രധാരണം എന്നീ പ്രയോഗങ്ങൾ വേണ്ട’; കോടതി ഭാഷയിൽ ലിംഗ വിവേചനം പാടില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി:കോടതി ഭാഷയിൽ ലിംഗവിവേചനപരമായ പരാമർശങ്ങൾ പാടില്ലെന്ന് സുപ്രീംകോടതി. വേശ്യ, അവിഹിതം, പ്രകോപന വസ്ത്രധാരണം എന്നീ പ്രയോഗങ്ങൾ ഒഴിവാക്കി കൈ പുസ്തകമിറക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പ്രത്യേക താൽപര്യപ്രകാരമാണ് ലിംഗ സ്റ്റീരിയോടൈപ്പുകളെ ഒഴിവാക്കാൻ ‘ഹാൻഡ്‌ബുക്ക് ഓൺ കോംബാറ്റിംഗ് ജെൻഡർ സ്റ്റീരിയോടൈപ്പ്സ്’ എന്ന പേരിൽ കൈപ്പുസ്തകം തയ്യാറാക്കിയത്. സുപ്രീം കോടതിയുടെ ജെൻഡർ സെൻസിറ്റൈസേഷൻ ആൻഡ് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പദ്ധതി പ്രഖ്യാപിച്ചത്. കോടതി ഉത്തരവുകളിൽ ഒഴിവാക്കേണ്ട അനുചിതമായ ലിംഗപദവികൾ, സ്ത്രീകളെ കുറിച്ചുള്ള…

Read More

ഇത്തവണ ഓണക്കിറ്റ് എല്ലാവർക്കുമില്ല, അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും, മഞ്ഞക്കാർഡുകാർക്കും മാത്രം

തിരുവനന്തപുരം :മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് നൽകാൻ മന്ത്രിസഭാ തീരുമാനം. അഗതി മന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും ഓണക്കിറ്റ് നൽകും. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കിറ്റ് മഞ്ഞ കാർഡുടമകൾക്കു മാത്രമായ പരിമിതപ്പെടുത്തിയത്.ഇത്തവണ സംസ്ഥാനത്തെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും സർക്കാർ അംഗീകൃത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും ഓണക്കിറ്റ് ലഭ്യമാകും. മഞ്ഞക്കാർഡ് ഉടമകളായ 5.87 ലക്ഷം പേർക്ക് കിറ്റ് ലഭിക്കും.ഇതിന് 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം…

Read More

സിപിഐയിലെ ആർ.രജിത കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

ചിറയിൻകീഴ് : എൽഡിഎഫ് ഭരണം നടത്തുന്ന കിഴുവിലം ഗ്രാമ പഞ്ചായത്തിൽ സിപിഐയിലെ ആർരജിത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ടു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണിയിൽ ഉണ്ടാക്കിയ ധാരണ പ്രകാരം നേരത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ ആർ മനോന്മണി കഴിഞ്ഞ മാസം പ്രസിഡന്റ് സ്ഥാനം രാജി വച്ചിരുന്നു. പതിനാലാം വാർഡായ കാട്ടുമുറാക്കലിൽ നിന്നും പഞ്ചായത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് ആർ രജിത വിജയിച്ചത്. സിപിഐ കൂന്തള്ളൂർ ലോക്കൽ കമ്മിറ്റി അംഗവും, കേരള മഹിളാ സംഘം ചിറയിൻകീഴ്…

Read More

വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ 17കാരി ആളുകൾ നോക്കി നിൽക്കെ ക്ഷേത്രക്കുളത്തിൽ ചാടി മരിച്ചു

കായംകുളം: വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ 17കാരി ക്ഷേത്രക്കുളത്തിൽ ചാടി മരിച്ചു. ചെട്ടികുളങ്ങര മേനാംപള്ളി ഈരിക്ക പടീറ്റതിൽ ഭിന്നശേഷിക്കാരായ വിജയൻ – രാധിക ദമ്പതികളുടെ മകൾ വിഷ്ണു പ്രിയ(17) യാണ് മരിച്ചത്. എരുവ ക്ഷേത്രക്കുളത്തിൽ ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ആളുകൾ നോക്കി നിൽക്കെയായിരുന്നു പെൺകുട്ടി ക്ഷേത്രക്കുളത്തിൽ ചാടിയത്. ഉടൻ നാട്ടുകാർ പുറത്തെടുത്ത് കായംകുളം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളക്കടവിൽ നിന്നും പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. അതിൽ മാതാപിതാക്കളെ ഒത്തിരി സ്നേഹിക്കുന്നതായി എഴുതിയിരുന്നു. അഞ്ചാം…

Read More

പോളിടെക്‌നിക് കോളേജുകളിൽ സ്‌പോട്ട് അഡ്മിഷൻ; 17, 18, 21 തീയതികളിൽ

തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിലെ വിവിധ പോളിടെക്‌നിക്ക് കോളേജുകളിലേക്കുള്ള ഒന്നാം വർഷ ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 17,18,21 തിയതികളിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ നടക്കും. സമയക്രമം ചുവടെ ചേർക്കുന്നു.ആഗസ്റ്റ് 17ന് രാവിലെ 9ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അംഗപരിമിതർ, കുശവൻ, പട്ടികവർഗം, കുടുംബി, അനാഥർ, THSLC സർട്ടിഫിക്കറ്റ് ഉള്ളവർ, ടെക്‌സ്‌റ്റൈൽ സൾട്ടിഫിക്കറ്റ് ഉള്ളവർ, വനിതാ പോളിടെക്‌നിക്ക് കോളജിൽ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ് (HCT) വിഭാഗത്തിൽ താത്പര്യമുള്ള ശ്രവണവൈകല്യമുളളവർ എന്നിവർക്കുള്ള പ്രവേശനമാണ് നടക്കുന്നത്. ആഗസ്റ്റ് 17 രാവിലെ 9.30ന്- 6000…

Read More

മെസ്സിയുടെ ഗോളടി മേളം തുടരുന്നു, ഫിലാഡെൽഫിയയെ കീഴടക്കി ഇന്റർ മയാമി ലീഗ്‌സ് കപ്പ് ഫൈനലിൽ

കരുത്തരായ ഫിലാഡെൽഫിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ലയണൽ മെസ്സിയുടെ ഇന്റർ മയാമി ലീഗ കപ്പ് ഫൈനലിൽ. ലീഗ് കപ്പിൽ തുടർച്ചയായ ആറാം മത്സരത്തിലും ഗോൾ നേടിയ ലയണൽ മെസ്സിയുടെ പ്രകടനം തന്നെയാണ് ഇന്റർ മയമിയെ ഫൈനലിലേക്ക് നയിച്ചത്.ടൂർണമെന്റിലെ മെസ്സിയുടെ ഒൻപതാം ഗോളാണ് ഇന്ന് 20-ാം മിന്നിട്ടിൽ പിറന്നത്. ജോർഡി ആൽബയും മയാമിക്കായി ഗോൾ നേടി മത്സരം ആരംഭിച്ച് മൂന്നാം മിന്നിട്ടിൽ തന്നെ ഇന്റർ മയാമി ലീഡ് നേടി. ജോസഫ് മാർടിനെസാണ് മനോഹരമായ ഫിനിഷിംഗിലൂടെ മയമിയെ മുന്നിലെത്തിച്ചത്….

Read More

സ്‌കൂളുകളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിന് നൂതന പദ്ധതികൾ ; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം :സംസ്ഥാനത്തെ സ്‌കൂളുകളിൽ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഫ്രീഡം ഫെസ്റ്റ് 2023ലെ ഡിജിറ്റൽ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് പഠനം ലളിതമാക്കാനും കുട്ടികൾക്ക് എളുപ്പം മനസിലാകുന്ന രീതിയിൽ മറ്റ് ഭാഷകളും പഠിപ്പിക്കാനും സ്വതന്ത്ര സോഫ്‌റ്റ്വെയറിൽ കൈറ്റ് ഇ-ലാംഗ്വേജ് ലാബ് സംവിധാനം ഒരുക്കിയിട്ടുണ്ട്. കുട്ടിക്ക് രസകരമായി ഇംഗ്ലീഷ് പഠിക്കാൻ അവസരം നൽകുന്ന രീതിയിലാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial