മൂവാറ്റുപുഴയാറിൽ അപകടം; ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം

കോട്ടയം: വെള്ളൂർ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്നു പേർ മുങ്ങി മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56), സഹോദരിയുടെ മകൻ വരിക്കാംകുന്ന് പൂച്ചക്കാട്ടിൽ അലോഷി (16), സഹോദരന്റെ മകൾ അരയൻകാവ് മുണ്ടയ്ക്കൽ ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്.ഇറ്റലിയില്‍ നിന്നും അവധിയ്ക്കുവന്ന അരയന്‍കാവ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത് ഇവർക്കൊപ്പം ഉണ്ടായിരുന്ന ജോൺസന്റെ സഹോദരൻ ജോബി മത്തായി, ഭാര്യ സൗമ്യ, ജോൺസന്റെ സഹോദരിമാരായ മിനി, സുനി എന്നിവർ രക്ഷപെട്ടു. ഇതിൽ ജോബിയുടെ മകളാണ്…

Read More

നിർണ്ണായക തീരുമാനവുമായി ഗതാഗത വകുപ്പ്; പ്ലസ്ടു പാസായവർക്ക് ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ്

തിരുവനന്തപുരം: പ്ലസ്ടു പാസായവർക്ക്‌ ഇനി മുതൽ ലേണിങ് ടെസ്റ്റ് ഒഴിവാക്കി നേരിട്ട് ലൈസൻസ് എടുക്കാവുന്ന നിർണ്ണായക പദ്ധതിയുമായി ഗതാഗത വകുപ്പ്. റോഡ് സുരക്ഷാ പാഠങ്ങൾ ഹയർ സെക്കൻഡറി വിഭാഗം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനമായതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ഇതിലൂടെ റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ നിന്നു തന്നെ ആരംഭിക്കാനാകുമെന്നും പദ്ധതിക്കായി പുസ്തകങ്ങൾ തയ്യാറാക്കി കഴിഞ്ഞതായും ഇവ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സിലബസിൽ ഉൾപ്പെടുത്തുന്നതോടെ ചെറു പ്രായത്തിൽ തന്നെ കുട്ടികൾ…

Read More

കാൽ തെന്നി വെള്ളച്ചാട്ടത്തിലേക്ക് വീണു; ഇടുക്കി തൂവൽ അരുവിയിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയിൽ നെടുങ്കണ്ടത്തിനടുത്തുള്ള തൂവല്‍ അരുവിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ടു വിദ്യാര്‍ഥികള്‍ മരിച്ചു. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിന്‍ സജി (19)പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രന്‍ (16) എന്നിവരാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവര്‍ തൂവല്‍ വെള്ളച്ചാട്ടത്തിലെത്തിയത്. നല്ല വഴുക്കലുള്ള സ്ഥലമായതിനാല്‍ കാല്‍ തെന്നി താഴേക്കുവീണാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രണ്ടുപേര്‍ അപകടത്തില്‍പ്പെട്ടെന്ന സംശയത്തെത്തുടര്‍ന്ന് രാത്രിയിൽത്തന്നെ നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വെള്ളച്ചാട്ടത്തിനു സമീപത്തുനിന്ന് യുവാവും യുവതിയും എത്തിയ ബൈക്കും…

Read More

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഫലം 7 ന്

തിരുവനന്തപുരം :പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് ഫലം 7 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിക്കും. മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 25735 ഒഴിവിൽ പരിഗണിക്കാനായി ലഭിച്ച 12487 അപേക്ഷകളിൽ 11849 എണ്ണമാണ് പരിഗണിച്ചത്. മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർഥി പ്രവേശനം 7 ന് രാവിലെ 10 മുതൽ 8 ന് വൈകിട്ട് 4 വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവർ…

Read More

ബിജെപി എം.പിക്ക് ആക്രമണക്കേസിൽ രണ്ട് വർഷം തടവ്; ലോക്സഭ അംഗത്വവും നഷ്ടപ്പെടും

ന്യൂഡൽഹി:2011ൽ വൈദ്യുതി വിതരണ കമ്പനിയിലെ ജീവനക്കാരെ ആക്രമിച്ച കേസിൽ ബിജെപി ലോക്‌സഭാ അംഗം രാം ശങ്കർ കതേരിയയെ ആഗ്ര കോടതി ഓഗസ്റ്റ് 5 ന് രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചു. ജനപ്രാതിനിധ്യ നിയമം, 1951 പ്രകാരം, രണ്ട് വർഷമോ അതിൽ കൂടുതലോ വർഷത്തേക്ക് ശിക്ഷിക്കപ്പെട്ട ഒരു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയെ ഉടൻ തന്നെ അയോഗ്യനാക്കുന്നതിനാൽ, ഇറ്റാവയിലെ എംപിയായ കതേരിയ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ സാധ്യതയുണ്ട്.ടോറന്റ് പവർ കമ്പനിയുടെ ഓഫീസ് തകർത്തതിനും ജീവനക്കാരെ മർദിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കതേരിയ 2014…

Read More

ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചെന്ന് ഐഎസ്ആർഒ

ബംഗളൂരു: ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ chandrayaa – 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചെന്ന് ഐ എസ് ആർ ഒ അറിയിച്ചു. ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന് ഐ എസ് ആർ ഒ ( ഇസ്റോ ) വ്യക്തമാക്കി.ചന്ദ്രന്റെ ഭ്രമണപഥത്തിൽ വലം വയ്ക്കുന്ന ചന്ദ്രയാൻ മൂന്നിനെ ഇനി ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തി ചന്ദ്രോപരിതലത്തോട് അടുപ്പിക്കും. ആഗസ്റ്റ് 6 രാത്രി 11 മണിക്കാണ് ആദ്യ ഭ്രമണപഥം താഴ്ത്തൽ . ജൂലൈ 14ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ്…

Read More

കുട്ടികളെ പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തരുത്; ബാലാവകാശ കമീഷൻ

തിരുവനന്തപുരം :കുട്ടികളെ സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമീഷൻ കുട്ടികളെ പൊലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമീഷൻ ഉത്തരവ്. കമീഷൻ അംഗം പി പി ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്. 15 വയസിൽ താഴെയുളള കുട്ടികളെ മൊഴി എടുക്കുന്നതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ വിളിപ്പിക്കാൻ പാടില്ല. വിവിധ പൊലീസ് സ്റ്റേഷനുകളിൽ വെച്ച് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയതായി വിലയിരുത്തിയ കമീഷൻ അത് കുട്ടികളെ…

Read More

 സലിം കുമാറിനുള്ള മറുപടിയുമായി മന്ത്രി കെ രാധാകൃഷ്ണൻ; ‘ദേവസ്വം വരുമാനത്തെ പരിഹസിക്കുന്നത് ശരിയല്ല.

തിരുവനന്തപുരം: ‘മിത്ത് വിവാദത്തിൽ’ ദേവസ്വം വകുപ്പിനെ പരിഹസിച്ച നടൻ സലിം കുമാറിനു മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ദേവസ്വം വരുമാനത്തെയും മന്ത്രിയെ കുറിച്ചും സലിം കുമാർ സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തെത്തിയത്. ദേവസ്വം വരുമാനത്തെ പരിഹസിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തിൽനിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം കുമാർ സമൂഹമാധ്യമത്തിൽ കുറിച്ചു. ദേവസ്വം…

Read More

എച്ച്.എസ്. പ്രണോയ് ഓസ്ട്രേലിയന്‍ ഓപ്പൺ ഫൈനലിൽ; എതിരാളി ചൈനീസ് താരം

സിഡ്നി : ഓസ്ട്രേലിയൻ ഓപ്പണ്‍ സൂപ്പർ 500 ബാഡ്മിന്റന്‍ പുരുഷ സിംഗിൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് ഫൈനലിൽ. സെമി പോരാട്ടത്തിൽ ഇന്ത്യൻ താരം പ്രിയാന്‍ഷു രജാവത്തിനെയാണ് പ്രണോയ് കീഴടക്കിയത്. സ്കോര്‍– 21–18, 21–12. പുരുഷ സിംഗിൾസ് ഫൈനലിൽ ചൈനയുടെ വെങ് ഹോങ്ങാണ് പ്രണോയിയുടെ എതിരാളി. ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം. നേരത്തേ ലോക രണ്ടാം നമ്പർ താരം ആന്റണി ഗിന്റിങ്ങിനെ അട്ടിമറിച്ചാണ് പ്രണോയ് സെമിയിലെത്തിയത്. പ്രിയാൻഷു, ഇന്ത്യൻ സഹതാരം കി‍ഡംബി ശ്രീകാന്തിനെയാണ് തോൽപിച്ചത്. Share on FacebookTweetFollow…

Read More

ഗുജറാത്ത്: ബിജെപി നേതാവ് പ്രദീപ് സിംഗ് വഗേല സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു

അഹമ്മദാബാദ്∙ ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറി പ്രദീപ്സിൻഹ് വഗേല രാജിവച്ചു. കുറച്ചുദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകുമെന്ന് രാജിവച്ചശേഷം വഗേല പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ സി.ആർ. പട്ടീലിനെതിരെ വിമത നീക്കം നടക്കുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വഗേലയുടെ രാജി. യുവമോർച്ചയുടെ മുൻ അധ്യക്ഷനുമായിരുന്നു വഗേല. ലോക്സഭാ തിരഞ്ഞെടുപ്പിനായി ബിജെപി വ്യാപക പ്രചാരണം ആരംഭിക്കാനിരിക്കെ വഗേല രാജിവച്ചത് തിരിച്ചടിയായിരിക്കുകയാണ്. ‘മഹാ ജൻ സമ്പർക്ക് അഭിയാൻ’ എന്ന പേരിലാണ് പ്രചാരണം നടത്തുന്നത്. വ്യവസായികൾ, വിവിധ മേഖലകളിലെ വിദഗ്ധർ, തുടങ്ങി വിവിധ ആളുകളുമായി കൂടിക്കാഴ്ചയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial