ഗുജറാത്ത്: ബിജെപി നേതാവ് പ്രദീപ് സിംഗ് വഗേല സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു

അഹമ്മദാബാദ്∙ ഗുജറാത്ത് ബിജെപി ജനറൽ സെക്രട്ടറി പ്രദീപ്സിൻഹ് വഗേല രാജിവച്ചു. കുറച്ചുദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകുമെന്ന് രാജിവച്ചശേഷം വഗേല പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ സി.ആർ. പട്ടീലിനെതിരെ വിമത നീക്കം നടക്കുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വഗേലയുടെ രാജി. യുവമോർച്ചയുടെ മുൻ അധ്യക്ഷനുമായിരുന്നു വഗേല. ലോക്സഭാ തിരഞ്ഞെടുപ്പിനായി ബിജെപി വ്യാപക പ്രചാരണം ആരംഭിക്കാനിരിക്കെ വഗേല രാജിവച്ചത് തിരിച്ചടിയായിരിക്കുകയാണ്. ‘മഹാ ജൻ സമ്പർക്ക് അഭിയാൻ’ എന്ന പേരിലാണ് പ്രചാരണം നടത്തുന്നത്. വ്യവസായികൾ, വിവിധ മേഖലകളിലെ വിദഗ്ധർ, തുടങ്ങി വിവിധ ആളുകളുമായി കൂടിക്കാഴ്ചയും…

Read More

മലപ്പുറത്ത് ചാണകക്കുഴിയിൽ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: വാഴക്കാട് ചാണകക്കുഴിയിൽ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. നേപ്പാൾ സ്വദേശി ഹാരിസിന്റെ മകൻ അന്മോലാണ് മരിച്ചത്. പശു തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അന്മോൽ. ഇന്ന് രാവിലെ 11 മണിയോടെ ചീക്കോട് വാവൂർ എഎംഎൽപി സ്കൂളിന് സമീപമുള്ള പശു തൊഴുത്തിലെ കുഴിയിൽ കുട്ടി വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് മാതാപിതാക്കളും നാട്ടുകാരും ഓടിയെത്തി പെട്ടെന്ന് കരയിലേക്ക് കയറ്റി. തുടർന്ന് എടവണ്ണപ്പാറയിലെ ലൈഫ് കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാഴക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ…

Read More

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സെക്യൂരി ജീവനക്കാരെ കൈയ്യേറ്റം ചെയ്ത മൂന്നുപേർ അറസ്റ്റിൽ

നെടുമങ്ങാട്∙ രാത്രിയിൽ ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരെ അസഭ്യം വിളിക്കുകയും സെക്യൂരിറ്റി ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത മൂന്നുപേരെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം മുളമുക്ക് എലിക്കോട്ടുകോണം തടത്തരികത്തു വീട്ടിൽ നവാസ് (43), കരകുളം ചെക്കക്കോണം കുന്നിൽ പുത്തൻ വീട്ടിൽ എസ് ഷമീർ (30), കരകുളം കായ്പാടി പറങ്കിമാംവിള പുത്തൻ വീട്ടിൽ ബി മുഹമ്മദ് റാഫ് (45) എന്നിവരാണ് അറസ്റ്റിലായത്. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരായ അനീഷ്, ബിജു കുമാർ എന്നിവർക്ക്…

Read More

തോഷഖാന കേസിൽ അറസ്റ്റിലായ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് 3 വർഷം തടവ്

ഇസ്ലാമാബാദ്:തോഷഖാന അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ജയിലിൽ കഴിയേണ്ടിവരുമെന്ന് പാക് പത്രമായ ‘ദ ഡോൺ’ റിപ്പോർട്ട് ചെയ്തു.ഇസ്ലാമാബാദിലെ വിചാരണ കോടതിയാണ് ഇമ്രാനെ 3 വർഷം തടവിന് ശിക്ഷിച്ചത്. കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്. കോടതി വിധിയെ…

Read More

മിത്ത് വിവാദത്തിൽ ഇടപെട്ട് സിപിഎം കേന്ദ്ര നേതൃത്വം; ഇനി ചർച്ച വേണ്ട

ന്യൂഡൽഹി: മിത്ത് വിവാദ പ്രസംഗത്തിൽ ഇനി ചർച്ച വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം.ആർഎസ്എസ്എസ് പ്രവർത്തകർ രാഷ്ട്രീയ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു എന്നും വിമർശനമുയർന്നു. ‘മിത്ത് വിവാദം’ മുതലെടുത്ത് നടക്കുന്ന പ്രതിഷേധങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ആരോപണങ്ങളാണെന്നാണ് ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ ചർച്ചയുമായി മുന്നോട്ടുപോയാൽ അത് രാഷ്ട്രീയമായും സാമൂഹികവുമായി ഭിന്നിപ്പുണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതേസമയം, ഷംസീറിന്റെ പ്രസംഗത്തിൽ യാതൊരു തെറ്റുമില്ലെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ. വിശ്വാസികൾക്കെതിരേയോ വിശ്വാസം ഹനിക്കുന്ന തരത്തിലോ ഷംസീർ യാതൊന്നും പറഞ്ഞിട്ടില്ല കേന്ദ്രകമ്മിറ്റി വിലയിരുത്തുന്നു. മൂന്നുദിവസത്തെ കേന്ദ്രകമ്മിറ്റിയോഗം…

Read More

സംസ്ഥാനത്തെ സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലേയും പാരലല്‍ കോളേജുകളിലെയും രാത്രികാല പഠന ക്ലാസ്സുകള്‍ക്കും വിനോദയാത്രകൾക്കും നിരോധനം

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ട്യൂഷൻ സെന്ററുകൾ, പാരലൽ കോളജുകൾ തുടങ്ങിയവ നടത്തുന്ന പഠന വിനോദയാത്രകൾ നിർത്തലാക്കുന്നതിന് കർശന നടപടി സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ. സർക്കാർ സ്കൂളുകളും കോളേജുകളും മാനദണ്ഡങ്ങൾ പാലിച്ച് യാത്രകൾ സംഘടിപ്പിക്കുമ്പോൾ യാതൊരു ഉത്തരവാദിത്തവും പാലിക്കാതെ സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന യാത്രകൾ ചൂണ്ടിക്കാട്ടി വാളകം മാർത്തോമ ഹൈസ്കൂൾ അധ്യാപകൻ സാം ജോൺ നൽകിയ ഹർജിയിലാണ് കമ്മീഷൻ അംഗം റെനി ആന്റണിയുടെ ഉത്തരവ്. പൊതുവിദ്യാഭ്യാസം, തദ്ദേശ വകുപ്പ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവിട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർ ശുപാർശയിന്മേൽ…

Read More

പരിശോധനയ്ക്കിടെ വാഹനത്തിൽ ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങളുടെ ഭാഗങ്ങൾ; ദുർമന്ത്രവാദത്തിനായെന്ന് സംശയം

തേനി :കേരളത്തില്‍ നിന്ന് തേനിയിലേക്ക് കാറില്‍ കടത്തിയ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങള്‍ പിടികൂടി. തേനി ഉത്തമ പാളയത്ത് പോലീസ് പരിശോധനയിലാണ് നാവ്, കരള്‍, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ കണ്ടെത്തിയത്. ഇത് മനുഷ്യന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ ഉടന്‍ നടത്തി ഇക്കാര്യം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ നീക്കം.സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയിലായി. ഇവര്‍ വണ്ടി പെരിയാറിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നതായും പത്തനംതിട്ട ജില്ലയില്‍ നിന്നാണ് അവയവങ്ങള്‍ വാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.കണ്ടെത്തിയ അവയവ ഭാഗങ്ങള്‍ പൂജ…

Read More

സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ; ലക്ഷ്യം 250 കോടിയുടെ വിൽപ്പന

തിരുവനന്തപുരം : ഈ വർഷത്തെ സപ്ലൈകോ ഓണം ഫെയർ ഓഗസ്റ്റ് 18 മുതൽ 28 വരെ നടക്കുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽസപ്ലൈസ് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18 ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഫെയർ ഉദ്ഘാടനം ചെയ്യും. ജില്ലാതല ഉദ്ഘാടനങ്ങൾ 19നും നിയോജകമണ്ഡലം, താലൂക്ക് അടിസ്ഥാനത്തിലുള്ള ഉദ്ഘാടനങ്ങൾ 23 നുമാണ്. ഇത്തവണ എ.സി സൗകര്യത്തോടെയുള്ള ജർമൻ ഹാങ്ങറുകളിലാണ് ജില്ലകളിലെ ഓണം ഫെയറുകൾ ഒരുക്കുന്നത്. സബ്‌സിഡി സാധനങ്ങൾക്ക്…

Read More

സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിന്റെ
ഭാര്യ സിന്ധു സലിംകുമാർ അന്തരിച്ചു

തൊടുപുഴ: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിന്റെ ഭാര്യ കണിയാംപറമ്പില്‍ സിന്ധു സലിംകുമാർ (ലത)അന്തരിച്ചു. 53 വയസ്സായിരുന്നു.രോഗബാധിതയായി ചികില്‍സയിലിരിക്കെ രാത്രി 10.15ഓടെ തൊടുപുഴ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുന്‍ സിപിഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സിലംഗവും എഐടിയുസിയുടെ സമുന്നത നേതാവുമായിരുന്ന അന്തരിച്ച വഴിത്തല ഭാസ്ക്കരന്റെ രണ്ടാമത്തെ മകളാണ്. സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് 5ന് തൊടുപുഴ ഒളമറ്റത്തെ സ്വവസതിയില്‍ നടക്കും. മക്കൾ: ലക്ഷ്മിപ്രിയ(സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരി). Share on FacebookTweetFollow us

Read More

ഓണത്തിന് രണ്ടുമാസത്തെ ക്ഷേമപെന്‍ഷൻ നൽകാൻ ധനവകുപ്പ് തുക അനുവദിച്ചു.

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ആഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ആഗസ്റ്റ് 23നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. Share on FacebookTweetFollow us

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial