കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 9 ന് മെയ് 4 ന് വോട്ടെണ്ണൽ

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണൽ. പത്രികാ സമർപ്പണം മാർച്ച് 23 വരെയും സൂക്ഷമ പരിശോധന മാർച്ച് 24നും നടക്കും. മാർച്ച് 26 വരെ പത്രിക പിൻവലിക്കാം. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ, അസം എന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. കഴിഞ്ഞതവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളിൽ ഇത്തവണ രണ്ട് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്. ഒന്നാംഘട്ടം ഏപ്രിൽ 23 നും രണ്ടാംഘട്ടം ഏപ്രിൽ…

Read More

ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആംനെസ്റ്റി സ്‌കീം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് പിഴത്തുകയിൽ കുറവ് വരുത്താൻ തീരുമാനിച്ചത്. 31/12/2024 വരെ സംഭവിച്ച എല്ലാ ട്രാഫിക്ക് നിയമലംഘനങ്ങള്‍ക്കുമാണ് പിഴയിളവ് അനുവദിക്കുന്നത്. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെല്ലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെല്ലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്. ഇ-…

Read More

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിച്ച ഉന്നതികളിലെ 13 കുടുംബങ്ങള്‍ക്ക് വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് മാതൃകയില്‍ വീടുകള്‍

തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിച്ച പുഞ്ചിരിമട്ടം, എറാട്ടുകുണ്ട്, വില്ലേജ് റോഡ് ഉന്നതികളിലെ 13 കുടുംബങ്ങള്‍ക്ക് വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് മാതൃകയില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. KIIFCON നെ എംപ്ലോയേഴ്സ് റെപ്രസെൻററ്റീവായും ULCCS നെ EPC കോൺട്രാക്ടറായും നിയമിക്കുന്നതിന് അനുമതി നൽകി. 2021ന് ശേഷം 60 വയസ് തികഞ്ഞ 10,115 കർഷകർക്ക് കൂടി ചെറുകിട – നാമമാത്ര കർഷക പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2000/- രൂപ പെൻഷൻ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി 24….

Read More

സംസ്ഥാന സർക്കാർ പുതിയ സിനിമാനയം രൂപപ്പെടുത്തുന്നു

കേരളത്തിലെ സിനിമാ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ പുതിയ സിനിമാനയം രൂപപ്പെടുത്തുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ്, ജി.എസ്.ടി. കൗൺസിൽ എന്നിവയുമായി കൂടിയാലോചിച്ച് സിനിമാ ടിക്കറ്റുകളിൽ ഈടാക്കുന്ന വിനോദനികുതി പൂർണമായും ഒഴിവാക്കാൻ സർക്കാർ അംഗീകരിച്ച സിനിമാനയത്തിൽ ശുപാർശ ചെയ്തിട്ടുണ്ട്. സിനിമാ സംഘടനകൾ ഏറെക്കാലമായി മുന്നോട്ടുവച്ചിരുന്ന ആവശ്യമാണ് ഇത്. ജി.എസ്.ടി. വിഹിതം തദ്ദേശ സ്ഥാപനങ്ങൾക്ക് നേരിട്ട് നൽകുന്നതിലൂടെ ഇരട്ട നികുതി ഒഴിവാക്കാനും നയത്തിൽ നിർദ്ദേശിക്കുന്നു. സിനിമാ മേഖലയിൽ വനിതകൾക്ക് കൂടുതൽ സുരക്ഷയും സൗകര്യവും…

Read More

കേരളത്തിൽനിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കുമെന്ന് ഉറപ്പായി. ഇന്നു വൈകിട്ട് 4 മണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ വാർത്താസമ്മേളനം നടത്തി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. ഏപ്രിൽ 17നും 24നും ഇടയിലായിരിക്കും കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. വിഷുവും ഈസ്റ്ററും ഉൾപ്പെടെയുള്ള ആഘോഷങ്ങൾ പരിഗണിച്ചായിരിക്കും തീയതി നിശ്ചയിക്കുക. കേരളത്തിൽ പതിവുപോലെ ഒറ്റഘട്ടമായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ മേയ് ആദ്യവാരത്തിൽ നടക്കാനാണ് സാധ്യത. പശ്ചിമ ബംഗാളിൽ വോട്ടർ പട്ടിക സംബന്ധിച്ച നടപടികൾ പൂർത്തിയാകാത്തതിനെ തുടർന്ന് തിരഞ്ഞെടുപ്പ്…

Read More

ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസ് പ്രതികളായ 2 സ്ത്രീകൾ 10 വർഷത്തിന് ശേഷം പിടിയിൽ

      ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിൽ പ്രതികൾ പത്തു വർഷത്തിന് ശേഷം പിടിയിൽ. ഡൽഹി സ്വദേശികളായ രണ്ട് സ്ത്രീകളാണ് അറസ്റ്റിലായത്. പർവീൻ ബാബു, സക്കീന ഫാത്തിമ എന്നിവരെ മധ്യപ്രദേശിൽ നിന്നാണ് പിടികൂടിയത്. 2016 ഏപ്രിൽ 30 നാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. ജോലിക്ക് പോയിരുന്ന മകൻ ഉമ്മർ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞാമിനയെ കാണാതിരുന്നതിനാൽ സമീപവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ക്വാർട്ടേഴ്സിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വയറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19 കുത്തേറ്റിരുന്നു. മാലയും കമ്മലും ഉൾപ്പെടെ കുഞ്ഞാമിന ധരിച്ചിരുന്ന…

Read More

കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആര്‍ വൈരമുത്തുവിന് ജ്ഞാനപീഠം പുരസ്‌കാരം

ചെന്നൈ: പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന് രാജ്യത്തെ പരമോന്നത സാഹിത്യ ബഹുമതിയായ ജ്ഞാനപീഠ പുരസ്കാരം. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ വൈരമുത്തു, ഒരു പരിഭാഷകനായാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആ കാലഘട്ടത്തിൽ തന്നെ അദേഹം രചിച്ച കവിതകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1980ൽ പി. ഭാരതിരാജ സംവിധാനം ചെയ്ത ‘നിഴൽകൾ’ എന്ന…

Read More

മറ്റൊരു യുവാവിനൊപ്പം  യാത്രചെയ്ത യുവതിയെ കൊല്ലാൻ ശ്രമം :  പ്രതിശ്രുത വരൻ അറസ്റ്റിൽ

മലപ്പുറം : പ്രതിശ്രുത വധു മറ്റൊരു യുവാവിനൊപ്പം രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുന്നത് കണ്ട് പ്രകോപിതനായ യുവാവ് ഇവരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മമ്പാട് കാരാട് നായട്ടുകല്ല് സ്വദേശി അശ്‌മിലിനെയാണ് കൊലപാതക ശ്രമത്തിന് നിലമ്പൂർ പോലീസ് പിടികൂടിയത്. തിങ്കളാഴ്ച അർദ്ധരാത്രി പന്ത്രണ്ട് മണിയോടെ മമ്പാട് പൊങ്ങല്ലൂരിൽ വെച്ചാണ്  സംഭവം അരങ്ങേറിയത്. അശ്മിലുമായി യുവതിയുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നതാണ്. ഇതിനിടെയാണ് രാത്രി മറ്റൊരു യുവാവിനൊപ്പം ഇവർ ബൈക്കിൽ പോകുന്നത് അശ്മിലിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സ്വന്തം കാറിൽ…

Read More

തലയോട്ടി വെട്ടി പിളര്‍ത്തി; ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു; അലുവ അതുലിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി

       കേരളത്തെ ഞെട്ടിച്ച് ഗുണ്ടാപ്പകയുടെ പേരില്‍ കൊല്ലം കരുനാഗപ്പള്ളിയില്‍ നടുറോഡില്‍ അരുംകൊല. കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെയാണ് റോഡിലിട്ട് ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അലുവ അതുല്‍. ജാമ്യത്തിലിറങ്ങിയ അതുല്‍ പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അതിക്രൂരമായാണ് അതുലിനെ ആക്രമിച്ചത്. തലയോട്ടി വെട്ടി പിളര്‍ത്തി. ശരീരത്തില്‍ ഏഴ് ആഴത്തിലുള്ള വെട്ടേറ്റു. ഇടത്തെ കാലില്‍ നാല് വെട്ട് ഏറ്റു. വലത്തേ കാലില്‍ ഒരു വെട്ട്. വലത്തേ…

Read More

കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി; തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം; കേന്ദ്രസേന വരും

കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15-ന് ശേഷമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയ്ക്കെതിരെ പരാതിനൽകാനുള്ള സമയ പരിധി 15-ാം തീയതിയാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീളുന്നതെന്ന് കമ്മീഷൻ വൃത്തങ്ങൾ  പറഞ്ഞു. ഫെബ്രുവരി 28-ാം തീയതിയാണ് ബംഗാളിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർപട്ടികയെ സംബന്ധിച്ച് പരാതി നൽകുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത് മാർച്ച് 15-ാം തീയ്യതിയാണ്. അതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial