സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം

            തിരുവനതപുരം : സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി സ്‌കൂൾ, ബിരുദ ബിരുദാനന്തര കോളേജ് വിദ്യാർഥികൾക്കായി ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. ‘കേരളം – കലയും തനത് സംസ്‌കാരവും ടൂറിസവും’ എന്ന വിഷയത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹ്രസ്വ ചിത്രത്തിന്റെ  സമയദൈർഘ്യം ഒരു മിനിറ്റ് മുതൽ 10 മിനിറ്റ് വരെയാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ നൽകുകയും ചെയ്യും. സംസ്ഥാനത്തെ അംഗീകൃത കോളേജുകളിലെ ബിരുദ ബിരുദാനന്തര (പ്രൊഫഷണൽ കോളേജുകൾ…

Read More

പുതിയ വൈദ്യുതി നയം രൂപീകരിക്കും: മുഖ്യമന്ത്രി

             തിരുവനന്തപുരം : സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സംസ്ഥാനത്ത് സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം ബാറ്ററി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ് തുടങ്ങിയ സംവിധാനങ്ങളും വ്യാപിപ്പിക്കും. കെഎസ്ഇബി- യെ സ്വകാര്യവൽക്കരിക്കില്ല മറിച്ച് കൂടുതൽ സ്വയംപര്യാപ്തമാക്കും. അതോടൊപ്പം പുനരുപയോഗ ഊർജ മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴയുടെ കുറവ്, വൈദ്യുതി ഉപഭോഗത്തിലുണ്ടായ വലിയ വർധന, വൈകുന്നേരങ്ങളിലെ ഉയർന്ന വൈദ്യുതി ആവശ്യകത…

Read More

റിപ്പോര്‍ട്ടര്‍ ടിവിയിലെ പോലിസ് അതിക്രമം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേരള പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തേക്ക് പോലിസ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ . വാര്‍ത്താ മുറിയിലെ പോലിസ് ഗുണ്ടായിസം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവും ആണെന്നും വാര്‍ത്താ പ്രക്ഷേപണം പോലും തടസപ്പെടുത്തി അഴിഞ്ഞാടാന്‍ വേണ്ട എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് ഭരണാധികാരികള്‍ അടിയന്തരമായി വ്യക്തമാക്കേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു. മാധ്യമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെയും മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങളെയും ചോദ്യം ചെയ്യുന്ന ഇത്തരം നടപടികള്‍ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകാത്തതാണ്. മാധ്യമ സ്ഥാപനങ്ങളില്‍ പോലിസ് പ്രവേശിക്കുന്ന സാഹചര്യം…

Read More

കളമശ്ശേരിയിലെ വാടക വീട്ടിൽ പരിശോധന; കഞ്ചാവും ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ

           കൊച്ചി: കൊച്ചിയിൽ കഞ്ചാവും ബ്രൗൺ ഷുഗറുമായി രണ്ട് പേർ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ റഹീൻ ഷാ, സോഹേൽ റാണ എന്നിവരാണ് ഡാൻസാഫ് പിടിയിലായത്. കളമശ്ശേരിയിലെ വാടക വീട്ടിൽ നിന്ന് ഒരു കിലോ കഞ്ചാവും 8 ഗ്രാം ബ്രൗൺ ഷുഗറുമാണ് പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യാൻ എത്തിച്ചവയാണ് കഞ്ചാവും ബ്രൗൺ ഷുഗറും. Share on FacebookTweetFollow us

Read More

സ്വർണം വാങ്ങുന്നവർക്ക് കേന്ദ്രത്തിന്റെ ‘പുത്തൻ’ ഷോക്ക്; ഹോൾമാർക്ക് ഫീസ് കുത്തനെ കൂട്ടി, ഇന്ന് വിലയും കൂടി

     കൊച്ചി: പലിശ ഭാരത്തെക്കുറിച്ചുള്ള ആശങ്കകൾ‍ സജീവമാകുന്നതിനിടെ സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 25 രൂപ കൂടി വില 14,065 രൂപയിലെത്തി. പവൻ വില 200 രൂപ വർധിച്ച് 1,12,520 രൂപയുമായി. രാജ്യാന്തര വിപണിയിൽ സ്വർണവില അൽപം മെച്ചപ്പെട്ടതോടെയാണ് കേരളത്തിലും മാറ്റം. സ്വർണാഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കുന്ന എച്ച്‍യുഐഡി മുദ്ര പതിപ്പിക്കുന്നതിനുള്ള നിരക്ക് വർധിപ്പിച്ച് കേന്ദ്രസർക്കാരിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്). നിലവിലെ 45 രൂപയിൽ നിന്ന് 75 രൂപയായാണ് വർധന….

Read More

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ അറസ്റ്റിൽ

തിരൂർ റെയില്‍വേ സ്റ്റേഷനില്‍ ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍. ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ട്രെയിനില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ഏഴിന് എത്തിയ ചെന്നൈ-മംഗലാപുരം ട്രെയിനില്‍ കൊണ്ടുവന്ന ലഹരിവസ്തുക്കളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ കണ്ടമർ സ്വദേശികളായ അനില്‍ കഹ്നാർ (19), ഇയാളുടെ സഹോദരി പുത്രൻ ദേ ബോസിസ് പ്രധാൻ (19) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർ ചക്കാമ്പാട് പൊലിസ് സ്റ്റേഷൻ പരിധിയില്‍ താമസിക്കുന്നവരാണ്.മലപ്പുറം ജില്ലയില്‍ വിവിധയിടങ്ങളില്‍…

Read More

നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആർടിസി പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് യാത്രക്കാരിക്ക് പരിക്ക്

നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്ക് സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ് കുഞ്ഞിയുടെ മകള്‍ കുഞ്ഞായിഷയ്ക്കാണ് (39) പരിക്കേറ്റത്. ഇവരുടെ ഇടതുകാലിന്റെ എല്ലിന് പൊട്ടലുണ്ടെന്നാണ് വിവരം. കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ബസിലായിരുന്നു അപകടം. ബസ് പടന്നക്കാട് ഐങ്ങോത്ത് കഴിഞ്ഞപ്പോള്‍ വലിയ ശബ്ദത്തില്‍ പിന്നിലെ ടയർ പൊട്ടുകയും ഇതിന്റെ ആഘാതത്തില്‍ പ്ലാറ്റ്ഫോം തകരുകയുമായിരുന്നു.ഈ സമയം ബസിന്റെ പിന്നിലെ ടയറിന്റെ മുകള്‍ഭാഗത്തെ സീറ്റില്‍ ഇരിക്കുകയായിരുന്നു കുഞ്ഞായിഷ. തകർന്ന പ്ലാറ്റ്ഫോമില്‍ കുഞ്ഞായിഷയുടെ കാല്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ കുഞ്ഞായിഷയെ ബസ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്….

Read More

ചിന്താ ജെറോമിന്റെ പിഎച്ച്ഡി വിവാദം; പ്രബന്ധം പുനഃപരിശോധിക്കാൻ കേരള സർവകലാശാലയുടെ നാലംഗ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം സംബന്ധിച്ച വിവാദത്തിൽ അന്വേഷണം ശക്തമാക്കി കേരള സർവകലാശാല. പ്രബന്ധം വീണ്ടും പരിശോധിക്കുന്നതിനായി സർവകലാശാല സിൻഡിക്കേറ്റ് യോഗം പ്രത്യേകമായി നാലംഗ ഉപസമിതിയെ ചുമതലപ്പെടുത്തി. സിൻഡിക്കേറ്റിൽ ഇടതുപക്ഷ അംഗങ്ങളുടെ ശക്തമായ വിയോജിപ്പുകൾ മറികടന്നാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. നവ ലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ പ്രബന്ധ വിഷയം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന…

Read More

വൈക്കത്ത് യൂടൂബറെ വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

വൈക്കം: വൈക്കത്ത് യൂടൂബറെ വാടകവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനി കട്ടത്തറ വീട്ടിൽ തമ്പുരു(36) ആണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു സംഭവം. തംബൂരു ക്വീൻഫിഷർ എന്ന യൂടൂബ് ചാനലിലൂടെ വ്ലോഗുകൾ ചെയ്തിരുന്നു.മരണകാരണം വ്യകതമല്ല. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക വിവരം. നാടൻ മത്സ്യബന്ധനരീതികളെക്കുറിച്ചുള്ള വീഡിയോകളാണ് തമ്പുരു യൂടൂബിലൂടെ പങ്കുവെച്ചിരുന്നത്. വിവാഹമോചിതയായ ഇവർ 13 കാരിയായ മകളോടൊപ്പം പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. മകൾ വൈകിട്ട് സ്കൂൾ കഴിഞ്ഞ്‌ വന്നപ്പോഴാണ് മരണവിവരം അറിയുന്നത്. സംഭവത്തിൽ വൈക്കം പൊലീസ് തുടർ…

Read More

ചുമതല നിര്‍വഹിച്ചില്ലെന്ന് വിലയിരുത്തല്‍; എം.വി.ഗോവിന്ദന് ശാസന; പിടിമുറുക്കി എം.എ.ബേബി

കോഴിക്കോട്ട് നടന്ന വിശാല സംസ്ഥാന സമിതിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് ശാസന. പാർട്ടി ചുമതലകൾ കൃത്യമായി നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന വിലയിരുത്തലിനെ തുടർന്ന് വിശാല ശാസന നൽകി. തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമെന്ന് എം.വി.ഗോവിന്ദനും എം.എ.ബേബിയും യോഗത്തിലെ വിമർശനങ്ങൾക്കു മറുപടിയായി വ്യക്തമാക്കി. അതിനിടെ, സംസ്ഥാനത്തെ പാർട്ടിയിൽ പിടിമുറുക്കി ദേശീയനേതൃത്വം. ഗോവിന്ദനെതിരായ നടപടി ഒഴിവാക്കാൻ സംസ്ഥാനനേതൃത്വം ശ്രമിച്ചെങ്കിലും പരാജയത്തിന് ഉത്തരവാദിയുണ്ടാകണമെന്ന് പോളിറ്റ് ബ്യൂറോ (പിബി) നിലപാടെടുത്തു. സംസ്ഥാന സെക്രട്ടറിക്ക് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാൻ കഴിയില്ലെന്നും നടപടി ഉണ്ടായേ മതിയാകൂ എന്നും എം.എ.ബേബി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial