മസൂദ് അസ്ഹർ പാകിസ്താൻ്റെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിൽ; തലയ്ക്ക് 70 ലക്ഷം ഇനാം

ജെയ്‌ഷെ മുഹമ്മദ് തലവനും ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയുമായ മസൂദ് അസ്ഹറിനെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ ‘റെഡ് ബുക്കിൽ’ ഉൾപ്പെടുത്തി പാകിസ്താൻ. മസൂദ് അസ്ഹറിനെ പിടികൂടാൻ സഹായിക്കുന്നവർക്കുള്ള ഇനാം തുക 20 ലക്ഷം പാകിസ്താനി രൂപ വർദ്ധിപ്പിച്ച് 70 ലക്ഷം രൂപയായി ഉയർത്തി. ഭീകരവാദത്തിനെതിരെയുള്ള നടപടികളിൽ അന്താരാഷ്ട്ര തലത്തിൽ പാകിസ്താന് മേൽ ശക്തമായ സമ്മർദ്ദം നിലനിൽക്കുന്നതിനിടെയാണ് ഈ നീക്കം. മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിലേക്ക് കടന്നുവെന്നാണ് പാകിസ്താൻ ഔദ്യോഗികമായി വാദിച്ചിരുന്നതെങ്കിലും ഇയാൾ പാകിസ്താനിലെ…

Read More

‘കള്ളൻ കപ്പലിൽ തന്നെ’; ബത്തേരി സ്റ്റേഷനിൽനിന്ന് ഹാൻസ് കവർന്നത് പോലീസുകാരൻ, CCTV യിൽ കുടുങ്ങി, ഒളിവിൽ
    

സുൽത്താൻബത്തേരി:കോടതി സൂക്ഷിക്കാനേൽപ്പിച്ച തൊണ്ടിമുതലായ ഏഴുചാക്ക് ഹാൻസ് പോലീസ് സ്റ്റേഷനിൽനിന്ന് മോഷണംപോയ സംഭവത്തിൽ പ്രതി പോലീസുകാരൻതന്നെയെന്ന് സൂചന. സി.സി.ടി.വി. പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. ഇദ്ദേഹം ഒളിവിലാണെന്നും സൂചനയുണ്ട്. പോലീസുകാരന് കൂടുതൽപ്പേരുടെ സഹായം ലഭിച്ചോ, ആരുടെയൊക്കെ എന്നതടക്കമുള്ള കാര്യങ്ങൾ വിശദമായ അന്വേഷണത്തിലാണ്. സ്റ്റേഷൻ കെട്ടിടത്തിലെ മുറിയിൽ പൂട്ടിസൂക്ഷിച്ചിരുന്ന ചാക്കുകൾ കടത്തിക്കൊണ്ടുപോയത് രാത്രിയിലാണെന്ന വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം കൃത്യമായ വഴിയിൽ മുന്നോട്ടുപോകുകയാണെന്ന് നേതൃത്വംനൽകുന്ന ബത്തേരി ഡിവൈ.എസ്.പി. എം.എം. അബ്ദുൾകരീം പറഞ്ഞു. അന്വേഷണസംഘത്തിന് കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. കുറ്റക്കാരായവരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ള ഉറച്ചതീരുമാനത്തിലാണ്…

Read More

കാട്ടാക്കടയിൽ വീടിന് നേരെ ഗുണ്ടാസംഘത്തിൻ്റെ ആക്രമണം; വീടിന് തീയിട്ടു

തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയുടെ വീടിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. വീട്ടിൽ അതിക്രമിച്ച് കടന്ന അക്രമി സംഘം വീട്ടിലുണ്ടായിരുന്ന സാധന സാമഗ്രികൾ അടിച്ച് തകർത്ത ശേഷം വീടിന് തീയിട്ടു. കാട്ടാക്കട സ്വദേശി ആനന്ദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു സംഭവം. ആനന്ദിന്റെ സഹോദരിയും കുടുംബവുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. കൂട്ടമായി എത്തിയ ഗുണ്ടാ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറി അവിടെയുണ്ടായിരുന്ന കട്ടിലുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിന്റെ ജനലുകളും…

Read More

രാജ്യത്ത് 13,186 എംബിബിഎസ് സീറ്റുകൾ കൂടി വർധിപ്പിച്ചു; കേരളത്തിന് 50 പുതിയ സീറ്റുകൾ

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട് 13,186 പുതിയ എംബിബിഎസ് (MBBS) സീറ്റുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷൻ (NMC) അംഗീകാരം നൽകി. പുതിയ സീറ്റുകൾ അനുവദിച്ചതോടെ രാജ്യത്തെ ആകെ എംബിബിഎസ് സീറ്റുകളുടെ എണ്ണം 1,40,214 ആയി ഉയർന്നു. നീറ്റ് യുജി (NEET UG) കൗൺസലിങ്ങിന്റെ രണ്ടാം റൗണ്ട് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് രാജ്യത്തുടനീളം സീറ്റുകൾ വർധിപ്പിച്ചുകൊണ്ടുള്ള നിർണായക തീരുമാനം പുറത്തുവന്നിരിക്കുന്നത്. ഇത് മെഡിക്കൽ പ്രവേശനത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകും. *പ്രധാന വിവരങ്ങൾ ഒറ്റനോട്ടത്തിൽ:*…

Read More

റിയാദിൽ മലയാളികളുടെ ഫ്ലാറ്റ് ആക്രമിച്ച് കെട്ടിയിട്ട് മർദ്ദിച്ചു, കവർന്നത് പത്ത് ലക്ഷം റിയാൽ നിരവധി പ്രവാസികൾക്ക് പരിക്ക്

കണ്ണൂർ : റിയാദിലെ നസീമിൽ മലയാളികൾ താമസിക്കുന്ന ഫ്ലാറ്റ് ആക്രമിച്ച് വൻ കവർച്ച. സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ മലയാളികളുടെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറിയ സംഘം താമസക്കാരെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച ശേഷം പത്ത് ലക്ഷത്തോളം റിയാലിന്റെ (ഏകദേശം 2.2 കോടിയിലധികം ഇന്ത്യൻ രൂപ) കവർച്ച നടത്തി. അക്രമത്തിൽ ഒമ്പത് മലയാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെ പാകിസ്ഥാൻ, അറബ് വംശജർ അടങ്ങുന്ന പതിനഞ്ചംഗ സംഘമാണ് ഫ്ലാറ്റിൽ അതിക്രമിച്ചു കയറിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന താമസക്കാരെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും…

Read More

മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത് മൊബൈലിൽ പകർത്തി ; രാത്രി തിരച്ചിലിനൊടുവിൽ 4 പ്രതികൾ പിടിയിൽ

      പേരാമ്പ്ര : യുവതിയെ മദ്യവും മയക്കുമരുന്നും നൽകി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ നാല് പേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് മണിക്കൂറുകൾക്കകം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് റജീഷ് (40), നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് (46) എന്നിവരാണ് അറസ്റ്റിലായത്. പരാതി ലഭിച്ചതിന് പിന്നാലെ പേരാമ്പ്ര പൊലീസ് പ്രതികൾക്കായി വ്യാപകമായി തിരച്ചിൽ നടത്തി. ഒരു രാത്രി മുഴുവൻ നീണ്ട അന്വേഷണത്തിനൊടുവിലാണ്…

Read More

വാലന്റൈൻസ് ഡേ സ്റ്റാറ്റസിൽ തുടങ്ങിയ തർക്കം; 22 കാരിയുടെ കൊലപാതകത്തിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ

           ഡൽഹിയിൽ 22കാരിയായ സബില്ല ഖാത്തൂണിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെയും ഇയാളുടെ കാമുകിയെന്ന് ആരോപിക്കപ്പെടുന്ന യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശികളായ എം.ഡി. ലാൽ ബാബു എന്ന സാഹിദ് അലി (22), റുഖ്‌സർ ഖാത്തൂൺ (22) എന്നിവരാണ് അറസ്റ്റിലായത്. സാഹിദും സബില്ലയും പ്രണയിച്ച് വിവാഹിതരായവരാണെന്നും വിവാഹത്തിന് പിന്നാലെ ഒരു വർഷം മുമ്പ് ഡൽഹിയിലേക്ക് താമസം മാറിയതായും പൊലീസ് പറഞ്ഞു. ബിഹാറിലെ ഒരേ ജില്ലയിൽ നിന്നുള്ളവരായതിനാൽ സാഹിദിനും റുഖ്‌സറിനും നേരത്തെ പരിചയമുണ്ടായിരുന്നു. റുഖ്‌സർ പിന്നീട് ഡൽഹിയിലെത്തിയതോടെയാണ് ഇരുവരും…

Read More

കൈക്കൂലി നല്‍കി മോര്‍ച്ചറി തുറന്നു; മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ചു; യുവാക്കള്‍ അറസ്റ്റില്‍

ചെന്നൈ:മോര്‍ച്ചറിയില്‍ കയറി മൃതദേഹങ്ങള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയില്‍ അതിക്രമിച്ചു കയറിയാണ് യുവാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതിനായി റീല്‍സ് ചിത്രീകരിച്ചത്. വ്യാസാര്‍പടി സ്വദേശികളായ സതീഷ് കുമാര്‍, ദിനേഷ് കുമാര്‍ ന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്തിന്റെ മരണവാര്‍ത്തയറിഞ്ഞാണ് ഇവര്‍ ആശുപത്രിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ദിനേഷ് കുമാര്‍ ടിവികെ പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു. മോര്‍ച്ചറിയില്‍ പ്രവേശിക്കാനായി ജീവനക്കാരന് 200 രൂപ കൈക്കൂലി കൊടുത്ത് അതിന്റെ താക്കോല്‍ കൈവശപ്പെടുത്തുകായിരുന്നു. മോര്‍ച്ചറിയില്‍ കയറി…

Read More

റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ സംഘം പിടിയിൽ

തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ സംഘം പിടിയിൽ. പാറശ്ശാലയിൽ വീട്ടിൽ സൂക്ഷിച്ച അരി പിടികൂടി. ഭക്ഷ്യവകുപ്പിന്റെ കണ്ണുവെട്ടിച്ചാണ് റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയത്. തമിഴ്നാട്ടിലെയും കേരളത്തിലെയും റേഷൻ അരിയാണ് മറിച്ച് വിൽപ്പന നടത്തിയത്. പാറശ്ശാല കാരാളിയിൽ നടത്തിയ റെയ്ഡിൽ 203 ചാക്കുകളിലായി വീട്ടിൽ അനധികൃതമായി സൂക്ഷിച്ച അരിയാണ് പിടികൂടിയത്. പാറശാല പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിവിൽ സപ്ലൈസ് സംഘം പരിശോധനയ്‌ക്കെത്തിയത്. തമിഴ്നാട് കളിയിക്കാവിള സ്വദേശി…

Read More

വൈദ്യുതി പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് പൊതുജനം; ബദല്‍ മാര്‍ഗം കണ്ടെത്താനുള്ള ശ്രമത്തില്‍ KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. വൈദ്യുതി ആവശ്യവും ഉയര്‍ന്നതോടെ രൂക്ഷമായിരിക്കുകയാണ് സാഹചര്യം. രണ്ടര ലക്ഷം മെഗാവാട്ടിലും കൂടുതലായിരുന്നു കഴിഞ്ഞ ദിവസം പീക്ക് അവര്‍ ഉപഭോഗം. സര്‍വകാല റെക്കോര്‍ഡാണിത്. പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ മാസം 30 വരെ നിയന്ത്രണം തുടരാനാണ് സാധ്യത. വൈദ്യുതി ആവശ്യം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ദേശീയതലത്തില്‍ 12,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് തുടരുകയാണ്. മഴ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial