എംപ്ലോയ്‌മെന്റ് രജിസ്‌ട്രേ ഷൻ പുതുക്കൽ ഫോണിൽ എളുപ്പത്തിൽചെയ്യാം; പുതുക്കാൻവീണ്ടുംഅവസരം;സീനിയോറിറ്റി നഷ്ടപ്പെടില്ല

തിരുവനന്തപുരം:എംപ്ലോയ്‌മെന്റ്എക്സ്ചേഞ്ചിൽരജിസ്‌ട്രേഷൻ കൃത്യസമയത്ത് പുതുക്കാൻകഴിയാതിരുന്നവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്‌ട്രേഷൻ പുതുക്കി നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2025 ജനുവരി 1 മുതൽ 2026ഓഗസ്റ്റ് 31  വരെയുള്ള കാലയളവിൽ രജിസ്‌ട്രേഷൻപുതുക്കാൻ സാധിക്കാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.അർഹരായ ഉദ്യോഗാർത്ഥികൾക്ക് 2026 ഒക്ടോബർ31വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻപുതുക്കാവുന്നതാണെന്ന് സർക്കാർ പറയുന്നു. എങ്ങനെയാണ്എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുക ? എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റിൽ (https://eemployment.kerala.gov.in/) ചെല്ലുക. ശേഷം ‘പുതുക്കൽ’ എന്നതിൽ ക്ലിക്ക്ചെയ്യുക. തുടർന്ന് എത്തുന്ന പേജിൽ(https://eemployment.kerala.gov.in/pub/publicProcess/renewal)ജില്ല,എക്സ്ചേഞ്ച്, രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി എന്നിവ നൽകുക. തുടർന്ന്കാപ്ച പൂരിപ്പിക്കുക. ഇനി ‘get…

Read More

ജയിൽ മെനുവിൽ നിന്ന് മട്ടനും മീനും ഒഴിവാക്കാൻ നീക്കം; പകരം കോഴിക്കറിയും സോയാബീനും

തിരുവനന്തപുരം: ജയിലുകളിലെ ഭക്ഷണ മെനുവിൽ നിന്ന് മട്ടൻ കറിയും മീൻ കറിയും ഒഴിവാക്കാൻ ജയിൽ വകുപ്പിന്റെ നീക്കം. തടവുകാർ ഏറെ ആസ്വദിച്ചു കഴിക്കുന്ന ഈ വിഭവങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് ശുപാർശ സമർപ്പിച്ചു.ഉയർന്ന ചെലവ്, ആരോഗ്യപരമായ കാരണങ്ങൾ, സംഭരണ ബുദ്ധിമുട്ട് എന്നിവ ചൂണ്ടിക്കാണിച്ചാണ് ഈ മാറ്റത്തിന് ആവശ്യപ്പെട്ടിരിക്കുന്നത് . മട്ടനും മീനും ഒഴിവാക്കുന്നതിലൂടെ പ്രതിവർഷം ഏകദേശം 5.7 കോടി രൂപ ലാഭിക്കാൻ കഴിയുമെന്നാണ് ജയിൽ അധികൃതരുടെ പ്രതീക്ഷ.പ്രധാന മാറ്റങ്ങളും സാമ്പത്തിക…

Read More

പൊതുസ്ഥലങ്ങളിൾ അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചാൽ നടപടി; 5,000 രൂപ പിഴ ചുമത്തും, കര്‍ശന നിര്‍ദേശവുമായി തദ്ദേശ വകുപ്പ്

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചാൽ നടപടിയുണ്ടാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍, കൊടിമരങ്ങള്‍ എന്നിവ നീക്കം ചെയ്യുന്നതിനായി വകുപ്പ്  മാര്‍ഗ്ഗനിര്‍ദ്ദേശം  പുറത്തിറക്കി. പൊതുഇടങ്ങൾ, റോഡുകള്‍, നടപ്പാതകള്‍, കൈവരികള്‍, സെന്റര്‍ മീഡിയനുകള്‍, ട്രാഫിക് ഐലന്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കരുതെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നിർദേശിച്ചിരിക്കുന്നത്. നീക്കം ചെയ്യുന്ന ഓരോ പ്രചാരണ വസ്തുക്കള്‍ക്കും 5,000 രൂപ വീതം പിഴ ചുമത്തണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഇവ നീക്കം ചെയ്യാനും, ഹോള്‍ഡിങ് ഏരിയയിലേക്ക് മാറ്റുന്നതിനും…

Read More

യുവതിയെ ബൈക്കിൽ പിന്തുടർന്ന് കവർച്ച, നാലരപ്പവന്‍റെ മാല പൊട്ടിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്

     കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു. കേരളപുരം കൊച്ചാലമൂട് സ്വദേശിയായ 46 കാരിയുടെ മാലയാണ് മോഷ്ടിച്ചത്.കുണ്ടറ മുക്കടയ്ക്ക് സമീപം വൈശാഖ് ടെക്സ്റ്റൈൽസിന്‍റെ മുന്നിലായിരുന്നുസംഭവം. മകളുടെ സ്കൂളിൽ പിടിഎ മീറ്റിങ്ങിനായി സ്കൂട്ടറിൽ പോവുകയായിരുന്നു വീട്ടമ്മ. കൊല്ലം തിരുമംഗലം ദേശീയപാതയിലൂടെ സ്കൂട്ടറിൽ പോകുന്നതിനിടെ മറികടന്നെത്തിയ ചുവന്ന ബൈക്കിന്‍റെ പിന്നിലിരുന്നയാളാണ് മാല പൊട്ടിച്ചെടുത്തത്. നാലര പവൻ തൂക്കം വരുന്ന മാലയും ലോക്കറ്റുംകൂടി ഏകദേശം അഞ്ചു ലക്ഷത്തിലേറെ വില വരും. രണ്ട് പേരാണ് സ്കൂട്ടറിലുണ്ടായിരുന്നതെന്ന്…

Read More

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വാഹനാപകടം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം

          പത്തനംതിട്ട : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. പത്തനാപുരം കുന്നിക്കോട് സ്വദേശി ആമിന ബീവി (31) ആണ് മരിച്ചത്. കോന്നി കൊല്ലൻപടിയിലായിരുന്നു അപകടം. പുനലൂർ ഭാഗത്തേക്ക് പോയ ആമിന ഓടിച്ച കാർ പത്തനംതിട്ട ഭാഗത്തേക്ക് വന്ന കെഎസ്ആർടിസി ബസിൽ ഇടിയ്ക്കുകയായിരുന്നു. ആമിനയെ ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോന്നി മെഡിക്കൽ കോളേജ് ആശുപത്രി…

Read More

കാറിൽ കുടുങ്ങിയെന്ന് പറഞ്ഞ് ഫയർഫോഴ്സിനെ വിളിച്ചു; പിന്നാലെ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, സൈനികൻ അറസ്‌റ്റിൽ

കിളിമാനൂർ : വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ. കൊല്ലം കുളക്കട സ്വദേശി അനീഷ് കുമാറിനെ (35) യാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരസേനയിൽ വയർലെസ് ഓപ്പറേറ്ററായി സേവനമനുഷ്ഠിച്ചു വരികയയായിരുന്നു ഇയാൾ. സംസ്ഥാന പാതയിൽ തട്ടത്തുമലയ്ക്ക് സമീപം ഇന്നലെ പുലർച്ചെ നാലു മണിയോടെയായിരുന്നു സംഭവം. തന്‍റെ വാഹനം അപകടത്തിൽപ്പെട്ടുവെന്നും അതിനുള്ളിൽ ആൾ കുടുങ്ങിക്കിടക്കുകയാണെന്നും കാണിച്ച് അനീഷ് തന്നെയാണ് ഫയർഫോഴ്സ് കൺട്രോൾ റൂമിലേക്ക് വിളിച്ചറിയിച്ചത്….

Read More

കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട : കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോന്നി പിഎസ്‌വിപിഎംഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർത്ഥികളായ ഡെനീഷ് ഷിബു, സെബിൻ ബിനോയ് എന്നിവരാണ് മരിച്ചത്. സ്കൂളിന് സമീപമുള്ള പുതിയകാവ് ദേവീക്ഷേത്ര കടവിലെ ബണ്ടിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കോന്നി കൊന്നപ്പാറ, പയ്യനാമൺ സ്വദേശികളാണ് മരിച്ച വിദ്യാർത്ഥികൾ. അപകടത്തിൽപ്പെട്ട മറ്റൊരു വിദ്യാർത്ഥിയെ ഉടൻ തന്നെ രക്ഷപ്പെടുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. Share on FacebookTweetFollow us

Read More

ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; ടിടിഇ അറസ്റ്റിൽ, നിസാമുദ്ദീൻ എക്സ്പ്രസിലായിരുന്നു സംഭവം

പാലക്കാട് : ട്രെയിനിൽ യാത്രക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടിടിഇ അറസ്റ്റിൽ. തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ടിടിഇയായ കൊല്ലം കടയ്ക്കൽ സ്വദേശി ഷിജു(47)വിനെയാണ് ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നിസാമുദ്ദീൻ എക്സ്പ്രസിലായിരുന്നു സംഭവം. ഭർത്താവിനൊപ്പമാണ് യുവതി ട്രെയിനിൽ യാത്രചെയ്തിരുന്നത്. എന്നാൽ, രണ്ടിടങ്ങളിലായാണ് ഇവർക്ക് സീറ്റ് കിട്ടിയത്. തുടർന്ന് യാത്രയ്ക്കിടെ ടിടിഇ തൊട്ടടുത്ത് വന്നിരുന്നുവെന്നും ശരീരത്തിൽ കടന്നുപിടിച്ചെന്നുമാണ് യുവതിയുടെ പരാതി. തൃശ്ശൂരിനും വള്ളത്തോൾ നഗർ സ്റ്റേഷനും ഇടയിൽവെച്ചായിരുന്നു സംഭവം. ഉടൻതന്നെ യുവതി റെയിൽവേ…

Read More

മസ്‌തിഷ്‌ക മരണം സംഭവിച്ച സൈനികൻ ആറ് പേര്‍ക്ക് പുതുജീവനേകി

കൊല്ലം: മസ്തിഷ്‌കമരണത്തെ തുടര്‍ന്ന് മരണാനന്തര അവയവദാനം നടത്തിയ സൈനിക ഉദ്യോഗസ്ഥന്‍ രാഹുല്‍ രാജീവിന്റെ വൃക്ക തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെത്തി. തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ എസ്പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ആംബുലന്‍സ് പുറപ്പെട്ടു. റോഡില്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കി 1.37ന് അവയവം പുഷ്പഗിരി ആശുപത്രിയിലെത്തിച്ചു.രാജ്യത്തിന് കാവലൊരുക്കിയ സൈനികന്റെ അവയവങ്ങള്‍ ആറ് പേര്‍ക്ക് പുതുജീവനേകും. വെള്ളിയാഴ്ച രാത്രി പത്തിനാണ് രാഹുലിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. കൊല്ലം കല്ലുവാതുക്കല്‍ പാമ്പുറം പടിഞ്ഞാറവിള വീട്ടില്‍ രാജീവിന്റെയും സുനിതയുടെയും മകനാണ് രാഹുല്‍ രാജീവ്.രാഹുലിന്റെ രണ്ട്…

Read More

നിയമസഭാ സ്ഥാനാർത്ഥികളിൽ 268 പേർക്കെതിരെ ക്രിമിനൽ കേസ്; ഏറ്റവും കൂടുതൽ കേസ് കെ സുരേന്ദ്രനെതിരെ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 രാഷ്ട്രീയ പാർട്ടികൾ മത്സരിപ്പിച്ച 431 സ്ഥാനാർത്ഥികളിൽ 268 പേർക്കും ക്രിമിനൽ കേസുകൾ ഉണ്ടെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് നിരീക്ഷണ എൻജിഒ ആയ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് ഫോംസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച 62 ശതമാനത്തോളം സ്ഥാനാർത്ഥികൾക്ക് ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ക്രിമിനൽ കേസുള്ള 268 പേരിൽ 241 പേരുടെ കാര്യത്തിൽ പാർട്ടികൾ ഫോർമാറ്റ് C7 വിശദീകരണം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലവിൽ ക്രിമിനൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial