വൃദ്ധസദനങ്ങൾ ഇനി ‘സ്നേഹാലയം’: പേര് പുതുക്കാൻ നിർദേശം നൽകി: മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ
തിരുവനന്തപുരം : സംസ്ഥാനത്ത് സർക്കാർ മേഖലയിലും സ്വകാര്യ മാനേജ്മെന്റുകൾക്ക് കീഴിലും പ്രവർത്തിച്ചുവരുന്ന എല്ലാ വൃദ്ധസദനങ്ങളും ഇനി ‘വൃദ്ധസദനം’ എന്ന് ഉപയോഗിക്കാൻ പാടില്ലെന്നും ‘സ്നേഹാലയം’ എന്നാകണം പുതിയ പേരെന്നും സാമൂഹ്യ നീതി വകുപ്പ്. ഇത്തരം സ്ഥാപനങ്ങളുടെ ബോർഡുകളിലും ഔദ്യോഗിക രേഖകളിലും ‘സ്നേഹാലയം’ എന്ന് തിരുത്തണമെന്ന് മന്ത്രി വി. ഇ അബ്ദുൽ ഗഫൂർ നിർദേശം നൽകി. സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന സ്നേഹാലയം സന്ദർശിച്ച ശേഷമാണ് മന്ത്രി സ്നേഹാലയം എന്ന പേര് ഉപയോഗിക്കണമെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ…

