നാളെ മുതൽ ശക്തമായ മഴ; യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ വേനല്‍ചൂടിന് ആശ്വാസമായി നാളെ മഴയെത്തും. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി ചക്രവാതച്ചുഴി രൂപപ്പെട്ടു. സെപ്റ്റംബര്‍ 11 ഓടെ മധ്യപടിഞ്ഞാറന്‍ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന വടക്കന്‍ ആന്ധ്രാപ്രദേശ് തെക്കന്‍ ഒഡിഷ തീരപ്രദേശത്തുമായി ന്യൂന മര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥ…

