Headlines

സംസ്ഥാനത്ത് ഹോര്‍ട്ടി വൈന്‍ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം;ഹോര്‍ട്ടി വൈന്‍ വില്‍ക്കാനുള്ള ലൈസന്‍സ് എക്‌സൈസ് വകുപ്പ് റദ്ദാക്കി

തിരുവനന്തപുരം: പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് ഹോര്‍ട്ടി വൈന്‍ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അഡീഷണല്‍ സെക്രട്ടറി പ്രമോദ് എം വിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ചാലക്കുടിയിലെ എംആര്‍സി സ്റ്റോര്‍സ് ആന്‍ഡ് ബേക്കറി എന്ന സ്ഥാപനത്തില്‍ നല്‍കിയ ഹോര്‍ട്ടി വൈന്‍ വില്‍ക്കാനുള്ള ലൈസന്‍സ് എക്‌സൈസ് വകുപ്പ് റദ്ദാക്കി. മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറികള്‍ എന്നിവയുള്‍പ്പെടെ ഒരിടത്തും ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഹോര്‍ട്ടി വൈന്‍ വില്പന നടക്കുന്നില്ല എന്ന് കമ്മീഷണര്‍ ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശമുണ്ട്….

Read More

വായന പ്രതീക്ഷകൾക്ക്
വെളിച്ചം പകരുന്നു :
രാധാകൃഷ്ണൻ കുന്നുംപുറം

നിലമേൽ :വായന ആത്മവിശ്വാസവും പ്രതീക്ഷകളും വളർത്തുന്നതിനാൽ വിദ്യാർത്ഥികൾ വായനശീലമാക്കണമെന്ന് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പറഞ്ഞു .യുവഎഴുത്തുകാരിയും യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയുമായ അമൃതലക്ഷ്മിയുടെ നോവൽ “അമർനാഥ് ആരാധ്യ അറ്റ് ചെന്നൈ” എന്ന നോവൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ മുന്നോട്ടു നയിച്ച ശാസ്‌ത്രപ്രതിഭകളെയും സാമൂഹികനായകരെയും സൃഷ്ടിച്ചത് വായനയാണെന്നും ആധുന സാങ്കേതികത വായനക്ക് പുതിയ അവസരങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലമേൽ സൗഹാർദ്ദസമിതിയും  ഭഗത് സിംഗ് ഗ്രന്ഥശാലയും സംയുക്തമായിസംഘടിപ്പിച്ച ചടങ്ങിൽ സൗഹാർദ്ദ സമിതി  സെക്രട്ടറി എ.സുലൈമാൻ അദ്ധ്യക്ഷനായി. ഭഗത്‌…

Read More

ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ യുവാവ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ഫറോക്കിലെ ഫിനാൻസ് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്ക് പെരുമുഖം കള്ളിക്കൂടം സ്വദേശി മണ്ണാങ്കണ്ടി വീട്ടില്‍ അബ്‍ദുൾ ഖാദറി(48) നെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. മുക്കുപണ്ടം പണയം വച്ച് 1,71,000 രൂപ തട്ടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫറോക്ക് സ്വദേശിയായ ചിത്തരഞ്ജനാണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള മണ്ണൂര്‍ വളവില്‍ പ്രവര്‍ത്തിക്കുന്ന സൗഭാഗ്യ ഫിനാന്‍സിയേഴ്‌സ് എന്ന സ്ഥാപനത്തില്‍ അബ്‍ദുൾ ഖാദര്‍ എത്തുകയും ഇടപാട് നടത്തുകയുമായിരുന്നു….

Read More

എൽഡിഎഫിൽ ഭിന്നത രൂക്ഷം; പാർലമെന്ററി പാർട്ടിയോഗം പോലും ചേരാനാകാതെ സിപിഎം–സിപിഐ തർക്കം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള പരസ്യമായ വാക്പോര് താത്കാലികമായി ശമിച്ചെങ്കിലും സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നതയ്ക്ക് അയവില്ല. യുഡിഎഫ് അധികാരത്തിലെത്തിയശേഷം നിയമസഭയുടെ രണ്ടാമത്തെ സമ്മേളനം നടക്കുമ്പോഴും എൽഡിഎഫ് പാർലമെന്ററി പാർട്ടിയോഗം വിളിച്ചുചേർക്കാൻ കഴിഞ്ഞിട്ടില്ല. സഭയിൽ സ്വീകരിക്കേണ്ട നിലപാടുകളിൽ പോലും മുന്നണിക്കുള്ളിൽ കൂട്ടായ ആലോചന നടക്കാത്തത് പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായാണ് സൂചന. പാർലമെന്ററി പാർട്ടിയോഗം വിളിക്കണമെന്ന ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ നേരിൽക്കണ്ട് ഉന്നയിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ ഉപനേതാവിന്റെ കാര്യത്തിൽ…

Read More

ക്ഷേത്ര മതിൽ തകർത്ത് ഭക്തർക്കിടയിലേക്ക് ട്രക്ക് ഇടിച്ച് കയറി; ഗ്വാളിയോറിൽ 13 മരണം

          മധ്യപ്രദേശിലെ ഗ്വാളിയോറിൽ ട്രക്ക് ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറി 13 മരണം. 39 പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ 1.30-ഓടെ ശീതള മാതാ ക്ഷേത്രത്തിന് സമീപം ഒത്തുകൂടിയ ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. നെല്ല് കയറ്റി ചിന്നോർ ഭാഗത്തുനിന്ന് വരികയായിരുന്ന ട്രക്ക്, ഭാരമേറിയ വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തതും കുത്തനെയുള്ളതുമായ റോഡിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ ആംബുലൻസുകളും മറ്റ് വാഹനങ്ങളും സ്ഥലത്തേക്ക് അയച്ചതായി…

Read More

കൊൽക്കത്തയിൽ ദുർഗാപൂജയ്ക്കിടെ വൻ ദുരന്തം; തിക്കിലും തിരക്കിലും 19 മരണം; നിരവധി പേർക്ക് പരിക്ക്

കൊൽക്കത്ത: ദുർഗാപൂജാ ആഘോഷത്തിനിടെ കൊൽക്കത്തയിൽ വൻ ദുരന്തം. പൂജാ പന്തലിലേക്ക് ആളുകൾ കൂട്ടത്തോടെ തള്ളിക്കയറിയതിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും 19 പേർ മരിച്ചതായും 35 ഓളം പേർക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ കൊൽക്കത്തയിലെ ചോർബഗാനിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ശനിയാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം. വൈകുന്നേരം ഏഴ് മണിയോടെ പ്രദേശത്ത് ശക്തമായ മഴയും മിന്നലുമുണ്ടായി. മഴയിൽനിന്ന് രക്ഷനേടാൻ പൂജയ്ക്കെത്തിയവർ ഒരേസമയം പന്തലിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ്…

Read More

ബി എസ് എന്‍ എല്‍ 4 ജി പിഴച്ചു; രാജ്യവ്യാപകമായി സാങ്കേതികപ്പിഴവ്, മിണ്ടാട്ടമില്ലാതെ ടിസിഎസ്

            ന്യൂഡൽഹി : ബിഎസ്‌എന്‍എല്‍ 4ജി നടപ്പാക്കിയതില്‍ രാജ്യവ്യാപകമായി സാങ്കേതികപ്പിഴവ്. ടിസിഎസ് സ്ഥാപിച്ച ആന്റിനകള്‍ക്ക് വേണ്ടത്ര പ്രസരണശേഷിയില്ലെന്ന് വിവിധ ട്രായ് പരിശോധനകളില്‍ തെളിഞ്ഞു. കോള്‍ ഡ്രോപ്, കോള്‍ നിശബ്ദമാകല്‍, കോള്‍ കട്ടാകല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ‘സ്വദേശി 4ജി’ എന്ന ലേബലില്‍ ടെന്‍ഡര്‍ ഇല്ലാതെയാണ് ടാറ്റയ്ക്ക് കീഴിലുള്ള ടിസിഎസ്, തേജസ്, സര്‍ക്കാര്‍ കമ്പനിയായ സി-ഡോട്ട് എന്നിവരടങ്ങുന്ന കണ്‍സോര്‍ഷ്യത്തിന് കരാര്‍ നല്‍കിയത്. ആദ്യഘട്ടത്തില്‍ 1,500 കോടി രൂപയുടെ കരാറിലാണ് ഒപ്പുവെച്ചത്. സോഫ്റ്റ്വെയറും ഹാര്‍ഡ്വെയറും സ്ഥാപിക്കുക എന്നതായിരുന്നു കരാര്‍….

Read More

തിരുവനന്തപുരത്ത് വാട്ടര്‍ അതോറിറ്റി പൈപ്പില്‍നിന്ന് കിണറ്റിലേക്ക് അനധികൃത പൈപ്പ്, ജലമോഷണം; 2.48 ലക്ഷം രൂപ പിഴ അടയ്ക്കാൻ നോട്ടീസ്

             തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ പിടിപി സബ്‌ ഡിവിഷന്‌ കീഴില്‍ ജലമോഷണം കണ്ടെത്തി. ആറാമട പള്ളിക്കു സമീപം തങ്കരാജ്‌ എന്ന വ്യക്തിയുടെ പേരില്‍ എടുത്തിട്ടുള്ള കുടിവെള്ള കണക്ഷനിലാണ് വാട്ടർ അതോറിറ്റി മീറ്റർ റീഡർ നടത്തിയ പരിശോധനയില്‍ ജലമോഷണം കണ്ടെത്തിയത്. കണക്ഷന്‍റെ മീറ്റര്‍ പോയിന്‍റിനു മുന്‍പായി അനധികൃത പൈപ്പ് ലൈൻ ബന്ധിപ്പിച്ച്‌ കിണറ്റിനുള്ളിലേക്ക്‌ ജലം ശേഖരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ നോട്ടീസ്‌ നല്‍കി കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു. കണക്ഷന്‍ നിലനില്‍ക്കുന്ന കെട്ടിടത്തില്‍ കടമുറികളും ജെ.ജെ. ലോഡ്ജ്‌ എന്ന സ്ഥാപനവും പ്രവര്‍ത്തിക്കുന്നുണ്ട്‌….

Read More

‘ജയിലർ 2’ സിനിമയ്ക്കിടെ അടുത്തിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം ;’ഞാൻ ഇവിടുത്തെ അറിയപ്പെടുന്ന ഗുണ്ടയാണ്, മിണ്ടിയാൽ കൊന്നുകളയും! ഭീഷണി മുഴക്കിയ ഗുണ്ട അറസ്റ്റിൽ

തിരുവനന്തപുരം : തലസ്ഥാനത്തെ പ്രമുഖ സിനിമാ തിയേറ്ററിൽ വെച്ച് സുഹൃത്തിനൊപ്പം സിനിമ കാണുകയായിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. തിരുവല്ലം സ്വദേശിയായ ശ്രീജിത്ത് എന്നയാളെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ പ്രമുഖ തിയേറ്ററിലായിരുന്നു സംഭവം. തൃശ്ശൂർ സ്വദേശിനിയും തിരുവനന്തപുരത്ത് സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി പരിശീലനം നടത്തുന്നതുമായ യുവതി സുഹൃത്തിനൊപ്പം ‘ജയിലർ-2’ സിനിമ കാണുന്നതിനിടയിലാണ് സംഭവം അരങ്ങേറിയത്. സിനിമ കണ്ടുകൊണ്ടിരിക്കെ പ്രതി യുവതിയുടെ ശരീരത്തിൽ മനഃപൂർവ്വം…

Read More

യാത്രക്കാർ ഭയന്നുവിളിച്ചിട്ടും നിർത്തിയില്ല, മത്സരഓട്ടത്തിനിടെ ഇടിച്ച് കയറി ബസുകൾ, 23 പേർക്ക് പരിക്ക്

      ചാവശ്ശേരി : വീണ്ടും മത്സര ഓട്ടം. ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. മട്ടന്നൂർ ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് 20ഓളം യാത്രക്കാർക്ക് പരിക്കേറ്റു. രാത്രി ഏഴോടെ ചാവശ്ശേരി ടൗണിലായിരുന്നു അപകടം. തലശ്ശേരിയിൽ നിന്നും ഇരിട്ടിയിലേക്ക് പോകുന്ന ഹോളിമാത ബസ്സിന്റെ പിറകിൽ ഇതേ റൂട്ടിൽ വന്ന സാഗർ ബസ് ഇടിക്കുകയായിരുന്നു. കൂത്തുപറമ്പ് മുതൽ തന്നെ ഇവർ മത്സരിച്ചു ഓടാൻ തുടങ്ങിയതായി ബസ്സിലെ യാത്രക്കാർ പറഞ്ഞു. യാത്രക്കാർ പരാതി പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ ഇവർ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial