കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് വിദ്യാർത്ഥികൾ; സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് തോന്നിയത്
പാലക്കാട്: അനുമോദന വേദിയിൽ വിദ്യാർത്ഥികളെ അപമാനിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി വിദ്യാർത്ഥികൾ. കെടി ജലീൽ അപമാനിച്ചിട്ടില്ലെന്ന് അനുമോദനത്തിൽ പങ്കെടുത്ത വിദ്യർത്ഥികൾ പറഞ്ഞു. കെടി ജലീലിൻ്റെ പെരുമാറ്റം അപമാനമായി തോന്നിയില്ല. സ്കൂളിലെ അധ്യാപകർ പറയുന്നത് പോലെ തന്നെയാണ് ഞങ്ങൾക്ക് തോന്നിയതെന്നും വിദ്യാർത്ഥികൾ പറയുന്നു. മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് വിവാദമായ സംഭവം ഉണ്ടായത്. ബോർഡിൽ എഴുതിയ കുട്ടികളെ പിശക് ചൂണ്ടിക്കാട്ടി മുൻമന്ത്രി കെടി ജലീൽ ചെവിക്ക് നുള്ളുകയായിരുന്നു.ചെറിയ അക്ഷരത്തെറ്റ് ഉണ്ടായിരുന്നു….

