വൈദ്യുതിബന്ധം വിച്ഛേദിച്ച് പണി നടത്തുന്നതിനിടെ ലൈനിൽ വൈദ്യുതി പ്രവഹിച്ചു, കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു
ആലപ്പുഴ: വൈദ്യുത ലൈനിൽ പണി നടത്തുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു. ആലപ്പുഴ നോർത്ത് ആര്യാട് പറത്തറയിൽ വിജയകുമാറിന്റെ മകൻ അബി എന്ന വിഷ്ണു കുമാർ (34) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 5.15-ഓടെ ലിയോ തേർട്ടീൻത്ത് സ്കൂളിന് സമീപത്തെ 11 കെവി ലൈനിൽ പണി നടത്തുമ്പോഴായിരുന്നു ദാരുണാന്ത്യം. സമീപത്ത് പുതുതായി നടക്കുന്ന നിർമാണ പ്രവർത്തനത്തിന് വൈദ്യുതി നൽകുന്നതിനായി പഴയ ഇരുമ്പ് പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് പണി…

