Headlines

വാട്‌സ്ആപ്പിൽ വമ്പൻ മാറ്റം; ഇനി സന്ദേശങ്ങൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്പെടുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ മുൻകൂട്ടി തയ്യാറാക്കി നിശ്ചിത സമയത്ത് തനിയെ അയയ്ക്കാൻ കഴിയുന്ന ഷെഡ്യൂൾഡ് മെസേജസ് ഫീച്ചറാണ് പരീക്ഷിക്കുന്നത്. ആൻഡ്രോയിഡ് ബീറ്റാ ഉപയോക്താക്കളിൽ ചിലർക്കായി ഫീച്ചർ ലഭ്യമായിത്തുടങ്ങിയതായാണ് വിവരം. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് ഈ സൗകര്യം എത്തിയേക്കും. വാട്‌സ്ആപ്പിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാംവാട്‌സ്ആപ്പിലെ പുതിയ ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്ന വാബീറ്റാഇൻഫോയുടെ റിപ്പോർട്ട് പ്രകാരം, ആൻഡ്രോയിഡിനായുള്ള വാട്‌സ്ആപ്പ് ബീറ്റാ പതിപ്പ് 2.26.40.7 ഉപയോഗിക്കുന്ന ചിലർക്കാണ്…

Read More

യുപിഐ ഇടപാടുകൾക്ക് ഫീസ് ഉടനില്ല; എംഡിആർ ദീപാവലിക്ക് ശേഷം മാത്രം

ന്യൂഡൽഹി: യുപിഐ വ്യാപാര ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്താനുള്ള തീരുമാനം ദീപാവലിക്ക് ശേഷത്തേക്ക് മാറ്റി. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇന്ന് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 15 മുതൽ നടപ്പാക്കാനിരുന്ന എംഡിആർ ആണ് മാറ്റിവെച്ചത്. ഉത്സവ സീസണിലെ വ്യാപാര തിരക്ക് കണക്കിലെടുത്ത് യുപിഐ ആൻഡ് സർവീസസ് സ്റ്റിയറിംഗ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. പുതിയ തീയതി പിന്നീട് അറിയിക്കും. ടാക്‌സേഷൻ ആൻഡ് അദർ ലോസ് അമെൻഡ്‌മെന്റ് ബിൽ 2026 പ്രകാരം പേയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ടിലെ സെക്ഷൻ 10എ…

Read More

രാഹുൽ ഗാന്ധിയുടേത് ബാലിശമായ പെരുമാറ്റവും ഇരട്ടത്താപ്പും; ഭരണഘടനയെ തകർക്കാനാണ് ശ്രമം: കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യം പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്ര മന്ത്രിമാരെ രംഗത്തിറക്കി ബിജെപി. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടേത് ബാലിശമായ പെരുമാറ്റവും ഇരട്ടത്താപ്പുമാണെന്ന് കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ. ഭരണഘടനയെ തകർക്കാനാണ് ശ്രമം. നരേന്ദ്ര മോദി സർക്കാരിന് കീഴിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പൂർണ്ണ സ്വയം ഭരണാധികാരമുണ്ടെന്നും പീയുഷ് ഗോയൽ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ കോൺഗ്രസ് ചോദ്യം ചെയ്യുന്നത് സ്വന്തം മുൻകാല ചരിത്രം മറച്ചുവെച്ചാണെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് രാഷ്ട്രീയ…

Read More

മൃഗസംരക്ഷണ മേഖലയിൽ മികച്ച കർഷകർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2025 വർഷത്തെ സംസ്ഥാനതല, ജില്ലാതല മൃഗസംരക്ഷണ അവാർഡുകൾ നൽകുന്നു. അർഹരായ കർഷകരിൽ നിന്നും നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ക്ഷണിച്ചു. ▫️സംസ്ഥാനതല അവാർഡുകൾ▫️ 1. മികച്ച ക്ഷീരകർഷകൻ /കർഷക– ₹1,00,000/-2. വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഡയറി ഫാം – ₹1,00,000/-3. മികച്ച സമ്മിശ്ര കർഷകൻ/കർഷക – ₹1,00,000/-4. മികച്ച പൗൾട്രി കർഷകൻ/കർഷക – ₹50,000/-5. മികച്ച യുവകർഷകൻ/കർഷക – ₹50,000/-6. മികച്ച വനിതാ കർഷക/സംരംഭക – ₹50,000/- ▫️ജില്ലാതല…

Read More

കേസെടുക്കാൻ മതിയായ തെളിവുകൾ ഇല്ലായിരുന്നു; മാസപ്പടി കേസിൽ പിണറായിയുടെ ഹര്‍ജിയെ അനുകൂലിച്ച് സര്‍ക്കാര്‍

കൊച്ചി: മാസപ്പടി കേസിലെ ഹർജിയിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ വാദങ്ങളെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. കേസെടുക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലായിരുന്നു എന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ചില ഡയറി രേഖകൾ മാത്രമാണ് ലഭിച്ചത്. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനെന്ന് എജി കോടതിയെ അറിയിച്ചു. കെ എം ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്നും സർക്കാർ കോടതിയില്‍ പറഞ്ഞു….

Read More

വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ തട്ടിപ്പ്; പോത്തൻകോട് ലക്ഷ്മി വിലാസം സ്കൂളിനെതിരെ പൊലീസ് കേസ്‌

          പോത്തൻകോട്: വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ അരിയിൽ തട്ടിപ്പ്. പോത്തൻകോട് ലക്ഷ്മി വിലാസം സ്കൂളിനെതിരെ പൊലീസ് കേസ്‌. കൃത്രിമം കാണിച്ചതിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഒന്നാം പ്രതി. പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ പരാതിയിലാണ് നടപടി. പ്രധാനമന്ത്രി പി എൻ പോഷൺ പദ്ധതിയിലാണ് തട്ടിപ്പ് നടത്തിയത്. ഉച്ചഭക്ഷണ പദ്ധതിയിൽ പേര് നൽകിയത് 163 വിദ്യാർത്ഥികൾ മാത്രം. എന്നാൽ സ്കൂൾ പൊതുവിദ്യാഭ്യാസ വകുപ്പിന്കൈമാറിയത് 583 പേരുടെ പട്ടിക. വ്യാജരേഖ ഉണ്ടാക്കി സർക്കാരിന് നഷ്ടം വരുത്തിയെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. Share on FacebookTweetFollow…

Read More

CMRL ഇടപാട്: രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ED, പിണറായിക്കെതിരെയും റിയാസിനെതിരെയും പ്രത്യേകം ECIR

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും മുഹമ്മദ് റിയാസ് എംഎല്‍എയ്‌ക്കെതിരെയും പ്രത്യേകം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം. വിജിലന്‍സ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി. വിജിലന്‍സ് എഫ്‌ഐആറുകളുടെ പകര്‍പ്പ് ഇ ഡി ശേഖരിച്ചിട്ടുണ്ട്.ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ച ആദ്യകേസില്‍ പിണറായി വിജയനും വീണ ടിയുമാണ് പ്രതികള്‍….

Read More

നമ്മുക്ക് രാത്രി പകലാക്കാം! നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല

പാലക്കാട്: മകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചരണം നടക്കുന്നതായി നെടുംമ്പാശേരി വാഹനാപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം. മകള്‍ക്കെതിരെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉള്‍പ്പെടെയുള്ളവര്‍ വൃത്തികേട് പ്രചരിപ്പിക്കുന്നുവെന്നും കുടുംബം പറഞ്ഞു. പത്ത് മണി, പത്തേ മുക്കാല്‍ വരെയാണ് അവിടെ ജോലി ചെയ്യുന്നത്. അതിനിടയില്‍ പുറത്തേക്കൊന്നും പോകാന്‍ സമയം കിട്ടാത്തതാണ്. രാത്രി സമയത്താണ് എന്തെങ്കിലും ആവശ്യത്തിന് കുട്ടികള്‍ക്ക് പുറത്തേക്ക് പോകാന്‍ പറ്റുക. അതുകൊണ്ടാണ് രാത്രിയില്‍ പോയത്. പെണ്‍കുട്ടികള്‍ എന്തിനാണ് രാത്രിയില്‍ ഇറങ്ങി നടക്കുന്നത് എന്നാണ് ചോദിക്കുന്നത്. ഇതൊന്നും കുടുംബത്തോട്…

Read More

കഴുത്തിൽ തോർത്ത് മുറുക്കിയും മുഖവും വായയും പൊത്തിപ്പിടിച്ചും ശ്വാസംമുട്ടിച്ചു; മുഹമ്മദ് മുംതാബിന്റെ മരണത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ

തൃശൂർ: കുന്നംകുളം മരത്തംകോട് വാടക ക്വാർട്ടേഴ്സിൽ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. ബിഹാർ സ്വദേശി മുഹമ്മദ് മുംതാബ് മിയാൻ (41) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ റോഷൻ കാത്തൂണിനെയും ഇവരുടെ കാമുകൻ ബിഹാർ സ്വദേശി ഹസന്നാനെയും (38) പൊലീസ് കസ്റ്റഡിയിലെടുത്തു.മരത്തംകോട് പുതിയമാത്തൂർ ചിറപുറത്തെ വാടക ക്വാർട്ടേഴ്സിൽ കഴിഞ്ഞ ദിവസം രാവിലെ 7.30ഓടെയാണ് മുഹമ്മദ് മുംതാബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നുള്ള സ്വാഭാവിക മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഭാര്യയും…

Read More

ശസ്ത്രക്രിയയ്ക്ക് പിന്നാലെ രോഗി മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ പരാതിയുമായി ബന്ധുക്കൾ

ചികിത്സാപ്പിഴവിനെത്തുടർന്ന് രോഗി മരിച്ചതായി പരാതി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര സ്വദേശി തങ്കമണി (49) ആണ് മരിച്ചത്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ‘ഒക്‌ടോബർ അഞ്ചിനാണ് വീട്ടമ്മ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്‌മിറ്റായത്. എട്ടാം തീയതി ശസ്ത്രക്രിയ നടന്നു. പിറ്റേദിവസം ഐസിയുവിൽ നിന്ന് വാർഡിലേയ്ക്ക് മാറ്റി. രണ്ട് ദിവസം മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലായിരുന്നു. ഇതിനുശേഷം പനിയുടെ ലക്ഷണങ്ങൾ ആരംഭിച്ചു. ഇതിനുള്ള മരുന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial