മദ്യപാനത്തിനിടെ തർക്കം യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി;സുഹൃത്തുക്കൾ അറസ്റ്റിൽ
തിരുവല്ല: തിരുവല്ല ഇരവിപേരൂരിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ജുവൽ ജോൺ എന്ന യുവാവാണ് മരിച്ചത്. സംഭവത്തിൽ ജുവലിന്റെ സുഹൃത്തുക്കളായ വൈശാഖിനെയും ജോജോയെയും തിരുവല്ല പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു Share on FacebookTweetFollow us

