വീണ്ടും ജീവനെടുത്ത് കാട്ടാന; അതിഥി തൊഴിലാളി കൊല്ലപ്പെട്ടു

തൊടുപുഴ: കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു. ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. മധ്യപ്രദേശ് സ്വദേശി കുമാര്‍ ആണ് മരിച്ചത്. രാത്രി വഴിയിലൂടെ നടന്നു പോകുമ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. Share on FacebookTweetFollow us

Read More

ആന്റോ അഗസ്റ്റിനെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്ക്കാനുള്ള തെളിവ് കൈവശമുണ്ട്, വിശ്വാസ്യതയുള്ള അന്വേഷണ ഏജന്‍സി വന്നാല്‍ കൈമാറാന്‍ തയാറാണ്; സാബു എം ജേക്കബ്

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ, മെസിയെ എത്തിക്കാമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ മാത്രം അന്വേഷണം പോരെന്ന് ട്വന്റി-ട്വന്റി പ്രസിഡന്റ് സാബു എം ജേക്കബ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചാല്‍ വലിയ തട്ടിപ്പ് പുറത്തുവരുമെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 1050 കോടി രൂപയുടെ ഇടപാട് നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമപ്രവര്‍ത്തനത്തിന്റെ പേരിലാണ് സാമ്പത്തിക ഇടപാടുകളെന്നും സാബു എം ജേക്കബ് പറഞ്ഞു. മെസിയെ കൊണ്ടുവരാമെന്ന് പറഞ്ഞുള്ള തട്ടിപ്പ് അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും ചെറിയ…

Read More

3 ജില്ലകളിൽ വ്യാപകമായി മോഷണം നടത്തിവന്ന കുപ്രസിദ്ധ കവർച്ചാസംഘം പോലീസ് പിടിയിൽ

അടൂർ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായി മോഷണം നടത്തിവന്ന കുപ്രസിദ്ധ കവർച്ചാസംഘം പോലീസ് പിടിയിൽ. വെഞ്ഞാറമൂട്ടിൽ നിന്നും ഓട്ടോറിക്ഷ മോഷ്ടിച്ച്, ഇതേ വാഹനത്തിൽ വിവിധ സ്ഥലങ്ങളിലെത്തിയാണ് സംഘം കവർച്ച നടത്തിയത്. പ്രായപൂർത്തിയാകാത്തവർ അടങ്ങുന്നതാണ് ഈ സംഘം. അടൂർ ഡെൽറ്റ സ്‌ക്വാഡ് ചിന്ന കനാൽ-സൂര്യനെല്ലിയിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്ന് ജില്ലകളിലായി കഴിഞ്ഞ 14-ാം തീയതിയാണ് സംഘം തുടരെയുള്ള മോഷണം നടത്തിയത്. പള്ളികൾ, അമ്പലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ബിവറേജ് തുടങ്ങി 30-ഓളം സ്ഥലങ്ങളിലാണ് മോഷണശ്രമമുണ്ടായത്. തലയിൽ…

Read More

വയോധികൻ കിണറ്റിൽ വീണു മരിച്ചതല്ല; കൊലപാതകം കൊച്ചുമകളെ കാമുകനുമൊത്ത് മുറിയിൽ കണ്ടെത്തിയ ശേഷം

        ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ ഝാൻസിയിൽ കിണറ്റിൽ വീണ് അപകടമരണം സംഭവിച്ചതാണെന്ന് കരുതി ബന്ധുക്കൾ സംസ്കരിച്ച 65-കാരന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. ചിർഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഛിറോണ ഗ്രാമത്തിൽ താമസിച്ചിരുന്ന രാംദീൻ കുശ്വാഹയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ 17 വയസ്സുകാരിയായ പേരക്കുട്ടിയെയും കാമുകൻ വിശാലിനെയും പോലീസ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാംദീനും പേരക്കുട്ടിയും വീട്ടിലുള്ള സമയത്ത് കാമുകനായ വിശാൽ ഇവിടെയെത്തുകയും ഇരുവരും ഒരുമിച്ച് ഇരിക്കുകയും ചെയ്യുകയായിരുന്നു. ഈ സമയം…

Read More

തിരഞ്ഞെടുപ്പ് പ്രക്രിയയേയും ജനാധിപത്യത്തേയും അപമാനിക്കുന്നതിന് തുല്യം;എംഎല്‍എമാര്‍ രാജിവച്ച് വീണ്ടും മല്‍സരിക്കുന്നതിനെതിരേ മദ്രാസ് ഹൈക്കോടതി

ചെന്നൈ: തിരഞ്ഞെടുപ്പ് വിജയിച്ച് വൈകാതെ തന്നെ എംഎല്‍എ സ്ഥാനം രാജിവെക്കുകയും അതേമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിക്കുവേണ്ടി വീണ്ടും മത്സരിക്കുകയും ചെയ്യുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയേയും ജനാധിപത്യത്തേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്‌നാട്ടില്‍ മധുരാന്തകം, ധരാപുരം മണ്ഡലങ്ങളിലെ എംഎല്‍എമാരായിരുന്ന മരഗതം കുമാരവേല്‍, പി സത്യഭാമ എന്നിവര്‍ രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് അതേ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ടിവികെ സ്ഥാനാര്‍ത്ഥികളായി വീണ്ടും മത്സരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എസ് എം സുബ്രഹ്‌മണ്യം, കെ ഗോവിന്ദരാജന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍…

Read More

ഇരുവഴിഞ്ഞി പുഴയില്‍ മലവെള്ളപ്പാച്ചില്‍; പാറയില്‍ ഇരിക്കുകയായിരുന്ന യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു

കോഴിക്കോട്: കോടഞ്ചേരി കാലംപാറ തൂക്കുപാലത്തിന് സമീപം ഇരുവഴിഞ്ഞിപ്പുഴയിലുണ്ടായ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലില്‍ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. മലപ്പുറം കൊണ്ടോട്ടി കീഴ്‌ശ്ശേരി സ്വദേശി ജെസ്‌ന (30) ആണ് മരിച്ചത്. അബ്ദുല്‍ ഖാദറാണ് ഭര്‍ത്താവ്. സ്ഥലം കാണുന്നതിനായി എത്തിയ ഒമ്പതംഗ വിനോദയാത്ര സംഘത്തിനൊപ്പമായിരുന്നു ജെസ്‌ന. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളും നാല് കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ ഉള്‍വനത്തില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് പുഴയില്‍ പെട്ടെന്ന് ചെറിയ തോതില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാകുകയായിരുന്നു. പുഴയിലെ പാറയില്‍ ഇരിക്കുകയായിരുന്ന ജെസ്‌ന അപ്രതീക്ഷിതമായി ശക്തമായ…

Read More

മെസ്സി മജിക് വീണ്ടും! ക്രൂസ് അസൂളിനെ തകർത്ത് കാംപിയോണസ് കപ്പിൽ ചാമ്പ്യന്മാരായി ഇന്റർ മയാമി

കാംപിയോണസ് കപ്പ് ഫൈനലിൽ മെക്സിക്കൻ വമ്പന്മാരായ ക്രൂസ് അസൂളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഇന്റർ മയാമി കിരീടത്തിൽ മുത്തമിട്ടു.മത്സരത്തിന്റെ 24-ാം മിനിറ്റിൽ ലൂയിസ് സുവാരസിന്റെ പാസിൽ നിന്ന് തകർപ്പൻ ഹെഡ്ഡറിലൂടെ ലയണൽ മെസ്സിയാണ് മയാമിയുടെ ആദ്യ ഗോൾ നേടിയത്. ഈ ഗോളോടെ ഇന്റർ മയാമി ജേഴ്‌സിയിൽ 100 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും മെസ്സി സ്വന്തമാക്കി. തുടർന്ന് 81-ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽ കാസെമിറോ രണ്ടാം ഗോൾ നേടി ഇന്റർ മയാമിയുടെ വിജയം…

Read More

ഗര്‍ഭിണിയായതിനാല്‍ മാത്രം അമ്മ എന്ന നിലയിലേക്ക് ചുരുക്കിക്കാണാനാകില്ല: അതിജീവിതയ്ക്ക് ഗര്‍ഭഛിദ്രത്തിനുള്ള അനുമതി നല്‍കി കോടതി

ന്യൂഡല്‍ഹി : 15 വയസ്സുള്ള ബലാല്‍സംഗ അതിജീവിതയുടെ 30 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി . 15 വയസ്സുള്ള പെണ്‍കുട്ടിയെ, ലൈംഗിക അതിക്രമത്തിന്റെ ഫലമായി ഗര്‍ഭിണിയായതിനാല്‍ മാത്രം ‘അമ്മ’ എന്ന നിലയിലേക്ക് ചുരുക്കിക്കാണാനാകില്ലെന്നും കോടതി പറഞ്ഞു.ലൈംഗികാതിക്രമത്തെ തുടര്‍ന്ന് ഉണ്ടായ ഗര്‍ഭം തുടരാന്‍ അതിജീവിതയെ നിര്‍ബന്ധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള പെണ്‍കുട്ടിയുടെ അവകാശത്തെ ഹനിക്കുമെന്ന് കോടതി വ്യക്തമാക്കി. ഗര്‍ഭം തുടരുന്നത് കൂടുതല്‍ ശാരീരിക-മാനസിക ആഘാതങ്ങള്‍ ഉണ്ടാക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ക്ഷേമത്തിനും താല്‍പര്യത്തിനും…

Read More

കൊയിലാണ്ടിയില്‍ പനി ബാധിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. മേപ്പയ്യൂര്‍ എടത്തിലമുക്കില്‍ പനോളി സമിലിന്റെയും അഞ്ജനയുടെയും മകള്‍ ധുവയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പനി ബാധിച്ച് കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നായിരുന്നു മരണം. മറ്റൊരു സംഭവത്തിൽ കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. വടകര കൈനാട്ടി മുട്ടുങ്ങൽ കാളിയാരവിട മണ്ടോടി സാജിദിന്റെ മകൾ സജ ഫാത്തിമ (15) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പനിയായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം….

Read More

വീട്ടുകാരെ ഭയപ്പെടുത്താൻ ചെയ്ത സാഹസത്തിനിടെ 11കാരന് ദാരുണാന്ത്യം

  വേങ്ങര: സ്‌കൂളിലേക്ക് പുറപ്പെടുന്നതിനിടെ വീട്ടുകാരെ പേടിപ്പിക്കാൻ കാണിച്ച സാഹസത്തിനിടെ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. എടക്കാപറമ്പ് എ.എം.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് അഫ്നാസ് (11) ആണ് അബദ്ധത്തിൽ മരണത്തിനു കീഴടങ്ങിയത്. കണ്ണമംഗലം വാളക്കുട തടത്തിൽ താമസിക്കുന്ന എ.ആർ നഗർ സ്വദേശി അഷറഫിന്റെ മകനാണ്.സ്കൂളിൽ പോവാൻ നേരം വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. തുടർന്ന് വീട്ടുകാരെ പേടിപ്പിക്കാൻ ജനലിൽ കയർ കെട്ടി തൂങ്ങുന്നതായി അഭിനയിക്കുകയായിരുന്നുവത്രെ. ഇതിനിടെ കളി കാര്യമായി. കയർ കഴുത്തിൽ കുരുങ്ങി മരണം സംഭവിക്കുകയായിരുന്നു.ഉടനെ കുന്നുംപുറത്തും കൊണ്ടോട്ടിയിലുമുള്ള…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial