മലപ്പുറത്ത് അധ്യാപകന്‍ ഉള്‍പ്പെടെ എംഡിഎംഎ വിറ്റ കേസ്: നാല് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം
മലപ്പുറം : മമ്പാട് എം.ഇ.എസ് കോളേജിലെ അധ്യാപകന്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ നാല് പ്രതികള്‍ക്കും ഉപാതികളോടെ ജാമ്യം.എംഇഇസ് കോളജ് അധ്യാപകന്‍ സുഹൈല്‍ പെരിങ്ങോടന്‍ അടക്കം നാല് പ്രതികളാണ് ഇന്നലെ അറസ്റ്റിലായത്. പ്രതികളിലൊരാളുടെ വീട്ടിലെത്തിയപ്പോള്‍ കണ്ടെടുത്ത 22 ഗ്രാം എംഡിഎംഎ സംബന്ധിച്ച് പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തില്‍ നിന്നാണ് കേസിന്റെ തുടക്കം. വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ വില്‍ക്കുന്ന സുബ്രമഹ്ണ്യന്‍ എന്നയാളെ പൊലീസ് കണ്ടെത്തുന്നു,നാല് ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് ഇയാളില്‍…

