മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗൃഹനാഥന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. മണൽ കയറ്റിവന്ന ലോറിയും സ്കൂട്ടറുമാന് കൂട്ടിയിടിച്ച്. അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. കോട്ടക്കൽ പൊന്മള പള്ളിയാളി കുണ്ടുവായിൽ അലവിക്കുട്ടി (60) ആണ് മരണപ്പെട്ടത്. മലപ്പുറം – പരപ്പനങ്ങാടി സംസ്ഥാനപാതയിൽ വേങ്ങര കച്ചേരിപ്പടിയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രണ്ടുപേരാണ് സ്കൂട്ടറിലുണ്ടായിരുന്നത്. ഗൃഹനാഥൻ സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ഭാര്യ റഷീദയെ (50) ഉടൻതന്നെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽ…

