പണപ്പിരിവ് വൈകി, 24മണിക്കൂറിനു പകരം 36 മണിക്കൂർ മണ്ണിനടിയിൽ; സൈക്കിൾ അഭ്യാസിക്കു ദാരുണാന്ത്യം
ആറു ദിവസവും ദീപക് എന്ന സൈക്കിൾ അഭ്യാസിയുടെ പ്രകടനം കണ്ടു രസിച്ച നാട്ടുകാർക്ക് മുന്നിൽ ഏഴാംദിനം ദാരുണാന്ത്യം. ഹരിയാനയിലെ നൂഹിലാണ് സംഭവം. സഞ്ചരിക്കുന്ന സൈക്കിൾ സർക്കസിനിടെയാണ് ഫരീദാബാദ് ഗൗഞ്ചി സ്വദേശി 27കാരനായ ദീപക്കിന് ദാരുണാന്ത്യം സംഭവിച്ചത്. സംഘാടകർ ആവശ്യപ്പെട്ട തുക പിരിച്ചുകിട്ടാൻ വൈകിയതാണ് യുവാവിൻ്റെ മരണത്തിനു കാരണമെന്ന് കാണികൾ പറയുന്നു. ഖോറി കലാൻ ഗ്രാമത്തിലായിരുന്നു ഒരാഴ്ചയായി സൈക്കിൾ അഭ്യാസം നടന്നുവന്നത്. ഈ ദിവസങ്ങളിലെ പ്രധാന ആകർഷണമായിരുന്നു ദീപക്. ഹാൻഡ് ബാറിൽ ബാലൻസ് ചെയ്തും മുൻപോട്ട് നോക്കാതെ സൈക്കിളോടിച്ചും…

