ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം മോഹൻലാലിനല്ല,ഫാൽക്കേയ്ക്ക് ‘മോഹൻലാൽ അവാർഡ്’ നൽകണം: രാം ഗോപാൽ വർമ
ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. എക്‌സ് പോസ്റ്റിലൂടെയാണ് രാം ഗോപാല്‍ വര്‍മയുടെ അഭിനന്ദനം. ആദ്യ ചലച്ചിത്രം എടുത്ത സംവിധായകന്‍ എന്നതിനപ്പുറം ദാദാ സാഹിബ് ഫാല്‍ക്കേയെ കുറിച്ച് തനിക്ക് കൂടുതലൊന്നും അറിയില്ല. ആ സിനിമ കണ്ടിട്ടുമില്ല, കണ്ടവരെ പരിചയവുമില്ല. പക്ഷേ, മോഹന്‍ലാലിനെ കാണുകയും അറിയുകയും ചെയ്യും. ദാദാ സാഹിബ് ഫാല്‍ക്കേയ്ക്ക് ഒരു മോഹന്‍ലാല്‍ അവാര്‍ഡാണ് കൊടുക്കേണ്ടത്. എന്നാണ് രാം ഗോപാല്‍ വര്‍മയുടെ എക്‌സ്…

