Headlines

മന്ത്രി ജി.ആർ. അനിലിനെതിരെ നിയമസഭയിൽ നടത്തിയ ‘പച്ചക്കള്ളം’ പരാമർശം പിൻവലിച്ച് വി.ഡി. സതീശൻ; പ്രശംസിച്ച് സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ താൻ നടത്തിയ പച്ചക്കള്ളം പരാമർശം പിൻവലിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരിലെ ഓണച്ചന്ത ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് നിയമസഭയിൽ വിഡി സതീശൻ ‘പച്ചക്കള്ളം’ പരാമർശം നടത്തിയത്. തന്റെ ഈ പരാമർശം പിൻവലിക്കാൻ വി.ഡി. സതീശൻ സ്പീക്കർക്ക് കത്ത് നൽകി. ‘ഓണച്ചന്ത ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് സംസാരിച്ചു’വെന്ന മന്ത്രി ജി.ആർ. അനിലിന്‍റെ പരാമർശം ‘പച്ചക്കള്ളമെന്ന്’ പറഞ്ഞതാണ് സതീശൻ പിൻവലിച്ചത്. അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും തന്‍റെ ഭാഗത്ത് തെറ്റുണ്ടായെന്നും ഏറ്റുപറഞ്ഞ പ്രതിപക്ഷ നേതാവ്, മന്ത്രിയോടും സഭയോടും…

Read More

ആഗോള അയ്യപ്പ സംഗമം ഇന്ന്;മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനം ഇന്ന്  രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, സംസ്ഥാനമന്ത്രിമാർ, ജനപ്രതിനിധികൾ, സാമുഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, വിവിധ സംഘടനാപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ ജർമൻ ഹാങ്ങർ പന്തൽ തയ്യാറായി. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളിൽ നിന്നുൾപ്പെടെ 3,000 പ്രതിനിധികൾക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പിൽ നിന്ന് നാലടി ഉയരത്തിൽ 2,400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോട് ചേർന്ന്…

Read More

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവം ഒടിടി സ്ട്രീമിങ് 26 മുതൽ ജിയോ ഹോട്ട് സ്റ്റാറിലൂടെ

തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്ത്. സെപ്റ്റംബര്‍ 26ന് ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഓഗസ്റ്റ് 28ന് ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ഹൃദയപൂര്‍വ്വം മികച്ച അഭിപ്രായമായിരുന്നു നേടിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കോമ്പോയുടെ തികച്ചും വ്യത്യസ്തമായ ഒരു ഫാമിലി എന്റര്‍ടൈനറാണ് ഹൃദയപൂര്‍വ്വമെന്നാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചത്. മോഹന്‍ലാലിനോടൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സിദ്ദിഖ്, സംഗീത മാധവന്‍ നായര്‍, ലാലു അലക്‌സ്, ജനാര്‍ദ്ദനന്‍,…

Read More

ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു; നഴ്‌സിന് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

        കോട്ടയം : ഏറ്റുമാനൂരില്‍ ആംബുലന്‍സ് അപകടത്തില്‍ ഒരാള്‍ മരിച്ചു. 108 ആംബുലന്‍സിലെ നഴ്‌സ്, കട്ടപ്പന സ്വദേശിയായ ജിതിന്‍ ആണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇടുക്കി കാഞ്ചിയാറില്‍ നിന്നും രോഗിയുമായി വരികയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ഏറ്റുമാനൂര്‍- പാല റോഡില്‍ പുന്നത്തൂര്‍ കവലയില്‍ അപകടമുണ്ടാകുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടമായ ആംബുലന്‍സ് റോഡില്‍ നിന്നും തെന്നിമാറി, എതിര്‍ദിശയില്‍ വരികയായിരുന്ന ഒരു കാറില്‍ ഇടിച്ചു മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു….

Read More

വാമനപുരത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം; ബസിലുണ്ടായത് 12 കുട്ടികള്‍, പരിക്കുകള്‍ ഗുരുതരമല്ല

        വാമനപുരം: സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. തിരുവനന്തപുരം വാമനപുരത്താണ് അപകടം ഉണ്ടായത്. വാമനപുരം പരപ്പാറ എസ്‌കെവിഎല്‍പിഎസിന്റെ വാഹനമാണ് മറിഞ്ഞത്. വാമനപുരം ആറ്റിങ്ങല്‍ റോഡില്‍ മാവേലി നഗറിലാണ് അപകടമുണ്ടായത്. ബസ് തിരിക്കുന്നതിനിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് സ്‌കൂള്‍ ബസ് വയലിലേക്ക് മറിയുകയായിരുന്നു. 12 കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. നിസ്സാരപരിക്കുകള്‍ മാത്രമാണ് കുട്ടികള്‍ക്കുള്ളത്. പരിക്കേറ്റ കുട്ടികളെ വാമനപുരം പിഎച്ച്‌സിയിലേക്ക് മാറ്റി. Share on FacebookTweetFollow us

Read More

വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു.

കോഴിക്കോട്: വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മഹിളാ കോണ്‍ഗ്രസ് നേതാവ് മരിച്ചു. അടക്കാതെരു താമരന്‍റെവിട പുഷ്പവല്ലിയാണ് (65) മരിച്ചത്. വടകര പുതിയ ബസ് സ്റ്റാന്‍ഡിൽ വച്ച് ബസിടിച്ചാണ് അപകടമുണ്ടായത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണം. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വല്ലിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിറങ്ങി ബസ് സ്റ്റാന്‍ഡ് മുറിച്ച് കടന്ന് പോകുമ്പോഴാണ് ബസ്സിടിച്ചത്. മകൾക്കും പേരക്കുട്ടിക്കും ഒപ്പം കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് അപകടം. നിലത്തുവീണ പുഷ്‌പവല്ലിയുടെ ശരീരത്തിലൂടെ…

Read More

ഗാസയെ ഒഴിപ്പിച്ചതിന് ശേഷം അവിടം റിയല്‍ എസ്റ്റേറ്റ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന്  ഇസ്രയേല്‍ മന്ത്രി ബസലേല്‍ സ്‌മോട്രിച്ച്

ഗാസയില്‍ പലസീനികളെ വംശീയ ഉന്മൂലനം ചെയ്യുകയാണ് ഇസ്രയേല്‍ ഭരണകൂടം.2023 ഒക്ടോബര്‍ മുതല്‍ 65,100-ലധികം പലസ്തീനികളെ കൊന്നൊടുക്കിയതായാണ് റിപ്പോര്‍ട്ട്. ഗാസ സിറ്റി മുഴുവനായും പിടിച്ചെടുക്കാന്‍ കരയാക്രമണം കൂടി ശക്തിയാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഇതിനിടയില്‍ ഗാസയെ ഒഴിപ്പിച്ചതിന് ശേഷം അവിടം റിയല്‍ എസ്റ്റേറ്റ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേല്‍ മന്ത്രി ബസലേല്‍ സ്‌മോട്രിച്ച്. തകര്‍ക്കുന്ന ഘട്ടം ഞങ്ങള്‍ പൂര്‍ത്തിയാക്കി, ഇനി പുതിയത് നിര്‍മിക്കുകയാണ് ചെയ്യേണ്ടത്. യുദ്ധത്തിന് ചെലവഴിച്ച പണം റിയല്‍ എസ്റ്റേറ്റ് ബിസ്‌നസിലൂടെ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്നും…

Read More

തുറിച്ചുനോക്കിയതിന് പ്ലസ് വൺ വിദ്യാർത്ഥിയെ സംഘംചേർന്ന് മർദിച്ചു; കടയ്ക്കാവൂരിൽ 13 പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

          കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് ക്രൂര മർദ്ദനം. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്ന് മർദ്ദിച്ചതെന്നാണ് പരാതി. വിദ്യാർത്ഥിയെ നിലത്തിട്ട് ഇടിയ്ക്കുകയും ചവിട്ടുകയും ചെയ്തു. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. പ്ലസ് ടു വിദ്യാർത്ഥികളാണ് മർദിച്ചത്. കടയ്ക്കാവൂർ SNV HSS ലെ കണ്ടാലറിയാവുന്ന 10 പേരും ഉൾപ്പെടെ 13 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. മർദനമേറ്റ വിദ്യാർത്ഥി സ്കൂളിൽ പുതുതായി ചേർന്നത് ജൂലൈ 20നാണ്. തുറിച്ചുനോക്കിയെന്ന് പറഞ്ഞായിരുന്നു സംഘം ചേർന്നുള്ള മർദനമെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയിൽ…

Read More

തുറിച്ച് നോക്കിയെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ചു

തിരുവനന്തപുരം: തുറിച്ച് നോക്കിയെന്നാരോപിച്ച് പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സീനിയേഴ്സിനെതിരെ കേസെടുത്ത് പോലീസ്. പ്ലസ് ടു വിദ്യാർഥികളായ 13 പേർക്കെതിരെയാണ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുള്ളത്. പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ആക്രമണത്തിനിരയായ വിദ്യാർഥിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. കടയ്ക്കാവൂർ എസ്എൻവി ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ് ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിനിരയായ വിദ്യാർഥിയുടെ രക്ഷിതാക്കളുടെ പരാതിയിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial