Headlines

വനിതാ ഹെഡ് കോൺസ്റ്റബിളിനെ ഭർത്താവ് ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് അടിച്ചു കൊന്നു

സിധി: മധ്യപ്രദേശിൽ വനിതാ ഹെഡ് കോൺസ്റ്റബിളിനെ ഭർത്താവ് ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് അടിച്ചു കൊന്നു. ദമ്പതികൾ തമ്മിലുള്ള രൂക്ഷമായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മധ്യപ്രദേശിലെ സിധിയിലെ പൊലീസ് ക്വാട്ടേഴ്സിൽ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഉണ്ടാക്കിയ ഭക്ഷണം ഇഷ്ടമായില്ല എന്ന് പറഞ്ഞാണ് ഭാര്യയായ സവിത സാകേതിനെ ഭർത്താവ് അടിച്ച് കൊന്നത്. ഇവരുടെ ഭർത്താവ് വീരേന്ദ്ര സാകേതിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഇയാൾ നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴേയ്ക്കും ഭർത്താവ് സംഭവ സ്ഥലത്ത്…

Read More

കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പാമ്പ് കടിയേറ്റ് മരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പാമ്പ് കടിയേറ്റ് മരിച്ചു. വളക്കൈ കൊയ്യം സ്വദേശിനിയായ മാധവിയാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെയാണ് മാധവിയെ പാമ്പ് കടിച്ചത്. ഇതിന് പിന്നാലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് മാധവിക്ക് പാമ്പിന്റെ കടിയേറ്റത്ത്. ഇതേതുടർന്ന് മാധവിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൾ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് മാധവി മരിച്ചത്. മറ്റൊരു സംഭവത്തിൽ, കാലങ്ങളായി കാട് പിടിച്ചു കിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പുകടിയേറ്റു. പോത്തൻകോട്…

Read More

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; നീരജ് ചോപ്ര ഫൈനലിൽ

ടോക്കിയോ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍. പുരുഷ ജാവലിന്‍ ത്രോയില്‍ ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്ക് ആയ 84.50 മീറ്റര്‍ മറികടന്നതോടെയാണ് ഫൈനലില്‍ പ്രവേശിച്ചത്. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിലെ ആദ്യ ത്രോയില്‍ തന്നെ രണ്ട് തവണ ഒളിംപിക് മെഡല്‍ ജേതാവായ 27 കാരനായ നീരജ് 84.85 മീറ്റര്‍ ദൂരമാണ് കുറിച്ചത്. 84.50 മീറ്റര്‍ എന്ന ഓട്ടോമാറ്റിക് യോഗ്യതാ മാര്‍ക്ക് നേടുന്നവര്‍ അല്ലെങ്കില്‍ മികച്ച 12 ഫിനിഷര്‍മാര്‍ വ്യാഴാഴ്ച നടക്കുന്ന ഫൈനല്‍…

Read More

ഇടുക്കി ചിത്തിരപുരത്ത് മൺതിട്ട ഇടിഞ്ഞുവീണു; രണ്ടു തൊഴിലാളികൾക്ക് ദാരുണാന്ത്യം

       ഇടുക്കി: ഇടുക്കി അടിമാലിയിൽ റിസോർട്ട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. അടിമാലി സ്വദേശി രാജീവൻ ,ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. അനധികൃതമെന്ന് കണ്ടെത്തി റവന്യുവകുപ്പ് സീൽ ചെയ്ത കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. അടിമാലിക്ക് സമീപം ചിത്തിരപ്പുരത്താണ് നിർമ്മാണ പ്രവർത്തനത്തിനിടെ തൊഴിലാളികളായആനച്ചാൽ സ്വദേശി രാജീവനും, ബൈസൺവാലി സ്വദേശി ബെന്നിക്കും ജീവൻ നഷ്ടമായത്. റിസോർട്ടിന്റെ സംരക്ഷണഭിത്തി നിർമ്മാണത്തിനായി മണ്ണ് എടുക്കവേ മറുവശത്ത് തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. ഒരുമണിക്കൂറിലേറെ തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. അനധികൃത നിർമ്മാണമെന്ന് കണ്ടെത്തി മൂന്നാർ…

Read More

ശബരിമലയിലെ സ്വര്‍ണപ്പാളി ഉള്‍പ്പെട്ട ലോഹത്തിന്റെ ഭാരം നാലര കിലോഗ്രാം കുറഞ്ഞതില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളി ഉള്‍പ്പെട്ട ലോഹത്തിന്റെ ഭാരം നാലര കിലോഗ്രാം കുറഞ്ഞതില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. വിജിലന്‍സ് ഓഫീസര്‍ മൂന്നാഴ്ച്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി ഉത്തരവ്. അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ദ്വാരപാലക ശില്‍പ്പങ്ങള്‍ക്കായി താങ്ങുപീഠം നിര്‍മ്മിച്ചുനല്‍കിയിരുന്നെന്നും അതെവിടെയെന്ന് അറിയില്ലെന്നുമായിരുന്നു സ്‌പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി പറഞ്ഞത്. ആ താങ്ങുപീഠങ്ങള്‍ സ്‌ട്രോംഗ് റൂമിലുണ്ടോ എന്ന് പരിശോധിക്കാനും കോടതി നിര്‍ദേശം നല്‍കി. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ പ്രതികരണം….

Read More

എഐഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: എഐഎസ്ഫ് മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന ജെ അരുൺ ബാബു ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി സ്വീകരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന നിരവധി പേരും ബി ജെ പിയിൽ ചേർന്നു. മുൻ എസ്എഫ്ഐ നേതാവും സെനറ്റ് മെമ്പറുമായിരുന്ന പ്രഭാത് ജി പണിക്കർ, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റായിരുന്ന മുല്ലൂർ മോഹനചന്ദ്രൻ നായർ, പ്രശസ്ത കാർഡിയോളജി വിദഗ്ധൻ ഡോ. രാജേഷ് രാജൻ, പ്രശസ്ത മനോരോഗ വിദഗ്ധൻ ഡോ….

Read More

പാലക്കാട്ട് രണ്ടുപേർക്ക് അമീബിക് മസ്‌തിഷ്‌കജ്വരം

പാലക്കാട് : ജില്ലയിൽ 2 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്തിയതോടെ അതീവ ജാഗ്രത. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശിക്കും നെന്മാറ സ്വദേശിക്കുമാണു നട്ടെല്ലിൽ നിന്നുള്ള സ്രവ പരിശോധനയിൽ രോഗം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ പട്ടാമ്പി സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വാണിയംകുളത്തെ ആശുപത്രിയിലാണ് ഇദ്ദേഹത്തെ ആദ്യം പ്രവേശിപ്പിച്ചിരുന്നത്. രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു.കുളത്തിൽ കുളിച്ചതുവഴിയാണു രോഗബാധയെന്നാണു പ്രാഥമിക നിഗമനം. നെന്മാറ സ്വദേശി തിരുവനന്തപുരത്താണു ചികിത്സയിലുള്ളത്. സാരമായ ആരോഗ്യപ്രശ്‌നമുള്ള ഇദ്ദേഹം കിണർ വെള്ളത്തിൽ കുളിച്ചതു വഴിയാണു രോഗബാധയെന്നു…

Read More

പാലക്കാട് കോങ്ങാട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി

പാലക്കാട് : കോങ്ങാട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായത്. 13 വയസുള്ള പെൺകുട്ടികളെയാണ് കാണാതായത്. വീട്ടിൽനിന്ന് 7മണിക്ക് ട്യൂഷന് പോയശേഷം സ്കൂളിലേക്കെന്നു പറഞ്ഞാണ് വിദ്യാർഥികൾ അവിടെ നിന്നും മടങ്ങിയതെന്ന് പൊലീസ് പറയുന്നു. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതോടെ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതോടെയാണ് പെൺകുട്ടികൾ നാടുവിട്ടതെന്നാണ് വിവരം. സ്കൂളിൽ എത്താത്തതോടെ അധ്യാപകരും രക്ഷിതാക്കളും പൊലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. എന്തെങ്കിലും വിവരം ലഭിച്ചാൽ 9497947216 നമ്പരിൽ ബന്ധപ്പെടാം. Share…

Read More

വികസന പ്രവർത്തനങ്ങളിൽ സുസ്ഥിരമായ മാതൃകകൾ ആവശ്യമാണ്: പിണറായി വിജയൻ

വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും  വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നിർമിച്ച പച്ചത്തുരുത്തുകളിൽ  മികച്ചവയ്ക്കുള്ള പുരസ്‌കാരങ്ങളുടെ വിതരണ ചടങ്ങ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പരിസ്ഥിതി സംരക്ഷണ രംഗത്ത് കൂടുതൽ മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ  പുരസ്‌കാരങ്ങൾ  പ്രചോദനമായി മാറട്ടെയെന്നും പുരസ്‌കാര ജേതാക്കളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക്  മാതൃകയായിത്തീരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് ലോക ഓസോൺ ദിനമാണ്. ഓസോൺ പാളിയെ…

Read More

ചരക്ക് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടുത്തുരുത്തി ഗവ.പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥിയായ അദ്വൈതാണ് മരിച്ചത്. എറണാകുളം കുമ്പളം സ്വദേശിയാണ്. സെപ്റ്റംബര്‍ ഒന്‍പതിന് കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് 5 മണിക്കായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്. 90% പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ട്രെയിനിന്റെ ഗോവണിയില്‍ കൂടെ മറുവശത്തേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial