Headlines

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മാലൂരുവിലെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി

ബംഗലൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. മാലൂരു നിയമസഭ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ തെരഞ്ഞെടുപ്പ് വിജയം കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. എംഎല്‍എ കെ വൈ നഞ്ചഗൗഡയുടെ തെരഞ്ഞെടുപ്പ് വിജയമാണ് കോടതി അസാധുവാക്കി വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന ബിജെപിയുടെ കെ എസ് മഞ്ജുനാഥ ഗൗഡയാണ് കോടതിയെ സമീപിച്ചത്. വോട്ടെണ്ണലില്‍ തിരിമറി നടന്നതിനാല്‍ നഞ്ചഗൗഡയുടെ വിജയം റദ്ദാക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ റീകൗണ്ടിങ് നടത്തി നാലാഴ്ചയ്ക്കകം ഫലം പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ജസ്റ്റിസ് ആര്‍ ദേവദാസിന്റെ ബെഞ്ച് നിര്‍ദേശം നല്‍കി….

Read More

പീച്ചി പോലീസ് സ്റ്റേഷനിൽ ഹോട്ടലുടമയെ മർദിച്ച സംഭവം,പി.എം. രതീഷിനെ ദക്ഷിണ മേഖല ഐജി സസ്പെൻഡ് ചെയ്തു

പീച്ചി പോലീസ് സ്റ്റേഷനിൽ ഹോട്ടലുടമയെ മർദിച്ച സംഭവത്തിൽ, അന്നത്തെ എസ്.ഐയും നിലവിൽ കടവന്ത്ര എസ്.എച്ച്.ഒയുമായ പി.എം. രതീഷിനെ ദക്ഷിണ മേഖല ഐജി സസ്പെൻഡ് ചെയ്തു. 2023-ൽ നടന്ന ഈ സംഭവത്തിൽ, അന്വേഷണ റിപ്പോർട്ട് ഒന്നര വർഷത്തോളം പൂഴ്ത്തിവെച്ച ശേഷമാണ് ഇപ്പോൾ നടപടിയുണ്ടായത്. 2023 മേയ് 24-ന് തൃശ്ശൂർ പട്ടിക്കാട്ടെ ലാലീസ് ഹോട്ടൽ മാനേജരായ കെ.പി. ഔസേപ്പിനെയും മകനെയും പീച്ചി പോലീസ് സ്റ്റേഷനിൽ വെച്ച് പി.എം. രതീഷ് മർദിച്ചു എന്നാണ് കേസ്. ഹോട്ടലിൽ ഭക്ഷണം കഴിച്ച ഒരാൾ നൽകിയ…

Read More

പാർട്ടിക്ക് അമിത ആത്മവിശ്വാസം വേണ്ട; കേരളത്തിൽ ഓരോ ചുവടും കരുതലോടെ മുന്നോട്ട് പോകണം എം.എ. ബേബി

സിപിഐഎം ദേശീയ നേതാവായ എം.എ. ബേബിക്ക് കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ അമിത ആത്മവിശ്വാസം വേണ്ടെന്ന് അഭിപ്രായപ്പെട്ടു. പാർട്ടി ഓരോ ചുവടും ശ്രദ്ധയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്ത് തുടർഭരണം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, കാര്യങ്ങൾ വളരെ കരുതലോടെ വേണം കൈകാര്യം ചെയ്യാനെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ പൊലീസ് അതിക്രമങ്ങളെക്കുറിച്ചും എം.എ. ബേബി പ്രതികരിച്ചു. കേരളത്തിലെ പൊലീസ് സംവിധാനം രാജ്യത്തെ ഏറ്റവും മികച്ച ഒന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, ഇപ്പോൾ പൊലീസുമായി ബന്ധപ്പെട്ട് ചില…

Read More

കേരളത്തില്‍ വാട്‌സാപ്പ് ഹാക്കിങ്ങിൽ 500ഓളം പരാതികൾ

വാട്‌സാപ്പ് ഹാക്കിങ്ങുമായി ബന്ധപ്പെട്ട് സൈബർ പോലീസിന് ഈ വർഷം ഇതുവരെ ലഭിച്ചത് 500 ഓളം പരാതികൾ. ഹാക്ക് ചെയ്യപ്പെട്ട വാട്‌സാപ്പ് അക്കൗണ്ട് വഴിയുളള തട്ടിപ്പിലൂടെ ഒട്ടേറെപ്പേർക്കാണ് പണം നഷ്ടമായത്. ഹാക്ക് ചെയ്യപ്പെട്ട വാട്‌സാപ്പിൽ നിന്നുള്ള കോൺടാക്ടുകളിലേക്ക് എംപരിവാഹന്റെ പേരിലും മറ്റും സന്ദേശങ്ങൾ അയച്ചുള്ള തട്ടിപ്പുകളും വ്യാപിക്കുന്നു. ഹാക്ക് ചെയ്യപ്പെട്ട ഫോണിലെ കോൺടാക്ടുകളിലേക്കും തട്ടിപ്പ് സന്ദേശങ്ങളാണ് എത്തുന്നത്. തട്ടിപ്പ് ലിങ്കുകളിലേക്ക് ക്ലിക്ക് ചെയ്യാനും ഹാക്ക് ചെയ്യപ്പെട്ട ഫോൺ ഉടമയുടെ പേരിൽ പണം ആവശ്യപ്പെട്ടും ഒക്കെയാണ് സന്ദേശങ്ങൾ എത്തുന്നത്. സുഹൃത്തുക്കളുടെ…

Read More

പേരൂര്‍ക്കട വ്യാജ മാലമോഷണ ആരോപണം; ഒരുകോടി രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും ആവശ്യപ്പെട്ട് ബിന്ദു

തിരുവനന്തപുരം  : പേരൂര്‍ക്കട വ്യാജ മാലമോഷണ ആരോപണത്തില്‍ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരയായ ബിന്ദു. ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്ന് മനുഷ്യാവകാശ കമ്മീഷന് നല്‍കിയ അപേക്ഷയിലാണ് ബിന്ദു ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ബിന്ദു അപേക്ഷയില്‍ ആവശ്യപ്പെടുന്നു. പേരൂര്‍ക്കട പൊലീസ് കെട്ടിച്ചമച്ച മാല മോഷണക്കേസില്‍ താനും കുടുംബവും കടുത്ത മാനസിക പീഡനം അനുഭവിച്ചുവെന്നും തനിക്കും ഭര്‍ത്താവിനും ഉപജീവന മാര്‍ഗം നഷ്ടപ്പെടുകയും മക്കളുടെ വിദ്യാഭ്യാസം തടസപ്പെടുകയും ചെയ്‌തെന്നും ബിന്ദു പറയുന്നു. വ്യാജ കേസുമൂലം ഉണ്ടായ മാനസിക, ശാരീരിക,…

Read More

രാജ്യത്ത് ആദ്യം;സ്ത്രീകള്‍ക്കായി പ്രത്യേക ക്ലിനിക്

തിരുവന്തപുരം : എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) ചൊവ്വാഴ്ചകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേക വെല്‍നസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ സ്‌ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് നടക്കും. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് ആരോഗ്യ പരിശോധന നടത്തണം. അതിനവരെ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഫേസ്ബുക്ക് ലൈവിലൂടെ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത്…

Read More

മില്‍മ പാലിന് വില കൂട്ടില്ല; തീരുമാനം ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചെന്ന് ചെയര്‍മാന്‍

മില്‍മ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാല്‍ വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2026 ജനുവരി മാസത്തോടെ മില്‍മ പാല്‍ വിലവര്‍ധന നടപ്പിലാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നാണ് കമ്മിറ്റി തീരുമാനിച്ചത്. പാല്‍വില വര്‍ധിപ്പിക്കേണ്ടെന്ന് മില്‍മയ്ക്ക് നിലപാടില്ലെന്നും അതിനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു.പാലിന്റെ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട രണ്ടാംഘട്ട മില്‍മ ബോര്‍ഡ് യോഗമാണ് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നത്. ഓണത്തിന് ശേഷം പാല്‍വില പരമാവധി അഞ്ച്…

Read More

കൊട്ടാരക്കരയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു; മൂന്നു യുവാക്കൾ മരിച്ചു

കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപക‌ടത്തിൽ മൂന്നുപേർ മരിച്ചു. കൊട്ടാരക്കര നീലേശ്വരം സ്വദേശി വിജിൽ (27), പാലക്കാട് സ്വദേശി സഞ്ജയ് (23), ആറ്റിങ്ങൽ സ്വദേശി അജിത്ത് (28) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ അമ്പലത്തുംകാല റോഡിൽ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപത്തു വെച്ചായിരുന്നു അപകടമുണ്ടായത്. ബുള്ളറ്റ് ബൈക്കും എതിരെ വന്ന മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പാലക്കാട് സ്വദേശി അക്ഷയ് എന്ന യുവാവിന് പരിക്കേറ്റിട്ടുണ്ട്. അജിത്, സഞ്ജയ് എന്നിവർ കൊട്ടാരക്കരയിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. വിവാഹ വീട്ടിലെത്തിയ…

Read More

ചൈനീസ് പ്രതിനിധി സംഘം
എംഎൻ സ്മാരകത്തിൽ; കേരളത്തെ പ്രശംസിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

തിരുവനന്തപുരം: കേരള വികസനതിലെ ജനപങ്കാളിത്തത്തെ പ്രശംസിച്ച് ചൈനീസ് കമ്മൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം കേരളത്തിലെ  കമ്മ്യൂണിസ്റ്റ്‌  സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുമായുള്ള സൗഹൃദം പങ്കുവയ്ക്കാനുമായി ചൈനീസ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി പ്രതിനിധികൾ  സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകം സന്ദർശിച്ചു. ഹെമെങ്, ഷൗ ഗുവോഹി, ഗുവോ ഡോങ് ഡോങ് എന്നിവരെ  സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പ്രകാശ്ബാബു,  ദേശീയ കൗൺസിൽ അംഗവും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുമായ ജി ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഭൂപരിഷ്കരണം…

Read More

അജ്ഞാത വാഹനം ഇടിച്ച് കിളിമാനൂർ സ്വദേശി മരിച്ച സംഭവം; ഇടിച്ചിട്ട കാർ പാറശ്ശാല SHOയുടേത്

          കിളിമാനൂർ : തിരുവനന്തപുരം കിളിമാനൂരിൽ അജ്ഞാത വാഹനമിടിച്ച് കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജൻ (59) മരിച്ച സംഭവത്തിൽ വാഹനം തിരിച്ചറിഞ്ഞു. ഇടിച്ചത് പാറശ്ശാല SHO അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ്. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോവുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു അപകടം. CCTV കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാറിന്റെ മാരുതി 800 വാഹനമാണെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തിൽ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്‌ഐആർ. വാഹനമിടിച്ചിട്ട കൂലിപ്പണിക്കാരൻ രാജൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial