സിപിഐ എന്നുപറഞ്ഞില്ല, സമ്മേളനത്തെ അഭിവാദ്യംചെയ്തില്ല; മുഖ്യമന്ത്രി കമ്യൂണിസ്റ്റ് മര്യാദ മറന്നുവെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം
ആലപ്പുഴ: സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തെച്ചൊല്ലി സമ്മേളനത്തിൽ രൂക്ഷവിമർശം. സെമിനാർ ഉദ്ഘാടനംചെയ്ത മുഖ്യമന്ത്രി സിപിഐ എന്ന പേരു പറയാഞ്ഞതും സമ്മേളനത്തെ അഭിവാദ്യം ചെയ്യാത്തതുമാണ് പ്രതിനിധികൾ വിമർശനമായി ഉയർത്തിയത്. വ്യാഴാഴ്ച്‌ച രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ മലപ്പുറത്തുനിന്നുള്ള പ്രതിനിധി തുടങ്ങിവെച്ച വിമർശം കണ്ണൂരും കൊല്ലവും ഏറ്റെടുക്കുകയായിരുന്നു. സമ്മേളനത്തെ അഭിവാദ്യം ചെയ്യേണ്ടത് രാഷ്ട്രീയ മര്യാദയാണെന്നായിരുന്നു വിമർശം. മുൻപും സിപിഎം നേതാക്കൾ സിപിഐ സമ്മേളനങ്ങളിൽ സെമിനാറിലടക്കം പങ്കെടുത്തിട്ടുണ്ടെന്നും അവരെല്ലാം ആ മര്യാദ കാട്ടിയിരുന്നെന്നും വിമർശകർ പറഞ്ഞു. എൽഡിഎഫിൽ…

