Headlines

അധ്യാപക അവാർഡ് തുക  വർദ്ധിപ്പിക്കും: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാന അധ്യാപക അവാർഡിന്റെയും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന്റെയും തുക വർദ്ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന പരിപാടിയിൽ സംസ്ഥാന അധ്യാപക അവാർഡ് വിതരണം,പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്മാര പുരസ്‌കാര വിതരണം,വിദ്യാരംഗം അധ്യാപക കലാ സാഹിത്യ പുരസ്‌കാര വിതരണം എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അധ്യാപക അവാർഡ് തുക 10,000 രൂപയിൽ നിന്ന് 20,000 രൂപയായും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാര തുക 10,000 രൂപയിൽ…

Read More

അധ്യാപകൻ വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച്‌ തകര്‍ത്തു; അധ്യാപകനും പരിക്ക്

കൊല്ലം : അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ സംഘട്ടനം. അഞ്ചാലുംമൂട് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയും കായികാധ്യാപകന്‍ റാഫിയും തമ്മിലായിരുന്നു സംഘട്ടനം. സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അധ്യാപകന്‍ വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച്‌ തകര്‍ത്തു. വിദ്യാര്‍ത്ഥിക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതര പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അധ്യാപകനും പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ത്ഥി മറ്റൊരു പെണ്‍കുട്ടിയെ തെറി വിളിച്ചത് ചോദ്യം ചെയ്തതാണ് സംഘട്ടനത്തിന് കാരണമെന്ന് പ്രിന്‍സിപ്പാള്‍ പ്രതികരിച്ചു. പൊലീസിലും ബാലവകാശ കമ്മീഷനിലും വിദ്യാര്‍ത്ഥി പരാതി നല്‍കിയിട്ടുണ്ട്. Share on FacebookTweetFollow…

Read More

റാപ്പർ വേടൻ അറസ്റ്റിൽ

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ (ഹിരണ്‍ദാസ് മുരളി) അറസ്റ്റില്‍. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് വേടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയില്‍ ആണ് നടപടി. കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ വൈദ്യപരിശോധനയ്ക്ക് ശേഷം വേടനെ വിട്ടയക്കും. 2021 ഓഗസ്ത് മുതല്‍ 2023 മാര്‍ച്ചുവരെയുള്ള കാലയളവില്‍ പലതവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നും യുവ…

Read More

പാലക്കാട് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പുതുപ്പെരിയാരത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശി മീരയാണ് (29) മരിച്ചത്. ഇന്നലെ ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് മീര വന്നിരുന്നു.എന്നാൽ രാത്രി 11ഓടെ ഭർത്താവ് അനൂപ് എത്തി കൂട്ടിക്കൊണ്ടുപോയതിനുശേഷം ആണ് മീര മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. മരണവിവരം അറിയിച്ചത് പൊലീസ് ആണെന്നും, മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പറഞ്ഞു. Share on FacebookTweetFollow us

Read More

സി പി രാധാകൃഷ്ണൻ ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന ബി സുദര്‍ശന്‍ റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന്റെ വിജയം. 767 പാര്‍ലമെന്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ 452 വോട്ട് നേടി. മറുവശത്ത് 300 വോട്ടുകളാണ് സുദര്‍ശന്‍ റെഡ്ഡിക്ക് കിട്ടിയത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ന് രാവിലെ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതിയായിരുന്ന ജഗദീപ് ധന്‍കര്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് രാജിവെച്ച സാഹചര്യത്തിലാണ്…

Read More

ചലച്ചിത്ര താരം ഗ്രേസ് ആന്റണി വിവാഹിതയായി; വരന്‍ യുവ സംഗീത സംവിധായകൻ

നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകന്‍ എബി ടോം സിറിയക് ആണ് വരന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഗ്രേസ് ആന്റണി വിവാഹ വാര്‍ത്ത ആരാധകരെ അറിയിച്ചത്. ഗ്രേസിന്റെ വിവാഹ വാര്‍ത്ത ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിരിക്കുകയാണ്. ചിത്രത്തില്‍ ഗ്രേസിന്റേയും എബിയുടേയോ മുഖം കാണാന്‍ സാധിക്കില്ല. പ്രണയ വിവാഹമാണ് ഇരുവരുടേതുമെന്നാണ് റിപ്പോർട്ടുകള്‍. ‘ശബ്ദങ്ങളില്ല, വെളിച്ചങ്ങളില്ല, ആളുകളില്ല, ഒടുവില്‍ ഞങ്ങള്‍ അത് നേടി’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം ഗ്രേസ് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് നവദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. താരങ്ങളും…

Read More

21 വര്‍ഷം മുമ്പു കളഞ്ഞുപോയ മൂന്നരപ്പവര്‍ സ്വര്‍ണമാല തിരികെ നല്‍കി അജ്ഞാതന്റെ പ്രായശ്ചിത്തം

പാലക്കാട് : 21 വര്‍ഷം മുമ്പു വഴിയില്‍ കളഞ്ഞുപോയ മൂന്നരപ്പവന്റെ സ്വര്‍ണമാല കിട്ടിയ ആള്‍ വര്‍ഷങ്ങള്‍ക്കു ശേഷം പ്രായശ്ചിത്തം ചെയ്തു. അന്നത്തെ ജീവിത സാഹചര്യത്തില്‍ അതെടുത്ത് ഉപയോഗിച്ചുപോയ ആള്‍ രണ്ടു പതിറ്റാണ്ടു കഴിഞ്ഞാണ് ആ കുറ്റബോധം തീര്‍ത്തത്. സ്വര്‍ണത്തിന്റെ വില എണ്‍പതിനായിരത്തിലെത്തുമ്പോഴാണ് അന്നത്തെ മാലയുടെ അത്രയും തൂക്കം വരുന്ന പുതിയ മാല വാങ്ങി അജ്ഞാതന്‍ ഉടമക്ക് പാഴ്‌സലായി അയച്ചത്. പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്തിലാണു സംഭവം. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പൈലിപ്പുറം പട്ടന്മാരുടെതൊടി പരേതനായ അബുവിന്റെ ഭാര്യ ഖദീജയുടെ മൂന്നരപ്പവന്‍…

Read More

ഡോ. ബി അശോകിന് ആശ്വാസം,കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരാം

തിരുവനന്തപുരം: ഡോ. ബി അശോകിനെ കെടിഡിഎഫ്സി ചെയർമാനായി നിയമിച്ച സർക്കാർ നടപടി സ്റ്റേ ചെയ്തു. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് നടപടി. ഇതോടെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി ബി അശോകിന് തുടരാം. അശോകിന്റെ ഹർജി ചൊവ്വാഴ്ച വീണ്ടും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ പരിഗണിക്കും. കേര പദ്ധതി വാർത്ത ചോർത്തൽ വിവാദത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റിയത്. ടിങ്കു ബിസ്വാളിനായിരുന്നു പകരം ചുമതല നൽകിയത്. കേര പദ്ധതി വിവാദവുമായി ബന്ധപ്പെട്ട് ബി…

Read More

ദേശീയപാതയിൽ ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം.

കൊല്ലം- തേനി ദേശീയപാതയിൽ ബസിൽ സ്കൂട്ടർ ഇടിച്ച് പ്രതിശ്രുതവധുവിന് ദാരുണാന്ത്യം. ശാസ്താംകോട്ട ഊക്കൻമുക്ക് സ്കൂളിന് സമീപം നടന്ന അപകടത്തിലാണ് സ്കൂട്ടർ യാത്രക്കാരിയായ തൊടിയൂർ സ്വദേശിനി അഞ്ജന (24) മരിച്ചത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. അഞ്ജന സഞ്ചരിച്ച സ്കൂട്ടറിൽ ഒരു സ്കൂൾ ബസ് തട്ടി. ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ, മറ്റൊരു ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്. റോഡിൽ ഉരഞ്ഞ് നീങ്ങിയ സ്കൂട്ടർ ഭാഗികമായി കത്തിനശിച്ചു. അപകട സ്ഥലത്ത് വെച്ച് തന്നെ അഞ്ജന മരിച്ചു. കരിന്തോട്ട സർവീസ് സഹകരണ ബാങ്ക്…

Read More

കൈതക്കാട് നവോദയ വാർഷികാഘോഷം സംഘടിപ്പിച്ചു

ഇരിഞ്ചയം :കൈതക്കാട് നവോദയ ഗ്രന്ഥശാലയുടെ 36-മത് വാർഷികാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു. സാംസ്ക്കാരിക സമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡൻ്റ് മുരളി കൈതക്കാട് അദ്ധ്യക്ഷനായി. സെക്രട്ടറി അനന്തു ജെ എസ് സ്വാഗതം പറഞ്ഞു.മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി അംബിക, എഴുത്തുകാരനായ തേക്കട വേണു എന്നിവർ സംസാരിച്ചു. ജോയിൻ്റ് സെക്രട്ടറി ആകാശ്  എം നന്ദി പറഞ്ഞു. തുടർന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും കലാപരിപാടികളിലെ വിജയികൾക്കും ഉപഹാരങ്ങൾ നൽകി. Share on FacebookTweetFollow…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial