‘ഏകാധിപത്യ കാഴ്ചപ്പാടുള്ള വര്‍ഗീയ സംഘടന’ ആര്‍എസ്എസിനെ ഗാന്ധി വിശേഷിപ്പിച്ചു, പ്രചാരണവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷവും ഗാന്ധി ജയന്തിയും ഒരു ദിവസം ആചരിക്കപ്പെടുമ്പോള്‍ ആര്‍എസ്എസിനെ വിമര്‍ശിച്ച രാഷ്ട്രപിതാവിന്റെ പരാമര്‍ശം ചര്‍ച്ചയാക്കി കോണ്‍ഗ്രസ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുള്‍പ്പെടെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി പ്രകീര്‍ത്തിക്കുമ്പോഴാണ് കോണ്‍ഗ്രസ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്. ‘ഏകാധിപത്യ വീക്ഷണമുള്ള ഒരു വര്‍ഗീയ സംഘടന’ എന്നാണ് മഹാത്മാഗാന്ധി ആര്‍എസ്എസിനെ വിശേഷിപ്പിച്ചത് എന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഇതിനായി മഹാത്മാ ഗാന്ധിയുടെ സഹായിയുടെ പുസ്തകമാണ് കോണ്‍ഗ്രസ് ഉദ്ധരിക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആണ് പുസ്തകത്തിന്റെ ഭാഗം സോഷ്യല്‍…

