റാന്നിയിൽ സ്കൂളിൽ പോകുന്ന വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

റാന്നി: പത്തനംതിട്ട റാന്നിയിൽ സ്കൂളിൽ പോകുന്ന വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. അയിരൂർ നോർത്ത് ചെറുകോൽപ്പുഴ ഇടത്തറമൺ മുണ്ടപ്ളാക്കൽ വീട്ടിൽ 31 കാരനായ എം.പി അജിത്തിനെയാണ് ഇലവുംതിട്ട പൊലീസ് പിടികൂടിയത്. പെൺകുട്ടിയെ കാറിനുള്ളിൽ കയറ്റി ദേഹത്ത് കടന്നുപിടിച്ച് അതിക്രമം കാട്ടുകയും അപമാനിക്കുകയും ചെയ്തെന്നാണ് പരാതി. രാവിലെ 8.15ന് പെൺകുട്ടി സ്കൂളിൽ പോകുന്ന വഴി പുതിയത്തു പടിക്കൽ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് യുവാവ് ആക്രമിച്ചത്….

Read More

വിഎസിന് ആദരം: നാളെ പൊതു അവധി

തിരുവനന്തപുരം:അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച (ജൂലൈ 22) സംസ്‌ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജൂലൈ 22 മുതൽ സംസ്‌ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഈ കാലയളവിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും Share on FacebookTweetFollow us

Read More

വി എസ് അച്യുതാനന്ദൻ വിടവാങ്ങി

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്യൂണിസ്റ്റ് നോതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാൻ സാധിച്ചിരുന്നില്ല. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദൻ്റെ പ്രായം. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം…

Read More

കർണാടകയിൽ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിൽ 10 മുതൽ 15 ദിവസം വരെ പ്രായമുള്ള ഒരു നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചാമരാജനഗർ താലൂക്കിലെ ഹരാവെ ഹോബ്ലിയിലെ സഗാഡെയ്ക്കും തമദഹള്ളിക്കും ഇടയിലുള്ള റോഡരികിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ പ്രദേശവാസിയായ പരമേഷാണ് കണ്ടെത്തിയത്. തുടർന്ന് പ്രാഥമിക പരിചരണത്തിനായി കുഞ്ഞിനെ ഉടൻ തന്നെ സഗാഡെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടനെ, അംഗൻവാടി ജീവനക്കാരിയായ നാഗമണി ആരോഗ്യ കേന്ദ്രത്തിലെത്തുകയും പിന്നീട് കുഞ്ഞിനെ ചാമരാജനഗർ മാതൃ-ശിശു ആശുപത്രിയിലേക്ക് മാറ്റുന്നതിൽ…

Read More

അതുല്യയുടെ മരണം: സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട് ദുബായ് കമ്പനി

കൊല്ലം: ഷാര്‍ജയില്‍ കൊല്ലം സ്വദേശി അതുല്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭര്‍ത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ദുബായിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറായിരുന്നു സതീഷ്. കമ്പനിയില്‍ നിന്ന് പിരിച്ചുവിടുന്നതായി കമ്പനി സതീഷിന് രേഖാമൂലം കത്ത് നല്‍കി. ഒരു വര്‍ഷം മുമ്പാണ് സതീഷ് ജോലിയില്‍ പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ പെരുമാറ്റ വീഡിയോകളും പരിഗണിച്ചാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. അതേസമയം അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കേരളത്തില്‍ എത്തിച്ച…

Read More

ആംബുലന്‍സ് തടഞ്ഞ സംഭവം; ഇന്‍ഷുറന്‍സും ഫിറ്റ്‌നസും ഉണ്ടെന്ന് മന്ത്രി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: വിതുര ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മെഡിക്കല്‍ ഓഫീസറുടെ പരാതിയിലാണ് കേസെടുത്തത്. ഹോസ്പിറ്റല്‍ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അന്യായമായി സംഘം ചേരുക, ഡ്യൂട്ടി തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഡിസിസി ജനറല്‍ സെക്രട്ടറി ലാല്‍ റോഷിയാണ് കേസില്‍ ഒന്നാം പ്രതി. രോഗിയെ ആംബുലന്‍സില്‍ കയറ്റാന്‍ സമ്മതിക്കാതെ പ്രതികള്‍ ബഹളംവെച്ചു, സീരിയസ് ആണെന്ന് പറഞ്ഞിട്ടും രോഗിയെ കൊണ്ടുപോകാന്‍ അനുവദിച്ചില്ലെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. അതേസമയം ഇന്‍ഷുറന്‍സും ഫിറ്റ്‌നസ്സുമുള്ള ആംബുലന്‍സായിരുന്നിട്ടും,…

Read More

ഓപറേഷൻ തെരുവുനായ് ഓരോ നാട്ടിലുമെത്തും; നായ ഒന്നിന് 2,400 രൂപ വീതം, തുടക്കം തിരുവനന്തപുരത്ത്

തിരുവനന്തപുരം:തെരുവുനായ പ്രശ്നത്തിന് പരിഹാരമായി സർക്കാരിന് ദ്വിമുഖ പദ്ധതി. കാലതാമസം ഒഴിവാക്കാൻ ദയാവധവും വന്ധ്യംകരണവും ഒരുമിച്ചു കൊണ്ടുപോകാനാണ് തീരുമാനം. പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളുടെ ബലത്തില്‍ ദയാവധത്തിന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നടപടി തുടങ്ങാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പേവിഷബാധയോ ഗുരുതരരോഗങ്ങളോ ഉള്ള തെരുവ്‌നായ്ക്കളെ ദയാവധം നടത്താൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് മാത്രം മതി. ബ്ലോക്ക് അടിസ്ഥാനത്തില്‍ നായ്ക്കളെ വന്ധ്യംകരിക്കാനായി എബിസി കേന്ദ്രങ്ങളിലെ സൗകര്യങ്ങളെല്ലാമുള്ള മൊബൈല്‍ പോര്‍ട്ടബിള്‍ യൂണിറ്റുകള്‍ എത്തിക്കും. ആദ്യം തിരുവനന്തപുരത്ത് ഒരെണ്ണം പ്രവര്‍ത്തനസജ്ജമാക്കും. 152 ബ്ലോക്കുകൾ സ്ഥാപിക്കുന്നവയില്‍ ആദ്യം തുടങ്ങുക എട്ടെണ്ണമാണ്….

Read More

മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് വൈദ്യുതി ലൈന്‍ പൊട്ടി; ഷോക്കേറ്റ് സ്ത്രീ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. കുറവങ്ങാട് സ്വദേശി ഫാത്തിമ (65) ആണ് മരിച്ചത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുതി ലൈനിന് മുകളില്‍ വീണാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.15-ഓടെയായിരുന്നു അപകടം. വീടിന് തൊട്ടടുത്തുള്ള പറമ്പിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീഴുന്ന ശബ്ദംകേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഫാത്തിമ അപകടത്തില്‍പ്പെട്ട വിവരം നാട്ടുകാര്‍ അറിയുന്നത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുത കമ്പിയുടെ മുകളിലേയ്ക്ക് വീഴുകയും വൈദ്യുതി കമ്പി പൊട്ടി നിലത്തുവീഴുകയുമായിരുന്നു. ഫാത്തിമ അബദ്ധത്തില്‍ വൈദ്യുതി കമ്പിയില്‍…

Read More

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആദ്യ വനിതാ ജില്ലാ സെക്രട്ടറി; സുമലത മോഹൻദാസ് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: സിപിഐ പാലക്കാട് ജില്ല സെക്രട്ടറിയായി സുമലത മോഹൻദാസിനെ തിരഞ്ഞെടുത്തു. മലമ്പുഴ മന്തക്കാട് തോട്ടപുര സ്വദേശിനിയായ സുമലത മോഹൻദാസ് നിലവിൽ മഹിള സംഘം ജില്ലാ സെക്രട്ടറി, മലമ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരികയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. 45 അംഗ ജില്ലാ കൗൺസിലും സമ്മേളനം തിരഞ്ഞെടുത്തു Share on FacebookTweetFollow us

Read More

ആംബുലൻസ് തടഞ്ഞ് കോൺഗ്രസ് സമരം; ആദിവാസി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ആംബുലന്‍സ് തടഞ്ഞുള്ള സമരത്തില്‍ രോഗി മരിച്ചതായി ആരോപണം. വിതുര സ്വദേശിയായ ആദിവാസി യുവാവ് ബിനുവാണ് മരിച്ചത്. ആംബുലന്‍സ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതായാണ് ആരോപണം. ഇന്നലെ വൈകിട്ട് വിതുര താലൂക്ക് ആശുപത്രിയിലാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടന്നത്. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് യുവാവ് മരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ വിതുര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫിറ്റ്‌നസ്സ് ഇല്ലാത്ത ആംബുലന്‍സ് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം നടത്തിയത്. എന്നാൽ രോഗിയുമായി പോയ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial